#visitvisa | സന്ദർശന വിസയിലുള്ളവർ രാജ്യം വിട്ടില്ലെങ്കിൽ വിസയനുവദിച്ച ആൾക്ക് തടവും ശിക്ഷയും

#visitvisa | സന്ദർശന വിസയിലുള്ളവർ രാജ്യം വിട്ടില്ലെങ്കിൽ വിസയനുവദിച്ച ആൾക്ക് തടവും ശിക്ഷയും
May 31, 2024 08:45 PM | By VIPIN P V

റിയാദ്: (gccnews.in) സന്ദർശന വിസ കാലാവധി തീരുന്ന സമയത്ത് ആളുകൾ തിരിച്ചുപോയതായി റിപ്പോർട്ട് ചെയ്യാൻ കാലതാമസം വരുത്തുന്ന വിസയനുവദിച്ച (റിക്രൂട്ടർ) ആൾക്ക് തടവും പിഴയുമുണ്ടാകുമെന്ന് പൊതുസുരക്ഷ വകുപ്പിന്റെ മുന്നറിയിപ്പ്.

എൻട്രി വിസ കാലഹരണപ്പെടുന്ന സമയത്തിനു മുമ്പ് വിസയനുവദിച്ച ആൾ കൊണ്ടുവന്നവരെ രാജ്യത്ത് നിന്ന് തിരിച്ചയക്കണം.

തിരിച്ചുപോയിട്ടില്ലെങ്കിൽ അത് റിപ്പോർട്ട് ചെയ്യാൻ വിസയനുവദിച്ച ആൾ കാലതാമസം വരുത്തുന്നുവെങ്കിൽ 50000 റിയാൽ വരെ പിഴയും എൻട്രി വിസ കാലഹരണപ്പെടുന്ന സമയത്തിനു മുമ്പ് വിസയനുവദിച്ച ആൾ കൊണ്ടുവന്നവരെ രാജ്യത്ത് നിന്ന് തിരിച്ചയക്കണം.

തിരിച്ചുപോയിട്ടില്ലെങ്കിൽ അത് റിപ്പോർട്ട് ചെയ്യാൻ വിസയനുവദിച്ച ആൾ കാലതാമസം വരുത്തുന്നുവെങ്കിൽ 50000 റിയാൽ വരെ പിഴയും ആറ് മാസം വരെ തടവും നാടുകടത്തലും ശിക്ഷയായി ഉണ്ടാകുമെന്നും പൊതുസുരക്ഷ വകുപ്പ് അറിയിച്ചു.

താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെക്കുറിച്ച് മക്ക, റിയാദ്, ശർഖിയ എന്നീ പ്രദേശങ്ങളിലുള്ളവർ 911 നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുള്ളവർ 999 നമ്പറിലും വിളിച്ച് റിപ്പോർട്ട് ചെയ്യാൻ പൊതു സുരക്ഷ വകുപ്പ് ആവശ്യപ്പെട്ടു.

ഏത് തരം സന്ദർശന വിസ കൈവശമുള്ളവർക്കും ദുൽഹജ്ജ് 15 വരെ മക്കയിൽ പ്രവേശിക്കാനോ അവിടെ തുടരാനോ അനുവാദമില്ല.

സന്ദർശന വിസ അതിന്റെ ഉടമക്ക് ഹജ്ജ് ചെയ്യാൻ അർഹത നൽകുന്നില്ലെന്നും പൊതുസുരക്ഷ വകുപ്പ് ഓർമിപ്പിച്ചു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി മക്കയിലേക്ക് പ്രവേശിക്കുന്നതിന് കടുത്ത നിയന്ത്ര ണമാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്.

മക്ക ഇഖാമയോ മക്കയിലേക്ക് പ്രവേശിക്കാനുള്ള പ്രത്യേക പെർമിറ്റോ ഇല്ലാത്ത പ്രവാസികളും ദുൽഹജ്ജ് 15 വരെ മക്കയിലേക്ക് പ്രവേശിക്കാനോ അവിടെ താങ്ങാനോ പാടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത്തവണ പഴുതടച്ചുള്ള പരിശോധനയാണ് മക്കയിലും പരിസര പ്രദേശങ്ങളിലും നടക്കുന്നത്.

ക്കയിലെത്തുന്ന ഹാജിമാരുടെ എണ്ണം വർധിച്ചതോടെയാണ് ഉംറ തീർഥാടകർക്കുള്ള പ്രവേശനം നിർത്തിവെച്ചത്.

