#inspection | നിയമലംഘകരെ കണ്ടെത്താന്‍ സൗദിയില്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 16,161 പ്രവാസികൾ അറസ്റ്റിൽ

#inspection | നിയമലംഘകരെ കണ്ടെത്താന്‍ സൗദിയില്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 16,161 പ്രവാസികൾ അറസ്റ്റിൽ
Jun 2, 2024 05:07 PM | By VIPIN P V

റിയാദ്: (gccnews.in) സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങളുടെ ലംഘനം നടത്തുന്നവരെ പിടികൂടുന്നതിനുള്ള നിരീക്ഷണ സ്‌കോഡുകൾ വിവിധ പ്രദേശങ്ങളിൽ ശക്തമായി തുടരുകയാണ്.

രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ കഴിഞ്ഞ ഒരാഴ്ച്ച നടത്തിയ റെയ്‌ഡുകളിൽ 16,161 ലേറെ നിയമ ലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പിടികൂടിയവരിൽ 10,575 പേർ താമസ രേഖ (ഇഖാമ) നിയമ ലംഘകരും 3,726 പേർ അതിർത്തി സുരക്ഷാ ചട്ട ലംഘനം നടത്തിയവരും 1,860 പേർ തൊഴിൽ നിയമം ലംഘനം നടത്തിയവരുമാണെന്ന് അധികൃതർ അറിയിച്ചു.

അതിർത്തി കടന്ന് രാജ്യത്തേക്ക് നുഴഞ്ഞു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 967 പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ 57 ശതമാനം എത്യോപ്യക്കാരും 39 ശതമാനം യമനികളും 4 ശതമാനം മറ്റ് രാജ്യക്കാരുമാണ്.

അതിർത്തികൾ വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 22 പേരെ സുരക്ഷാ വകുപ്പ് പിടികൂടിയതായും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്.

ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 1 മില്യൺ വരെ റിയാൽ (260,000 ഡോളർ) പിഴ ലഭിക്കുമെന്നും നിയമലംഘകരുടെ വാഹനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.

രാജ്യത്തുള്ള നിയമ ലംഘനം ശ്രദ്ധയിൽ പെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

മക്കയിൽ ഹജ്ജ് നിയമ,നിർദേശങ്ങൾ ലംഘനം നടത്തുന്നവരെ പിടികൂടാനും ശക്തമായ പരിശോധന തുടരുകയാണ്.

കഴിഞ്ഞയാഴ്ച നിയമലംഘനം നടത്തിയ 20,000 ത്തിലേറെ വിസിറ്റ് വിസക്കാർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിച്ചതായി പൊതുസുരക്ഷാ വിഭാഗവും വ്യക്തമാക്കി.

മേയ് 23 മുതൽ വിസിറ്റ് വിസക്കാരെ മക്കയിൽ പ്രവേശിക്കാനോ അവിടെ താങ്ങാനോ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

ദുൽഹജ്ജ് 15 വരെ വിലക്ക് പ്രാബല്യത്തിലുണ്ടാവും. വിസിറ്റ് വിസക്കാർ മക്കയിലേക്ക് വിലക്കുള്ള കാലത്ത് പോവുകയോ അവിടെ തങ്ങുകയോ ചെയ്യരുത്.

നിയമം ലംഘിക്കുന്ന വർക്കെതിരെ ശിക്ഷാ നടപടികൾ എടുക്കുന്നതിൽ ഒരു വിട്ടുവീഴ്ച്ചയും ചെയ്യില്ലെന്ന് ആഭ്യന്തര മന്ത്രാലം അറിയിച്ചു. ഹജ്ജ് സീസണായതിനാൽ മക്കയിലും മദീനയിലും പഴുതടച്ചുള്ള പരിശോധനയാണ് അധികൃതർ നടത്തുന്നത്.

#Strict#inspection #Saudi #find #lawbreakers; #expatriates #arrested #week

Next TV

Related Stories
#busservice | ദുബായിൽ 29 മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ

Nov 26, 2024 08:59 PM

#busservice | ദുബായിൽ 29 മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ

റൂട്ട് 108 വെള്ളി, ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലും പ്രത്യേക പരിപാടികളുള്ളപ്പോഴും...

Read More >>
#rain | യുഎഇയിൽ മഴയ്ക്ക് സാധ്യത;  മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം

Nov 26, 2024 08:55 PM

#rain | യുഎഇയിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം

വ്യാഴാഴ്ച രാവിലെ, ദുബായ്, ഷാർജ, മറ്റ് എമിറേറ്റുകൾ എന്നിവയുടെ തീരപ്രദേശങ്ങളിലേയ്ക്കും റാസൽഖൈമയിലേയ്ക്കും മഴ...

Read More >>
#death | നിരവധി തവണ  ഫോണിൽ വിളിച്ചിട്ട് എടുത്തില്ല,  63 കാരൻ  റൂമിൽ   മരിച്ച നിലയിൽ

Nov 26, 2024 05:11 PM

#death | നിരവധി തവണ ഫോണിൽ വിളിച്ചിട്ട് എടുത്തില്ല, 63 കാരൻ റൂമിൽ മരിച്ച നിലയിൽ

മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ...

Read More >>
#death | മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു

Nov 26, 2024 04:35 PM

#death | മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു

ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ...

Read More >>
 #Dubairoadtransportauthority | സ്​​ട്രീ​റ്റ്​ ലൈ​റ്റി​ങ്​ പ​ദ്ധ​തി;  മൂന്നിടങ്ങളിൽ 1010 തെ​രു​വു​വി​ള​ക്കു​മായി ദു​ബൈ ആ​ർ.​ടി.​എ

Nov 26, 2024 04:16 PM

#Dubairoadtransportauthority | സ്​​ട്രീ​റ്റ്​ ലൈ​റ്റി​ങ്​ പ​ദ്ധ​തി; മൂന്നിടങ്ങളിൽ 1010 തെ​രു​വു​വി​ള​ക്കു​മായി ദു​ബൈ ആ​ർ.​ടി.​എ

​ഉമ്മു സു​ഖൈം, അ​ബു ഹൈ​ൽ, അ​ൽ ബ​റ​ഹ എ​ന്നീ സ്​​ട്രീ​റ്റു​ക​ളി​ലാ​യി 1010 എ​ൽ.​ഇ.​ഡി ലൈ​റ്റു​ക​ളാ​ണ്​​...

Read More >>
#arrest | അപ്പാർട്ട്മെന്റിൽ നിന്ന് റോഡിലേക്ക് സാധനങ്ങൾ വലിച്ചെറിഞ്ഞു; ഒരാൾ അറസ്റ്റിൽ

Nov 26, 2024 03:26 PM

#arrest | അപ്പാർട്ട്മെന്റിൽ നിന്ന് റോഡിലേക്ക് സാധനങ്ങൾ വലിച്ചെറിഞ്ഞു; ഒരാൾ അറസ്റ്റിൽ

അലറി വിളിച്ചുകൊണ്ടായിരുന്നു ഇയാളുടെ പ്രവൃത്തി ചെയ്തതെന്നും ദൃക്സാക്ഷികൾ...

Read More >>
Top Stories










News Roundup