മസ്കറ്റ്: (gccnews.com) ഒമാനിലെ തെക്കൻ ബാത്തിനയിൽ ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ച അഞ്ച് പ്രവാസികൾ അറസ്റ്റിൽ.
ജോലി സ്ഥലങ്ങളിൽ നിന്ന് ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിച്ചതിന് ഏഷ്യക്കാരായ അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തതായാണ് റോയൽ ഒമാൻ പോലീസ് (ആർ.ഒ.പി) പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിക്കുന്നത്.
ഒമാനിലെ തെക്കൻ അൽ ബത്തിന ഗവർണറേറ്റിലെ ഒരു വൈദ്യുതി വിതരണ കമ്പനിയുടെ നിയന്ത്രണത്തിലുള്ള നിർമ്മാണ സൈറ്റുകളിൽ നിന്നായിരുന്നു മോഷണം.
ഇവിടെ സ്ഥാപിച്ചിരുന്ന ഇലക്ട്രിക്കൽ കേബിളുകളും വയറുകളും മോഷ്ടിച്ചു.
സംഭവത്തിൽ അന്വേഷണം നടത്തിയ ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വയീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് ഏഷ്യൻ രാജ്യക്കാരായ അഞ്ച് പ്രവാസികളെ പിടികൂടിയതെന്ന് റോയൽ ഒമാൻ പോലീസ് വിശദികരിച്ചു.
അറസ്റ്റിലായ അഞ്ചു പേർക്കുമെതിരെ നിയമ നടപടികൾ പൂർത്തിയായതായും റോയൽ ഒമാൻ പോലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം അറസ്റ്റിലായ പ്രവാസികൾ ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.
#Electric #cables #wires #stolen #worksite; #Police #arrested #five e#xpatriates