റിയാദ്: (gccnews.com) ഹജ്ജ് പെർമിറ്റോ വിസയോ കൈവശമില്ലാത്ത ഹജ്ജ് വ്യവസ്ഥകൾ ലംഘിക്കുന്ന വ്യക്തികളെ മക്കയിലേക്ക് കൊണ്ടുപോകുന്നവർക്കെതിരെ ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ഹജ്ജ് വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് ഗതാഗത സൗകര്യമൊരുക്കുന്നവർക്ക് നിശ്ചിത തുക പിഴ ചുമത്തും. ആറ് മാസത്തെ തടവും 50,000 റിയാൽ വരെ പിഴയുമുണ്ടാകും.
ഗതാഗത മാർഗങ്ങൾ കണ്ടുകെട്ടാൻ കോടതിയോട് ആവശ്യപ്പെടും.
വിദേശിയാണെങ്കിൽ ശിക്ഷാനടപടികൾക്ക് ശേഷം നാടുകടത്തുകയും രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം ‘എക്സ്’ അക്കൗണ്ടിൽ അറിയിച്ചു.
#Six #months #imprisonment #fine #Riyals #providing #transportation #Hajjviolators