ഷാർജ: (gccnews.com) കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. വടുക്കേക്കാട് കല്ലർ വട്ടംപാടം സ്വദേശി തൊഴുക്കാട്ടിൽ ബാസിത്താണ് (34) ശനിയാഴ്ച വൈകീട്ട് മരിച്ചത്. ഒരാഴ്ച മുമ്പ് ഷാർജയിലെ താമസ കെട്ടിടത്തിൽ നിന്നാണ് വീണത്.
ഗുരുതര പരിക്കേറ്റ ബാസിത്ത് ഉമ്മുൽ ഖുവൈൻ ശൈഖ് ഖലീഫ ആശുപത്രിയിൽ ചികിത്സിയിലായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള രേഖകൾ ശരിയാക്കിവരുന്നതായി ബന്ധുക്കൾ അറിയിച്ചു.
Young man dies after falling from building in Sharjah did