#SaudiAramcos | സൗദി അരാംകോയുടെ ഓഹരി വിൽപ്പന ഞായറാഴ്ച ആരംഭിക്കുമെന്ന് റിപ്പോർട്ട്

 #SaudiAramcos  | സൗദി അരാംകോയുടെ ഓഹരി വിൽപ്പന ഞായറാഴ്ച ആരംഭിക്കുമെന്ന് റിപ്പോർട്ട്
May 31, 2024 07:46 AM | By Aparna NV

ദമ്മാം: (gccnews.in) സൗദിഅരാംകോയുടെ രണ്ടാഘട്ട ഓഹരി വിൽപ്പന ഞായാറാഴ്ച ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. പത്ത് ബില്യൺ ഡോളറിന്റെ ഓഹരികളാണ് പബ്ലിക് ഓഫറിങ്ങിലൂടെ വിറ്റഴിക്കുക.

നിലവിലെ ഓഹരി വിലയിൽ നിന്നും പത്ത് ശതമാനം കിഴിവോടെയാണ് പുതിയ ഓഹരികൾ വിൽക്കുക. രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകർക്ക് ഓഹരി സ്വന്തമാക്കാൻ അവസരമുണ്ടാകും. ഓഹരി വിൽപ്പനയുടെ കാലയളവ് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

എന്നാൽ നിബന്ധനകളിലും വലിപ്പത്തിലും മാറ്റമുണ്ടാകുമെന്നും സാമ്പത്തിക മാധ്യമങ്ങൾ വ്യക്തമാക്കി. ഓഹരി വിൽപ്പന സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ കമ്പനിയുടെ ഓഹരി വിലയിൽ വലിയ ഇടിവ് നേരിട്ടു.2023 മാർച്ചിന് ശേഷമുള്ള എറ്റവും കുറഞ്ഞ വിലയിലേക്ക് വിപണി കൂപ്പുകുത്തി.

29.05 റിയാലാണ് ഇന്നത്തെ ഓഹരി വില. ലോകത്തിലെ എക്കാലത്തെയും വലിയ ഓഹരി വിൽപ്പനയായ അരാംകോയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗിൽ 30 ബില്യൺ ഡോളറാണ് അന്ന് സമാഹരിച്ചിരുന്നത്. അതിന് ശേഷം അഞ്ച് വർഷങ്ങൾക്കിപ്പുറമാണ് രണ്ടാം ഘട്ട വിൽപ്പനക്ക് കമ്പനി ഒരുങ്ങുന്നത്.

#reported #that #Saudi #Aramcos #share #sale #will #start #on #Sunday

Next TV

Related Stories
#Kuwaitbildingfire |കുവൈത്ത് തീപിടിത്തം; എട്ടുപേരുടെ കരുതല്‍ തടവ് നീട്ടാന്‍ ഉത്തരവ്

Jun 20, 2024 02:55 PM

#Kuwaitbildingfire |കുവൈത്ത് തീപിടിത്തം; എട്ടുപേരുടെ കരുതല്‍ തടവ് നീട്ടാന്‍ ഉത്തരവ്

ഒരു കുവൈത്ത് സ്വദേശി, മൂന്ന് ഇന്ത്യക്കാര്‍, നാല് ഈജിപ്ത് സ്വദേശികള്‍ എന്നിവരെയാണ് രണ്ടാഴ്ചത്തേക്ക് കരുതല്‍ തടവില്‍ വെക്കാന്‍...

Read More >>
#Hajjpilgrims | സൗദിയിലെ കൊടും ചൂട്; മരിച്ച ഹജ്ജ് തീർഥാടകരിൽ 13 മലയാളികൾ

Jun 20, 2024 01:29 PM

#Hajjpilgrims | സൗദിയിലെ കൊടും ചൂട്; മരിച്ച ഹജ്ജ് തീർഥാടകരിൽ 13 മലയാളികൾ

സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് തിങ്കളാഴ്ച മക്കയിലെ ഗ്രാൻഡ് മോസ്‌ക് പരിസരത്തെ താപനില 51.8 ഡിഗ്രി...

Read More >>
#rescue | ക​ട​ലി​ൽ വീ​ണ​യാ​ളെ കോ​സ്റ്റ്​ ഗാ​ർ​ഡ്​ ​​​​ര​ക്ഷ​പ്പെ​ടു​ത്തി

Jun 20, 2024 12:35 PM

#rescue | ക​ട​ലി​ൽ വീ​ണ​യാ​ളെ കോ​സ്റ്റ്​ ഗാ​ർ​ഡ്​ ​​​​ര​ക്ഷ​പ്പെ​ടു​ത്തി

ശൈ​ഖ്​ ഖ​ലീ​ഫ കോ​സ്​​വേ​ക്ക്​ സ​മീ​പ​മാ​യി​രു​ന്നു...

Read More >>
#trafficinstruction | ട്രാ​ഫി​ക്​ നി​ർ​ദേ​ശ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ പ​ങ്കു​വെ​ച്ച്​ അ​ബൂ​ദ​ബി​ പൊ​ലീ​സ്​

Jun 20, 2024 11:33 AM

#trafficinstruction | ട്രാ​ഫി​ക്​ നി​ർ​ദേ​ശ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ പ​ങ്കു​വെ​ച്ച്​ അ​ബൂ​ദ​ബി​ പൊ​ലീ​സ്​

തേ​യ്മാ​നം സം​ഭ​വി​ച്ച ട​യ​റു​ക​ളു​ടെ ഉ​പ​യോ​ഗം റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു​വെ​ന്നാ​ണ് വി​ഡി​യോ​യി​ൽ...

Read More >>
#KuwaitBuildingfire | കുവൈത്ത് തീപിടിത്തം: ഇന്ത്യക്കാരടക്കം എട്ട് പേർ‌ കസ്റ്റഡിയിൽ

Jun 20, 2024 06:37 AM

#KuwaitBuildingfire | കുവൈത്ത് തീപിടിത്തം: ഇന്ത്യക്കാരടക്കം എട്ട് പേർ‌ കസ്റ്റഡിയിൽ

നടപടിയുടെ ഭാഗമായി അഭയ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് എല്ലാ സഹായവും നൽകണമെന്ന് ആഭ്യന്തര മന്ത്രി നിർദേശിച്ചതായി ആഭ്യന്തര മന്ത്രാലയം വാർത്താ...

Read More >>
Top Stories