'നുസ്‌ക്' ആപ്പ് വഴിയുള്ള ഉംറ പെര്‍മിറ്റുകളുടെ വിതരണവും ഹജ്ജ് സീസൺ കഴിയുന്നത് വരെ നിർത്തിവെച്ചു. ഉംറ വിസയിലുള്ളവർ ജൂൺ 6 ന് മുമ്പ് സൗദി വിടണമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

#Imprisonment #punishment #person #granted #visa #person #visitvisa #not #leave #country

Next TV

Related Stories
#Kuwaitbildingfire |കുവൈത്ത് തീപിടിത്തം; എട്ടുപേരുടെ കരുതല്‍ തടവ് നീട്ടാന്‍ ഉത്തരവ്

Jun 20, 2024 02:55 PM

#Kuwaitbildingfire |കുവൈത്ത് തീപിടിത്തം; എട്ടുപേരുടെ കരുതല്‍ തടവ് നീട്ടാന്‍ ഉത്തരവ്

ഒരു കുവൈത്ത് സ്വദേശി, മൂന്ന് ഇന്ത്യക്കാര്‍, നാല് ഈജിപ്ത് സ്വദേശികള്‍ എന്നിവരെയാണ് രണ്ടാഴ്ചത്തേക്ക് കരുതല്‍ തടവില്‍ വെക്കാന്‍...

Read More >>
#Hajjpilgrims | സൗദിയിലെ കൊടും ചൂട്; മരിച്ച ഹജ്ജ് തീർഥാടകരിൽ 13 മലയാളികൾ

Jun 20, 2024 01:29 PM

#Hajjpilgrims | സൗദിയിലെ കൊടും ചൂട്; മരിച്ച ഹജ്ജ് തീർഥാടകരിൽ 13 മലയാളികൾ

സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് തിങ്കളാഴ്ച മക്കയിലെ ഗ്രാൻഡ് മോസ്‌ക് പരിസരത്തെ താപനില 51.8 ഡിഗ്രി...

Read More >>
#rescue | ക​ട​ലി​ൽ വീ​ണ​യാ​ളെ കോ​സ്റ്റ്​ ഗാ​ർ​ഡ്​ ​​​​ര​ക്ഷ​പ്പെ​ടു​ത്തി

Jun 20, 2024 12:35 PM

#rescue | ക​ട​ലി​ൽ വീ​ണ​യാ​ളെ കോ​സ്റ്റ്​ ഗാ​ർ​ഡ്​ ​​​​ര​ക്ഷ​പ്പെ​ടു​ത്തി

ശൈ​ഖ്​ ഖ​ലീ​ഫ കോ​സ്​​വേ​ക്ക്​ സ​മീ​പ​മാ​യി​രു​ന്നു...

Read More >>
#trafficinstruction | ട്രാ​ഫി​ക്​ നി​ർ​ദേ​ശ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ പ​ങ്കു​വെ​ച്ച്​ അ​ബൂ​ദ​ബി​ പൊ​ലീ​സ്​

Jun 20, 2024 11:33 AM

#trafficinstruction | ട്രാ​ഫി​ക്​ നി​ർ​ദേ​ശ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ പ​ങ്കു​വെ​ച്ച്​ അ​ബൂ​ദ​ബി​ പൊ​ലീ​സ്​

തേ​യ്മാ​നം സം​ഭ​വി​ച്ച ട​യ​റു​ക​ളു​ടെ ഉ​പ​യോ​ഗം റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു​വെ​ന്നാ​ണ് വി​ഡി​യോ​യി​ൽ...

Read More >>
#KuwaitBuildingfire | കുവൈത്ത് തീപിടിത്തം: ഇന്ത്യക്കാരടക്കം എട്ട് പേർ‌ കസ്റ്റഡിയിൽ

Jun 20, 2024 06:37 AM

#KuwaitBuildingfire | കുവൈത്ത് തീപിടിത്തം: ഇന്ത്യക്കാരടക്കം എട്ട് പേർ‌ കസ്റ്റഡിയിൽ

നടപടിയുടെ ഭാഗമായി അഭയ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് എല്ലാ സഹായവും നൽകണമെന്ന് ആഭ്യന്തര മന്ത്രി നിർദേശിച്ചതായി ആഭ്യന്തര മന്ത്രാലയം വാർത്താ...

Read More >>
Top Stories