---
title: "#arrest | വന്‍ ലഹരിമരുന്ന് കടത്ത് ശൃംഖല തകര്‍ത്ത് അധികൃതര്‍; അഞ്ച് പേ‍ർ പിടിയിൽ "
english_title: "#Authorities #busted #drug #trafficking #network; #Five #people #under #arrest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/206242/authorities-busted-drug-trafficking-network-five-people-under-arrest"
published_at: "2024-05-19T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6649e5010c6e6_ar.jpg"
keywords: []
---

# #arrest | വന്‍ ലഹരിമരുന്ന് കടത്ത് ശൃംഖല തകര്‍ത്ത് അധികൃതര്‍; അഞ്ച് പേ‍ർ പിടിയിൽ 

> **Lead Summary:** **കുവൈത്ത് സിറ്റി: [ **കുവൈത്തില്‍ വന്‍ ലഹരിമരുന്ന് കടത്ത് ശൃംഖല തകര്‍ത്ത് അധികൃതര്‍.

## Article Content

**കുവൈത്ത് സിറ്റി: [ **കുവൈത്തില്‍ വന്‍ ലഹരിമരുന്ന് കടത്ത് ശൃംഖല തകര്‍ത്ത് അധികൃതര്‍.

ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഫോര്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍, ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷനിലാണ് ലഹരിമരുന്ന് കടത്ത് സംഘത്തെ പിടികൂടിയത്.

ഒരു സ്വദേശി കസ്റ്റംസ് ഉദ്യോഗസ്ഥന്‍, രണ്ട് സിറിയന്‍ സ്വദേശികള്‍, ഒരു ഇന്ത്യക്കാരന്‍ എന്നിവരുള്‍പ്പെടെയാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

27 കിലോഗ്രാം ഹാഷിഷും കഞ്ചാവും 200 ലഹരി ഗുളികകള്‍, 15 കിലോ ലഹരി പദാര്‍ത്ഥങ്ങള്‍, 34 കുപ്പി മദ്യം, ലൈസന്‍സില്ലാത്ത തോക്കുകൾ വെടിയുണ്ടകൾ എന്നിവ പിടിച്ചെടുത്തു.

തുടര്‍ നിയമ നടപടികള്‍ക്കായി പിടിച്ചെടുത്ത ലഹരിമരുന്നും പ്രതികളെയും ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/206242/authorities-busted-drug-trafficking-network-five-people-under-arrest)