Featured

#holiday| ദേശീയ ദിനം ആഘോഷിച്ച് ഖത്തർ; ഇന്ന് പൊതു അവധി

News |
Dec 18, 2023 02:31 PM

ദോഹ: ദേശീയ ദിനം ആഘോഷിച്ച് ഖത്തർ. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി അവധി ഇന്ന് പൊതു മേഖലാ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.

ഞായറാഴ്ചയും അവധിയായിരുന്നു. 19-ാം തീയതി ജീവനക്കാർ ഓഫീസുകളിൽ തിരികെ ജോലിയിൽ പ്രവേശിക്കും. സ്വകാര്യ മേഖലയ്ക്ക് ദേശീയ ദിനമായ തിങ്കളാഴ്ച മാത്രമാണ് അവധി.

സ്വകാര്യ മേഖലയിലെ ജോലിക്കാർക്ക് ശമ്പളത്തോടു കൂടിയ അവധിയാണ് തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചത്. അവധി ദിനങ്ങളിൽ സർക്കാർ ആശുപത്രികളിലെ പ്രവർത്തന സമയങ്ങളും പുനഃക്രമീകരിച്ചിട്ടുണ്ട്.

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ദേശീയ പതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. വിവിധ ആഘോഷപരിപാ‌ടികളാണ് ഖത്തറിൽ സംഘടിപിക്കുന്നത്.

'നാഷണല്‍ മാര്‍ച്ച്' എന്ന പേരില്‍ സൈനിക പരേഡ് നടക്കും. ഡ്രോൺ ഷോയും ലൈറ്റിങ് ഫെസ്റ്റും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. തടവുകാരെ മോചിപ്പിക്കാനും തീരുമാനമുണ്ട്.

ഖത്തറിന്റെ നേട്ടങ്ങളെ അഭിനന്ദിച്ച് ​ഗൂ​ഗിൾ ഹോംപേജ് പ്രത്യേക ഡൂഡിൽ കൊണ്ട് അലങ്കരിച്ചിരുന്നു. ഖത്തറിന്റെ ദേശീയ പതാകയിലെ വെള്ളയും മെറൂണും നിറങ്ങള്‍ കൊണ്ടാണ് ഡൂഡിൽ ഒരുക്കിയത്.

അഭിമാനം, ഐക്യദാര്‍ഢ്യം, വിശ്വസ്തത എന്നീ അടിസ്ഥാന മൂല്യങ്ങളെ പ്രതീകപ്പെടുത്തുന്നതാണ് ഈ നിറങ്ങള്‍. ആധുനിക ഖത്തറിന്റെ സ്ഥാപക പിതാവായി 1878 ഡിസംബര്‍ 18ന് ഷെയ്ഖ് ജാസിം ബിന്‍ മുഹമ്മദ് അല്‍ താനി ഖത്തറിന്റെ നേതൃത്വമേറ്റെടുത്ത ദിനമാണ് ഖത്തര്‍ ദേശീയ ദിനമായി ആഘോഷിക്കുന്നത്.

#Qatar #celebrates #NationalDay #Today #public #holiday

Next TV

Top Stories