---
title: "#death |നാട്ടിലേക്ക് പോകാനിരിക്കെ മലയാളി ദുബൈയില്‍ മരിച്ചു"
english_title: "#Expatriate #Malayali #died  #Dubai."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/207755/expatriate-malayali-died-dubai"
published_at: "2024-05-26T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665345bd8ffdb_death.jpg"
keywords: []
---

# #death |നാട്ടിലേക്ക് പോകാനിരിക്കെ മലയാളി ദുബൈയില്‍ മരിച്ചു

> **Lead Summary:** പ്രവാസി മലയാളി ദുബൈയില്‍ മരിച്ചു. എടവണ്ണ അയിന്തൂർ ചെമ്മല ഷിഹാബുദ്ദീൻ ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

## Article Content

പ്രവാസി മലയാളി ദുബൈയില്‍ മരിച്ചു. എടവണ്ണ അയിന്തൂർ ചെമ്മല ഷിഹാബുദ്ദീൻ ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

ദുബൈയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ നടക്കാനിറങ്ങിയിരുന്നു. പിന്നീട് സുഹൃത്തുക്കളുടെ റൂമിൽ ഇരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ തൊട്ടടുത്ത എമിറേറ്റ്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണം സംഭവിച്ചു. ചൊവ്വാഴ്ച നാട്ടിലേക്ക് പോവാൻ ടിക്കറ്റ് എടുത്തിരുന്നു.

ഭാര്യ: റസീന (അരീക്കോട് മൂർക്കനാട്), മക്കൾ: ഫാത്തിമ സിയ (എടവണ്ണ ഐ.ഒ.ഏച്.എസ്.എസ്- പ്ലസ് ടു വിദ്യാർഥിനി), സെല്ല, സഫ, മർവ. പരേതനായ ചെമ്മല മുഹമ്മദിന്റെ മകനാണ്.

മാതാവ്: നഫീസ. സഹോദരങ്ങൾ: ചെമ്മല മെഹബൂബ്, ചെമ്മല അസീസ്, ചെമ്മല മൻസൂർ, യാഷിദ്, റജീന അരീക്കോട്, ബുഷ്‌റ കാരക്കുന്ന്, ജസീല മമ്പാട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/207755/expatriate-malayali-died-dubai)