Featured

#AbdulRahim | അബ്ദുല്‍ റഹീമിന്റെ മോചനം; അഭിഭാഷക ഫീസ് 1.66 കോടി രൂപ നല്‍കണം

News |
May 10, 2024 07:40 AM

(gcc.truevisionnews.com)  18 വര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിന് ഒരുകോടി 66 ലക്ഷം രൂപ (ഏഴരലക്ഷം റിയാല്‍) പ്രതിഫലം നല്‍കണമെന്ന് വാദിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

ദിയാധനമായി ആവശ്യപ്പെട്ട 15 മില്യന്‍ റിയാലിന്റെ അഞ്ചുശതമാനമാണിത്. എന്നാല്‍, സൗദിയിലെ സര്‍വകക്ഷി നിയമസഹായസമിതി ഇക്കാര്യം നേരത്തേത്തന്നെ ധാരണയാക്കിയതാണെന്നും അതിനാല്‍, റഹീമിന്റെ മോചനത്തിന് ഇത് പ്രതിസന്ധിയാവില്ലെന്നും നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും നിയമസഹായസമിതി പറഞ്ഞു.

കരാര്‍പ്രകാരം അനസ് അല്‍ ഷഹ്രിയുടെ കുടുംബം മാപ്പുനല്‍കാന്‍ സന്നദ്ധമാണെന്ന് കോടതിയെ രേഖാമൂലം അറിയിച്ചാല്‍ വക്കീല്‍ ഫീസ് നല്‍കാമെന്നാണ് വ്യവസ്ഥ.

എന്നാല്‍, അഭിഭാഷകഫീസായി കണക്കാക്കിയ ഒരു കോടി 66 ലക്ഷത്തിന്റെ പകുതിയെങ്കിലും മുന്‍കൂറായി നല്‍കണമെന്ന വാദിഭാഗം അഭിഭാഷകന്റെ പെട്ടെന്നുള്ള ആവശ്യമാണ് അല്‍പം പ്രതിസന്ധിയുണ്ടാക്കുന്നത്.

ഇതുപരിഹരിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. വക്കീല്‍ഫീസിന് ഇന്‍വോയ്സ് ഇഷ്യൂ ചെയ്യുമ്പോള്‍ 15 ശതമാനം വാറ്റ് നികുതികൂടി അധികംവരും.

ഇത് 25 ലക്ഷം രൂപയോളമാകും. ഈ നികുതിസംബന്ധിച്ചുള്ള വിവരം നിയമസഹായസമിതിയുടെ ശ്രദ്ധയില്‍വന്നിരുന്നില്ല. ഈ തുകകൂടി നാട്ടില്‍നിന്നെത്തിക്കാനാണ് ശ്രമിക്കുന്നത്.

ദിയാധനം എംബസിവഴി കൈമാറുന്നതിന് തടസ്സമില്ല. എന്നാല്‍, ലീഗല്‍ ഫീസ് എംബസിവഴി കൈമാറുന്നതിന് സാങ്കേതികതടസ്സമുണ്ട്. ഇതുപരിഹരിക്കുന്നതിന് സൗദിയിലെ ഇന്ത്യന്‍ അംബാസഡറെ നേരിട്ട് ഇടപെടുത്തി ചര്‍ച്ചകള്‍ തുടരുകയാണ്.

ഈ ശ്രമം ഫലംകാണുമെന്നാണ് നിയമസഹായസമിതി കരുതുന്നത്. ഏതെങ്കിലുംകാരണത്താല്‍ ഇതില്‍ കാലതാമസം നേരിട്ടാല്‍ നാട്ടിലെ നിയമസഹായസമിതിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് അഭിഭാഷക അക്കൗണ്ടിലേക്ക് എംബസിയുടെ അനുമതിയോടെ നേരിട്ട് പണം ട്രാന്‍സ്ഫര്‍ചെയ്ത് പ്രശ്‌നംപരിഹരിക്കാനാണ് ശ്രമം

#Release #AbdulRahim #1.66 #crore #legal #fees #paid

Next TV

Top Stories










News Roundup