---
title: "#accident |  കുവൈത്തില്‍ വാഹനാപകടം; രണ്ട് സഹോദരിമാർ മരിച്ചു, മൂന്നു വയസ്സുകാരിക്ക് പരിക്ക്"
english_title: "#two #young #sisters #died #kuwait #accident #three #year #old #injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/207709/two-young-sisters-died-kuwait-accident-three-year-old-injured"
published_at: "2024-05-26T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6652fa7af23cd_kuwait.jpg"
keywords: []
---

# #accident |  കുവൈത്തില്‍ വാഹനാപകടം; രണ്ട് സഹോദരിമാർ മരിച്ചു, മൂന്നു വയസ്സുകാരിക്ക് പരിക്ക്

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിലെ അൽ ജഹ്‌റയിലേക്കുള്ള വഴിയിൽ ഓർത്തോപീഡിക് ഹോസ്പിറ്റൽ റൗണ്ട്എബൗട്ടിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് സഹോദരിമാർക്ക് ദാരുണാന്ത്യം.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിലെ അൽ ജഹ്‌റയിലേക്കുള്ള വഴിയിൽ ഓർത്തോപീഡിക് ഹോസ്പിറ്റൽ റൗണ്ട്എബൗട്ടിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് സഹോദരിമാർക്ക് ദാരുണാന്ത്യം.

മൂന്ന് വയസ്സുള്ള മറ്റൊരു സഹോദരിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഏഷ്യൻ പൗരത്വമുള്ളവരാണ് മരണപ്പെട്ട രണ്ട് പെൺകുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്.

അവരുടെ ഇളയ സഹോദരിയെ അൽ സബാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശാസ്ത്ര അധ്യാപകനായ ഇവരുടെ പിതാവിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ കുടുംബം സഞ്ചരിച്ച വാഹനം പൂർണമായും തകർന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/207709/two-young-sisters-died-kuwait-accident-three-year-old-injured)