---
title: "#Arrest | മദ്യനിര്‍മ്മാണവും വില്‍പ്പനയും; കുവൈത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍"
english_title: "#Brewing #selling; #Seven #people #arrested #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/206072/brewing-selling-seven-people-arrested-kuwait"
published_at: "2024-05-18T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6648b0e752ee9_t57.jpg"
keywords: []
---

# #Arrest | മദ്യനിര്‍മ്മാണവും വില്‍പ്പനയും; കുവൈത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍

> **Lead Summary:** **കുവൈത്ത് സിറ്റി: [ **കുവൈത്തില്‍ മദ്യം വില്‍പ്പന നടത്തിയ ചെയ്ത ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കുവൈത്ത് സിറ്റി: [ **കുവൈത്തില്‍ മദ്യം വില്‍പ്പന നടത്തിയ ചെയ്ത ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ജലീബ് അല്‍ ഷുയൂഖ് മേഖലയില്‍ മദ്യനിര്‍മ്മാണശാല നടത്തുകയായിരുന്നു ഇവരില്‍ ആറുപേര്‍.

പരിശോധനാ ക്യാമ്പയിനിടെ 42 കുപ്പി പ്രാദേശികമായി നിര്‍മ്മിച്ച മദ്യവും ഇത് വില്‍പ്പന നടത്തിയതിലൂടെ ലഭിച്ച പണവുമായി മറ്റൊരാളെയും പിടികൂടി.

മദ്യനിര്‍മ്മാണശാലയില്‍ നടത്തിയ പരിശോധനയില്‍ 16 ബാരല്‍ ലഹരി പദാര്‍ത്ഥങ്ങളാണ് കണ്ടെത്തിയത്. പിടിയിലായവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/206072/brewing-selling-seven-people-arrested-kuwait)