Featured

#Kuwait | കുവൈത്തിൽ വ്യാപക പരിശോധന; 3,309 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

News |
Feb 3, 2024 09:34 PM

കുവൈത്ത് സിറ്റി: (gccnews.com) കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിൽ കർശനമായ പരിശോധന ക്യാമ്പയിനുമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻറ്. ഫെബ്രുവരി ഒന്നിന് നടത്തിയ പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

3,309 ട്രാഫിക്ക് നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒമ്പത് പേരെ പബ്ലിക്ക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു. പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവരെയും പരിശോധനകളിൽ പിടികൂടിയിട്ടുണ്ട്. നിയമലംഘനം നടത്തിയ ആറ് വാഹനങ്ങളാണ് പിടിച്ചെ‌ടുത്ത് ​ഗ്യാരേജിലേക്ക് മാറ്റിയത്.

ശല്യപ്പെടുത്തുന്ന ശബ്ദവുമായി ബന്ധപ്പെട്ട് 42 നിയമ ലംഘനങ്ങളും കണ്ടെത്തി. വാണ്ടഡ് ലിസ്റ്റിലുള്ള 16 വാഹനങ്ങൾ പിടിച്ചെടുത്തു. 107 റഡാർ നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്തു. താമസ നിയമം ലംഘിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തു.

ആവശ്യമായ രേഖകകൾ കൈവശം ഇല്ലാത്ത നാല് പേരും പരിശോധനകളിൽ പിടിയിലായി. രാജ്യവ്യാപകമായി കർശനമായ പരിശോധന ക്യാമ്പയിനുകൾ തുടരുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻറ് അറിയിച്ചു.

#Extensive #testing #Kuwait #traffic #violations #detected

Next TV

Top Stories