കുവൈത്ത് സിറ്റി: (gccnews.com) രാജ്യത്തെ ഹജ്ജ് തീർഥാടകരുടെ യാത്രകൾക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി മീഡിയ ആൻഡ് ഫോറിൻ റിലേഷൻസ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മുഹമ്മദ് അൽ അലീം പറഞ്ഞു.
ഹജ്ജ് പ്രതിനിധി സംഘത്തിലെ അംഗങ്ങൾക്കായി കഴിഞ്ഞ ദിവസം നടത്തിയ ഔഖാഫ് മന്ത്രാലയം നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാത്രക്ക് മുമ്പ് തീർഥാടകര്‍ക്ക് ഹജ്ജ് പെർമിറ്റ് കൈമാറും. ഇതിനാവശ്യമായ രേഖകള്‍ സൗദി മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.
മിനയിലും അറഫയിലും ഒരുക്കങ്ങൾ നടന്നുവരികയാണ്. നേരത്തെ തന്നെ ഹജ്ജ് രജിസ്ട്രേഷന് പൂര്‍ത്തിയായത് സഹായകരമായതായി അൽ അലീം പറഞ്ഞു.
ആഭ്യന്തര മന്ത്രാലയം, ആരോഗ്യം, ഔഖാഫ് തുടങ്ങിയ വകുപ്പുകള്‍ സഹകരിച്ചാണ് ഹജ്ജ് സീസണിനായുള്ള തയാറെടുപ്പുകൾ ഒരുക്കുന്നത്.
58 ഗ്രൂപ്പുകളായി 8,000 തീർഥാടകരാണ് കുവൈത്തില്‍ ഈ വര്‍ഷം ഹജ്ജിനായി യാത്രയാകുന്നത്. ആദ്യ ഹജ്ജ് സംഘം ഈ മാസം 31ന് പുറപ്പെടും.
#First #Hajj #group #Kuwait #leave