Feb 7, 2024 12:51 PM

കുവൈറ്റ് സിറ്റി: (gccnews.com) കുടുംബ, വാണിജ്യ, ടൂറിസ്റ്റ് സന്ദർശന വിസകൾ പുനരാരംഭിക്കുന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി ഏഴ് മുതൽ വിസ അനുവദിച്ചു തുടങ്ങും.

രാജ്യത്തെ വാണിജ്യ, സാമ്പത്തിക, ടൂറിസം പ്രസ്ഥാനങ്ങളെ ഉത്തേജിപ്പിക്കുന്നതിനായിയി ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹിൻ്റെ നിർദേശപ്രകാരമാണ് പുതിയ തീരുമാനം.

ഫെബ്രുവരി ഏഴ് മുതൽ രാജ്യത്തെ വിവിധ റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റുകൾ മാറ്റ പ്ലാറ്റ്‌ഫോം വഴി സന്ദർശന അപേക്ഷകൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതിയ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായാണ് വിസ നൽകുന്നത്.

വിസ ലഭ്യമാകുന്നതിന് ചില നിബന്ധനകളും മന്ത്രാലയം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.

കുടുംബ വിസ

പിതാവ്, അമ്മ, ഭാര്യ, കുട്ടികൾ എന്നിവർക്കായുള്ള ഫാമിലി വിസയ്ക്ക് അപേക്ഷിക്കുമ്പോൾ അപേക്ഷകന് 400 കുവൈറ്റ് ദിനാർ ശമ്പളം ഉണ്ടായിരിക്കണം.

മറ്റു ബന്ധുക്കളെ കൊണ്ടുവരണമെങ്കിൽ അപേക്ഷകന് 800 കുവൈറ്റ് ദിനാർ ശമ്പളത്തിൽ കുറവുണ്ടാകാൻ പാടില്ല. കുടുംബ വിസ അനുവദിക്കുന്നതിന് ചില നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായിരിക്കും ദേശീയ എയർലൈനുകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എയർലൈനുകളിലൊന്നിൽ സന്ദർശകരുടെ റൗണ്ട് ട്രിപ്പ് യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യണം.

ഈ സന്ദർശനങ്ങൾ രാജ്യത്തെ സ്ഥിരതാമസമാക്കി മാറ്റണമെന്ന് ആവശ്യപ്പെടില്ലെന്ന് രേഖാമൂലം എഴുതി നൽകണം. സന്ദർശന കാലയളവ് പാലിക്കുമെന്നും സത്യപ്രസ്താവന നൽകണം.

ആരോ​ഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിട്ടാൽ സ്വകാര്യ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സന്ദർശകർക്ക് ചികിത്സ നൽകും. എന്നാൽ സർക്കാർ ആശുപത്രികളിൽ ചികിത്സ അനുവദിക്കുന്നതല്ല.

ഒരു സന്ദർശകൻ കാലാവധി കഴിഞ്ഞും താമസിക്കുകയാണെങ്കിൽ സന്ദർശകനും സ്പോൺസർക്കുമെതിരെ സുരക്ഷാ നിയമ പ്രകാരം നിയമലംഘകർക്കായുള്ള നിയമ നടപടികൾ സ്വീകരിക്കും.

വാണിജ്യ വിസ

കുവൈറ്റ് കമ്പനിയോ സ്ഥാപനമോ സമർപ്പിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വാണിജ്യ വിസ നൽകുന്നത്. കമ്പനിയുടെ പ്രവർത്തനത്തിനും ജോലിയുടെ സ്വഭാവത്തിനും യോജിച്ച ബിരുദമോ അല്ലെങ്കിൽ സാങ്കേതിക യോഗ്യതയോ ഉള്ളവർക്ക് മാത്രമായിരിക്കും ഈ വിസ അനുവദിക്കുക.

ടൂറിസ്റ്റ് വിസ

53 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് പോർട്ട് ഓഫ് എൻട്രിയിൽ നിന്ന് നേരിട്ടും വിസ ലഭിക്കും. ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റ് വഴി ഇലക്ട്രോണിക് വിസയായും ടൂറിസ്റ്റ് വിസകൾ ലഭിക്കുന്നതാണ്.

ഗൾഫ് കോ-ഓപറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ വിനോദസഞ്ചാരത്തിനുള്ള എൻട്രി വിസകൾ മന്ത്രിതല പ്രമേയം നമ്പർ (2030/2008) പ്രകാരം നിർദ്ദിഷ്ട തൊഴിലുകളും മാനദണ്ഡങ്ങളും പാലിക്കുന്നവർക്കാണ് നൽകുന്നത്.

താമസ, യാത്രാ സേവനങ്ങൾ നൽകുന്ന ഹോട്ടലുകളെയും കമ്പനികളെയും സ്വയമേവ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്നു.

2022 ലാണ് ഫാമിലി വിസിറ്റ് വിസ നൽകുന്നത് കുവൈറ്റ് നിർത്തിവച്ചത്. പുതിയ നിയന്ത്രണങ്ങളും വ്യവസ്ഥകളും നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നിർത്തിവെക്കൽ നടപടി.

രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികവും പ്രവാസികളാണ്. അതുകൊണ്ട് തന്നെ ഫാമിലി വിസ പുനരാരംഭിക്കുന്നതിലൂടെ കുടുംബങ്ങളുമായി താമസിക്കാൻ ആ​ഗ്രഹിക്കുന്ന പ്രവാസികൾക്ക് ആശ്വസമാവുകയാണ്.

#Kuwait #resume #family #business #tourist #visit #visa

Next TV

Top Stories










News Roundup