---
title: "#death | അബൂദബിയില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു"
english_title: "#kannur #native #died #abudhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/207590/kannur-native-died-abudhabi"
published_at: "2024-05-25T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6652023c9bb73_gcc.jpg"
keywords: []
---

# #death | അബൂദബിയില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു

> **Lead Summary:** **അബൂദബി: ** കണ്ണൂര്‍ സ്വദേശിയായ യുവാവ് അബൂദബിയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. കണ്ണൂര്‍ കോട്ടയം മലബാര്‍ മാടത്തിന്‍കണ്ടി കൂവപ്പടി ഷഫീനാസ് വീട്ടില്‍ നൗഫല്‍ ചുള്ളിയാന്‍ ആണ് മരിച്ചത്.

## Article Content

**അബൂദബി: ** കണ്ണൂര്‍ സ്വദേശിയായ യുവാവ് അബൂദബിയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. കണ്ണൂര്‍ കോട്ടയം മലബാര്‍ മാടത്തിന്‍കണ്ടി കൂവപ്പടി ഷഫീനാസ് വീട്ടില്‍ നൗഫല്‍ ചുള്ളിയാന്‍ ആണ് മരിച്ചത്.

സ്‌കൂള്‍ ബസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

അബൂദബി മഫ്‌റഖ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകുമെന്ന് കെ.എം.സി.സി പ്രവര്‍ത്തകര്‍ അറിയിച്ചു.

പിതാവ്: അബ്ദുല്ല പാലോറ. മാതാവ്: ഐസൂട്ടി ചുള്ളിയാന്‍. ഭാര്യ: ഷഹാന ഷെറിന്‍. മക്കള്‍: മിസ്ബാഹ്, അയാന്‍ അര്‍ഷ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/207590/kannur-native-died-abudhabi)