മദീന: സ്വകാര്യ ഗ്രൂപ്പിൽ ഉംറ തീർഥാടനത്തിനെത്തിയ എറണാംകുളം സ്വദേശിനി ചികിത്സയിലിരിക്കെ മദീനയിൽ അന്തരിച്ചു.
കൊച്ചി തൃക്കാക്കര വടക്കോട് സ്വദേശിനി പെരിങ്ങാട്ടി മുഗൾ വീട്ടിൽ റഹിമ (64) ആണ് മരിച്ചത്. യാത്രാ സംഘത്തോടൊപ്പം മക്കയിലെത്തി ഉംറ നിർവഹിച്ച റഹീമക്ക് മദീന സന്ദർശന വേളയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ മദീനയിലെ സഹ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
രണ്ടര മാസം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് മരിച്ചത്.
വ്യാഴാഴ്ച അസ്ർ നമസ്‌കാര ശേഷം മസ്ജിദുന്നബവിയിൽ നടന്ന ജനാസ നമസ്കാരത്തിന് ശേഷം മൃതദേഹം ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കി.
ഭർത്താവ്: അബ്ദുൽ മജീദ്, മകൻ: നിയാസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ആശുപത്രിയിൽ സഹായത്തിനും മറ്റുമായി മദീനയിലെ കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ടായിരുന്നു.
#Umrah #pilgrim #died #Madinah