റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ പരിശീലനത്തിനിടെ റോയൽ സൗദി എയർഫോഴ്സിൻറെ യുദ്ധവിമാനം തകർന്ന് ജീവനക്കാർ മരിച്ചു. പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികിയാണ് ഇക്കാര്യം അറിയിച്ചത്.
റോയൽ സൗദി എയർഫോഴ്സിൻറെ എഫ്-15 എസ്.എ യുദ്ധ വിമാനമാണ് തകർന്നുവീണത്. ദഹ്‌റാനിലെ കിങ് അബ്ദുൽ അസീസ് എയർ ബേസിൽ പതിവ് പരിശീലന ദൗത്യം നിർവഹിക്കുന്നതിനിടെ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.50 നാണ് അപകടം നടന്നത്.
വിമാനത്തിലെ എയർ ക്രൂവിൻറെ മരണത്തിൽ കലാശിച്ച അപകടത്തിൻറെ കാരണങ്ങൾ കണ്ടെത്താൻ അന്വേഷണ സമിതി നടപടികൾ ആരംഭിച്ചതായും പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.
#Saudi #fighter #jet #crashes #during #training #crew #members #die #tragically