#kuwait | കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെ തീയതി തിരുത്തി വിൽപ്പന; ഫുഡ് കമ്പനിക്കെതിരെ നടപടി

#kuwait | കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെ തീയതി തിരുത്തി വിൽപ്പന; ഫുഡ് കമ്പനിക്കെതിരെ നടപടി
Jan 28, 2024 04:05 PM | By MITHRA K P

കുവൈത്ത് സിറ്റി: (gccnews.com) കുവൈത്തിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയ ഫുഡ് കമ്പനി അടച്ചുപൂട്ടി അധികൃതർ. കാലാവധി അവസാനിച്ച ഭക്ഷ്യവസ്തുക്കളുടെ തീയതിയിൽ കൃത്രിമം കാണിച്ച് ഹോൾസെയിലർമാരുടെ മറവിൽ റെസ്റ്റോറൻറുകളിലും കഫേകളിലും വിൽപ്പന നടത്തുകയാണ് കമ്പനി ചെയ്തിരുന്നത്.

ഇത്തരത്തിൽ കമ്പനി നിയമലംഘനം നടത്തുന്നുണ്ടെന്നും ഗുരുതര കുറ്റം ചെയ്യുന്നുണ്ടെന്നും വിവരം ലഭിച്ച വാണിജ്യ, വ്യവസായ മന്ത്രാലയ അധികൃതർ കമ്പനി അടച്ചുപൂട്ടുകയായിരുന്നു. ഷുവൈഖ് വ്യാവസായി മേഖലയിലെ ഫുഡ് കമ്പനിയാണ് പൂട്ടിച്ചത്. കമ്പനിക്കെതിരെ നിയമനടപടികൾ തുടങ്ങി.

ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഗുരുതര ഭീഷണിയാണ് ഇത്തരത്തിലുള്ള പ്രവൃത്തികളെന്ന് മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കുവൈത്തിൽ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയ മെൻസ് സലൂൺ അധികൃതർ പൂട്ടിച്ചിരുന്നു. സാൽമിയ ഏരിയയിലെ ഒരു മെൻസ് സലൂൺ ആണ് അടച്ചുപൂട്ടിയത്.

വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ കൺട്രോൾ ഡിപ്പാർട്ട്‌മെന്റിലെ ഇൻസ്പെക്ടർമാരുടെ സംഘം നടത്തിയ പരിശോധനയിൽ ഗുരുതര നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പരിശോധനയിൽ ഏക്സ്പയറി ഡേറ്റ് കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കളും ക്രീമുകളും സലൂണിൽ ഉപയോ​ഗിച്ചിരുന്നതായി കണ്ടെത്തി.

അപ്രതീക്ഷിത സന്ദർശനത്തിനിടെ സലൂൺ ശുചിത്വവും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചതായും കണ്ടെത്തി. കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ ഉപയോഗം ഉപഭോക്താക്കൾക്ക് വലിയ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും. ഈ സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കുകയായിരുന്നു. സലൂൺ നടത്തിപ്പുകാരെ കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് കൈമാറി. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

#Sale #expired #foodstuffs #Action #against #food #company

Next TV

Related Stories
#warning | ശരിയായ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 13 കഫേകൾക്ക് കുവൈത്തിൽ മുന്നറിയിപ്പ്

May 17, 2024 07:19 PM

#warning | ശരിയായ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 13 കഫേകൾക്ക് കുവൈത്തിൽ മുന്നറിയിപ്പ്

മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻറ് എല്ലാ ഗവർണറേറ്റുകളിലും കര്‍ശന പരിശോധന ക്യാമ്പയിനുകൾ...

Read More >>
#holiday | ബലിപെരുന്നാള്‍; കുവൈത്തിൽ ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന അവധിക്ക് സാധ്യത

May 17, 2024 07:13 PM

#holiday | ബലിപെരുന്നാള്‍; കുവൈത്തിൽ ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന അവധിക്ക് സാധ്യത

അവധി നാല് ദിവസമാണെങ്കിൽ, അത് നീട്ടാൻ ആഗ്രഹിക്കുന്ന ജീവനക്കാർക്ക് ജൂൺ 19, 20 തീയതികളിൽ ആനുകാലിക അവധിക്ക്...

Read More >>
#saudiarabia | ഹജ്ജ് വിസയിൽ എത്തുന്നവർക്കായി സൗദി ആഭ്യന്തര മന്ത്രാലയം ഡിജിറ്റൽ ഐഡൻറിറ്റി പുറത്തിറക്കി

May 17, 2024 05:39 PM

#saudiarabia | ഹജ്ജ് വിസയിൽ എത്തുന്നവർക്കായി സൗദി ആഭ്യന്തര മന്ത്രാലയം ഡിജിറ്റൽ ഐഡൻറിറ്റി പുറത്തിറക്കി

വിദേശകാര്യ മന്ത്രാലയം, ഹജ്ജ്, ഉംറ മന്ത്രാലയം, സൗദി ഡാറ്റ ആൻറ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് തീർഥാടകർക്കുള്ള...

Read More >>
#AbdulRahimRelease | മാപ്പ് നൽകാൻ കുടുംബം സമ്മതം അറിയിച്ചു, വക്കീൽ ഫീസ് 1.65 കോടി രൂപ സൗദിയിലെത്തി; ഇനി നടപടിക്രമങ്ങൾ അതിവേഗം

May 17, 2024 12:14 PM

#AbdulRahimRelease | മാപ്പ് നൽകാൻ കുടുംബം സമ്മതം അറിയിച്ചു, വക്കീൽ ഫീസ് 1.65 കോടി രൂപ സൗദിയിലെത്തി; ഇനി നടപടിക്രമങ്ങൾ അതിവേഗം

റിയാദിൽ കഴിഞ്ഞ ദിവസം സഹായ സമിതി സ്റ്റിയറിങ് കമ്മറ്റി ചേർന്ന് ഇതുവരെയുള്ള പ്രവർത്തനങ്ങൾ...

Read More >>
#bodyfound | റോ​ഡ​രി​കി​ൽ അ​ജ്ഞാ​ത​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

May 17, 2024 12:10 PM

#bodyfound | റോ​ഡ​രി​കി​ൽ അ​ജ്ഞാ​ത​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

സം​ഭ​വ​ത്തി​ൽ കു​റ്റ​കൃ​ത്യ​മാ​ണെ​ന്നാ​ണ് സൂ​ച​ന​ക​ൾ. അ​ധി​കാ​രി​ക​ൾ അ​ന്വേ​ഷ​ണം...

Read More >>
#CarelessDriving | അ​ശ്ര​ദ്ധ​മാ​യി ഓ​ടി​ച്ച വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു

May 17, 2024 12:08 PM

#CarelessDriving | അ​ശ്ര​ദ്ധ​മാ​യി ഓ​ടി​ച്ച വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു

വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത് ക​ണ്ടു​കെ​ട്ടി​യെ​ന്നും ഡ്രൈ​വ​റെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം...

Read More >>
Top Stories