Apr 19, 2024 05:06 PM

മസ്‌കറ്റ്: (gccnews.com) ഒമാനില്‍ ദിവസങ്ങളായി പെയ്ത കനത്ത മഴയ്ക്ക് ശമനമുണ്ടായതിന് പിന്നാലെ പുതിയ കാലാവസ്ഥ റിപ്പോര്‍ട്ട് പുറത്ത്.

ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും അതിൻറെ ഫലമായി അടുത്ത ആഴ്ച രാജ്യത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഏപ്രില്‍ 23 ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 25 വ്യാഴാഴ്ച വരെയാണ് ന്യൂനമര്‍ദ്ദം ബാധിക്കാന്‍ സാധ്യതയുള്ളതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴമേഘങ്ങള്‍ രൂപപ്പെടാനും മഴ പെയ്യാനും സാധ്യത പ്രവചിക്കുന്നുണ്ട്. ചിലപ്പോള്‍ കനത്ത മഴയും ഇടിയോട് കൂടിയ മഴയും ഉണ്ടായേക്കും.

രാജ്യത്തെ കാലാവസ്ഥ സാഹചര്യം നാഷണല്‍ സെന്റര്‍ ഫോര്‍ ഏര്‍ലി വാണിങ് ഓഫ് മള്‍ട്ടിപ്പിള്‍ ഹസാര്‍ഡ്‌സ് സംഘം നിരന്തരം നിരീക്ഷിക്കുന്നുണ്ട്.

#new #depression #coming; #Oman #authorities #released #weatherforecast #heavyrain #week

Next TV

Top Stories










News Roundup