#TeachingLicense | സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് അധ്യാപക ലൈസൻസ് നിർബന്ധമാക്കുന്നു

#TeachingLicense | സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് അധ്യാപക ലൈസൻസ് നിർബന്ധമാക്കുന്നു
May 22, 2024 08:19 PM | By VIPIN P V

കുവൈത്ത് സിറ്റി: (gccnews.com) കുവൈത്തിൽ സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് അധ്യാപക ലൈസൻസ് നിർബന്ധമാക്കുന്നു.

സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള നടപടികളുടെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിച്ച പുതിയ വ്യവസ്ഥകളിലാണിതുള്ളത്.

സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് തൊഴിൽ അംഗീകാരം നൽകുന്നതിനുള്ള സുപ്രധാനമായ നയമാറ്റമാണിത്.

പ്രൈവറ്റ് എജ്യുക്കേഷന്റെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഈ പുതിയ ലൈസൻസിംഗ് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും അവ നൽകുന്നതിന് ഒരു പ്രത്യേക കേന്ദ്രമോ സ്ഥാപനമോ നിശ്ചയിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വൃത്തങ്ങൾ അറിയിച്ചതായി അൽ ജരീദ റിപ്പോർട്ട് ചെയ്തു.

പകരം അധ്യാപകർക്ക് അതത് രാജ്യങ്ങളിലെ സർവകലാശാലകളിലെ അംഗീകൃത അക്കാദമിക് സെന്ററുകളിൽ നിന്ന് ലൈസൻസ് നേടുന്നതിന് മൂന്ന് വർഷത്തെ സമയം അനുവദിച്ചു.

അധ്യാപകർ പ്രത്യേക പരിശീലന മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുന്ന പ്രൈവറ്റ് എജ്യുക്കേഷൻ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഈ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ക്ലാസ്‌റൂമിലെ അധ്യാപകരുടെ പ്രകടനം സജീവമായി നിരീക്ഷിക്കും. വിദൂര വിദ്യാഭ്യാസ പരിപാടികളും നിരീക്ഷിക്കും.

#Mandatory #TeachingLicense #private #schoolteachers

Next TV

Related Stories
#Moneylaunderingcase | ക​ള്ള​പ്പ​ണ​ക്കേ​സ്: 27 അം​ഗ സം​ഘം കുവൈത്തിൽ പി​ടി​യി​ൽ

Jun 22, 2024 01:42 PM

#Moneylaunderingcase | ക​ള്ള​പ്പ​ണ​ക്കേ​സ്: 27 അം​ഗ സം​ഘം കുവൈത്തിൽ പി​ടി​യി​ൽ

ഫ​ണ്ടു​ക​ളും അ​വ​യു​ടെ ഉ​റ​വി​ട​ങ്ങ​ളും മ​റ​ച്ചു​വെ​ക്കാ​ൻ പ്ര​തി​ക​ൾ പ്രാ​ദേ​ശി​ക ബാ​ങ്കി​ങ് ചാ​ന​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച​താ​യും...

Read More >>
#Fire | കുവൈത്തിൽ ര​ണ്ടി​ട​ത്ത് തീ​പി​ടി​ത്തം

Jun 22, 2024 12:25 PM

#Fire | കുവൈത്തിൽ ര​ണ്ടി​ട​ത്ത് തീ​പി​ടി​ത്തം

ഖൈ​ത്താ​നി​ൽ ഒ​രു റ​സ്റ്റാ​റ​ന്‍റി​ലും ക​ഴി​ഞ്ഞ ദി​വ​സം...

Read More >>
#death | കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി ദു​ബൈ​യി​ൽ അന്തരിച്ചു

Jun 22, 2024 10:43 AM

#death | കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി ദു​ബൈ​യി​ൽ അന്തരിച്ചു

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഹം​പാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ...

Read More >>
#foodpoisoning | ജി​സാ​നി​ലെ അ​ബു അ​രി​ഷി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ

Jun 22, 2024 07:29 AM

#foodpoisoning | ജി​സാ​നി​ലെ അ​ബു അ​രി​ഷി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ

പ​രി​ക്കേ​റ്റ​വ​രു​ടെ അ​വ​സ്ഥ നി​രീ​ക്ഷി​ക്കാ​നും അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണം ന​ൽ​കാ​നും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക്...

Read More >>
Top Stories