---
title: "#arrest | നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,050 പ്രവാസികള്‍ പിടിയില്‍ "
english_title: "#Scrutiny #continues #track #violators; #expatriates #arrested #week"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/201779/scrutiny-continues-track-violators-expatriates-arrested-week"
published_at: "2024-04-28T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662e3ab4ea656_cdd.jpg"
keywords: []
---

# #arrest | നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 19,050 പ്രവാസികള്‍ പിടിയില്‍ 

> **Lead Summary:** **റിയാദ്: [ **വിവിധ നിയമലംഘനങ്ങൾ നടത്തി സൗദിയിൽ​ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുന്നു.

## Article Content

**റിയാദ്: [ **വിവിധ നിയമലംഘനങ്ങൾ നടത്തി സൗദിയിൽ​ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുന്നു.

താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 19,050 വിദേശികളെയാണ്​ അറസ്​റ്റ്​ ചെയ്​തത്​.

താമസ നിയമം ലംഘനത്തിന്​ 11,987 പേരും അനധികൃത അതിർത്തി കടക്കൽ കുറ്റത്തിന്​ 4,367 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക്​ 2,696 പേരുമാണ്​ പിടിയിലായത്​.

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്​റ്റിലായ 1,011 പേരിൽ 61 ശതമാനം യമനികളും 36 ശതമാനം എത്യോപ്യക്കാരും മൂന്ന് ​ ശതമാനം മറ്റ് രാജ്യക്കാരുമാണ്.

അയൽ രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 24 പേരെ പിടികൂടി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും 18 പേരെ കസ്​റ്റഡിയിലെടുത്തു.

സംശയാസ്പദമായ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തി​െൻറ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996-ലും റിപ്പോർട്ട് ചെയ്യണമെന്ന്​ ആഭ്യന്തര മ​ന്ത്രാലയം പൊതുജനങ്ങളോട്​ ആവശ്യപ്പെട്ടു.

രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം സുഗമമാക്കുന്ന ആർക്കും പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും കൂടാതെ ഗതാഗതത്തിന്​ ഉപയോഗിച്ച വാഹനങ്ങളും താമസിപ്പിക്കാൻ ഉപയോഗിച്ച വീടുകളും മറ്റ്​ വസ്​തുവകകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ്​ നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/201779/scrutiny-continues-track-violators-expatriates-arrested-week)