Featured

#Kuwait | കുവൈറ്റിൽ അടുത്ത ഞായറാഴ്ച മുതൽ തണുപ്പ് കൂടും; മുന്നറിയിപ്പ്

Life & Arabia |
Jan 15, 2024 06:27 AM

കുവൈറ്റ് സിറ്റി: (gccnews.com) അടുത്ത ഞായറാഴ്ച മുതൽ രാജ്യത്ത് തണുപ്പ് കൂടും. ശബാത്ത് സീസൺ 26 ദിവസം വരെ നീണ്ടു നിൽക്കുമെന്ന് അ​ൽ ഉ​ജൈ​രി സ​യ​ൻറി​ഫി​ക് സെ​ൻറ​ർ വ്യ​ക്ത​മാ​ക്കി. ഈ ​ദി​വ​സ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് വ​ള​രെ കു​റ​യു​ക​യും ത​ണു​പ്പ് ക​ന​ക്കു​ക​യും ചെ​യ്യും.

അ​ൽ മു​റ​ബ്ബ​നി​യ സീ​സ​ൺ ജനുവരി 13ന് അവസാനിച്ചതായും അൽ ഉ​ജൈ​രി സ​യ​ൻറി​ഫി​ക് സെ​ൻറ​ർ വ്യ​ക്ത​മാ​ക്കി. ഞായറാഴ്ച ആരംഭിക്കുന്ന സീ​സ​ണി​നെ അ​ൽ-​ന​യിം, അ​ൽ-​ബ​ലാ​ദ എ​ന്നി​ങ്ങ​നെ ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യി തി​രി​ച്ചി​ട്ടുണ്ട്. ഓരോന്നും 13 ദിവസം നീണ്ടുനിൽക്കും. കനത്ത മഞ്ഞും ശക്തമായ കാറ്റും ഈ സീസണിലുണ്ടാകും.

മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കാഴ്ചാപരിധി കുറയുമെന്നും യാത്രക്കാർ ശ്രദ്ധിക്കണമെന്നും കുവൈറ്റ് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി മുന്നറിയിപ്പ് നൽകി. കാറ്റ് തെക്ക് കിഴക്കൻ ഭാ​ഗത്ത് നിന്ന് വടക്ക് പടിഞ്ഞാറോട്ട് മാറുന്നതിനാൽ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് വീണ്ടും ഉയരുമെന്ന് അൽ-ഖറാവി പറഞ്ഞു.

#Kuwait #get #colder #next #Sunday #Warning

Next TV

Top Stories










News Roundup