#Hajj | ഹജ്ജ് ഒരുക്കം; കഅബയെ പൊതിഞ്ഞ ‘കിസ്‌വ’യുടെ അടിഭാഗം ഉയർത്തിക്കെട്ടി

#Hajj | ഹജ്ജ് ഒരുക്കം; കഅബയെ പൊതിഞ്ഞ ‘കിസ്‌വ’യുടെ അടിഭാഗം ഉയർത്തിക്കെട്ടി
May 24, 2024 09:28 PM | By VIPIN P V

റിയാദ്: (gccnews.com) ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി കഅ്ബയെ പുതപ്പിക്കുന്ന വസ്ത്രമായ ‘കിസ്‌വ’യുടെ അടിഭാഗം ഉയർത്തിക്കെട്ടി.

കിസ്‌വയുടെ വ്യത്തി കാത്തുസുക്ഷിക്കുന്നതിനും കേടുപാടുകളില്ലാതെ സംരക്ഷിക്കുന്നതിനുമാണ് പതിവ്പോലെ ഈ വർഷവും ഹജ്ജിന് മുന്നോടിയായി കിസ്‌വ ഉയർത്തിക്കെട്ടിയത്.

മൂന്ന് മീറ്റർ പൊക്കത്തിലാണ് ഉയർത്തിക്കെട്ടിയത്. ഉയർത്തിയ ഭാഗം വെളുത്ത കോട്ടൺ തുണികൊണ്ട് മൂടിയിട്ടുണ്ട്.

അതിന് രണ്ടര മീറ്റർ വീതിയും നാല് വശങ്ങളിലും 54 മീറ്റർ നീളവുമുണ്ട്. കിസ്‌വ കേന്ദ്രത്തിൽ നിന്നുള്ള 36 സാങ്കേതിക ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തിൽ 10 ക്രെയിനുകൾ ഉപയോഗിച്ചാണ് കിസ്‌വ ഉയർത്തിക്കെട്ടിയത്.

പല ഘട്ടങ്ങളിലായാണ് കിസ്‌വ ഉയർത്തിക്കെട്ടുന്നത്. ആദ്യം എല്ലാ വശങ്ങളിൽ നിന്നും ആവരണത്തിന്റെ അടിഭാഗം നീക്കം ചെയ്യുകയും കോണുകൾ വേർതിരിക്കുകയും ചെയ്യുന്നു.

പിന്നീട് താഴത്തെ കയർ അഴിച്ച് കിസ്‌വയുടെ ഫിക്സിംഗ് വളയങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നു.

കിസ്‌വ മൂന്ന് മീറ്റർ ഉയരത്തിൽ എല്ലാ ഭാഗത്തും സമാന്തരമായി പൊതിയുന്നു. അതിനു ശേഷം എല്ലാ വശങ്ങളിലും വെളുത്ത തുണി ഓരോന്നായി ഉറപ്പിക്കുന്നു.

#Hajj #preparation; #bottom #kiswa' #covering #Kaaba #raised

Next TV

Related Stories
അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

Jul 13, 2025 11:55 AM

അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക്...

Read More >>
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

Jul 12, 2025 02:17 PM

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ...

Read More >>
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

Jul 12, 2025 02:13 PM

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത ജി.​സി.​സി പൗ​ര​യാ​യ യു​വ​തി...

Read More >>
മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

Jul 11, 2025 11:27 PM

മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

മലയാളി യുവാവിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

Jul 11, 2025 11:32 AM

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു, അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക്...

Read More >>
കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Jul 11, 2025 11:30 AM

കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

വടകര സ്വദേശിയായ യുവാവ് ദുബായിൽ...

Read More >>
Top Stories

News Roundup

//Truevisionall