#VisitorVisa | യുഎഇ സന്ദര്‍ശക വിസ യാത്ര ഇനി എളുപ്പമല്ല; ഈ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ തിരിച്ചയക്കും

#VisitorVisa | യുഎഇ സന്ദര്‍ശക വിസ യാത്ര ഇനി എളുപ്പമല്ല; ഈ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ തിരിച്ചയക്കും
Jun 11, 2024 07:58 PM | By VIPIN P V

യുഎഇ : (gccnews.in) നിരവധി മലയാളികള്‍ യു.എ.ഇയിലേക്ക് സന്ദര്‍ശക-ടൂറിസ്റ്റ് വിസയില്‍ പോകാറുണ്ട്. നേരത്തെ ഇത്തരത്തിലുള്ള യാത്ര എളുപ്പമായിരുന്നെങ്കില്‍ ഇപ്പോള്‍ യു.എ.ഇ നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്.

കൃത്യമായ രേഖകളില്ലാത്ത പല യാത്രക്കാരെയും വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതും തിരിച്ചയച്ചതും വാര്‍ത്തയായിരുന്നു. ഈ സംഭവങ്ങള്‍ വ്യാപകമായതോടെ സന്ദര്‍ശക, ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്ക് കര്‍ശനമായ നിര്‍ദേശം നല്‍കിയിരിക്കുകയാണ് വിമാന കമ്പനികള്‍.

ഇന്ത്യന്‍ വിമാന കമ്പനികളായ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയാണ് യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

കൃത്യമായ രേഖകളും ആവശ്യമായ പണവുമില്ലാതെ സന്ദര്‍ശക-ടൂറിസ്റ്റ് വിസയിലെത്തുന്നവരെ തിരിച്ചയക്കുമെന്നാണ് വിമാനക്കമ്പനികള്‍ ഏജന്റുമാര്‍ക്കും-യാത്രക്കാര്‍ക്കും രേഖാമൂലം നല്‍കിയിരിക്കുന്ന മുന്നറിയിപ്പില്‍ പറയുന്നത്.

പ്രധാന നിര്‍ദേശങ്ങള്‍ കൃത്യമായ എല്ലാ യാത്രാരേഖകളും വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ പരിശോധനയില്‍ ഹാജരാക്കണം. പാസ്‌പോര്‍ട്ടിന്റെ കാലാവധി പ്രധാനമാണ്. യാത്രാ തിയ്യതിയില്‍ നിന്നും കുറഞ്ഞത് ആറ് മാസത്തെയെങ്കിലും കാലാവധി പാസ്‌പോര്‍ട്ടിന് ഉണ്ടായിരിക്കണം.

സന്ദര്‍ശനലക്ഷ്യം കൃത്യമായി വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ അധികൃതരെ അറിയിക്കണം. താമസിക്കുന്ന സ്ഥലത്തിന്റെഹോട്ടലിന്റെ കൃത്യമായ വിവരം, മടക്കയാത്രയുടെ ടിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം.

ബന്ധുവിനൊപ്പമോ സുഹൃത്തിനൊപ്പമോ ആണ് താമസമെങ്കില്‍ അവരുടെ എമിറേറ്റ്‌സ് ഐ.ഡി., താമസരേഖ എന്നിവയുടെ വിവരങ്ങള്‍ കരുതുക.

ബന്ധുവിനെയോ സുഹൃത്തിനെയോ കാണാനാണ് വരുന്നതെങ്കില്‍ ഇവരുടെ വിസ, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പും യു.എ.ഇ.യിലെ കൃത്യമായ വിലാസം, ഫോണ്‍നമ്പര്‍ എന്നിവയും കരുതണം.

യു.എ.ഇയിലേക്ക് സന്ദര്‍ശക-ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ക്ക് യാത്രാ കാലയളവില്‍ ചിലവഴിക്കാനുള്ള നിശ്ചിത തുക ഉണ്ടായിരിക്കണം. ഒരു മാസത്തെ വിസയില്‍ എത്തുന്നവര്‍ 3000 ദിര്‍ഹവും ഒന്നിലേറെ മാസത്തേക്കു എത്തുന്നവര്‍ 5000 ദിര്‍ഹവും കൈവശമുണ്ടായിരിക്കണം.

ഇമിഗ്രേഷന്‍ അധികൃതര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കണം. ആവശ്യപ്പെടുന്ന എല്ലാ യാത്രാരേഖകളും കാണിച്ചാല്‍ മാത്രമേ വിമാനത്താവളത്തിന് പുറത്തേക്കിറങ്ങാന്‍ സാധിക്കൂ.

#UAE #visitorvisa #travel #longer #easy; #Failure #follow #rules #result #return

Next TV

Related Stories
#Indigenization | സ്വദേശിവല്‍ക്കരണം; ജല-വൈദ്യുതി മന്ത്രാലയത്തില്‍ 96.6 ശതമാനം സ്വദേശികള്‍

Sep 28, 2024 02:07 PM

#Indigenization | സ്വദേശിവല്‍ക്കരണം; ജല-വൈദ്യുതി മന്ത്രാലയത്തില്‍ 96.6 ശതമാനം സ്വദേശികള്‍

മന്ത്രാലയത്തില്‍ മൊത്തം ജീവനക്കാര്‍ 35,506 ആണ്. ഇതില്‍ 34,666 പേര്‍...

Read More >>
 #Goldprice | സകല റെക്കോർഡുകളും മറികടന്ന് സ്വർണ വില; 22 കാരറ്റും 300 ദിർഹത്തിലേക്ക്

Sep 28, 2024 01:54 PM

#Goldprice | സകല റെക്കോർഡുകളും മറികടന്ന് സ്വർണ വില; 22 കാരറ്റും 300 ദിർഹത്തിലേക്ക്

വെറും ആഴ്ചകളുടെ വ്യത്യാസത്തിലാണ് 22 കാരറ്റ് സ്വർണം 300 ദിർഹത്തിലേക്കുള്ള കുതിപ്പിനെ...

Read More >>
#death | കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ മരിച്ചു

Sep 28, 2024 12:31 PM

#death | കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ മരിച്ചു

മറാസീൽ ട്രേഡിങ്ങ് എം.ഡിയും ജീവകാരുണ്യ മേഘലയിലും, സാമൂഹിക സാംസ്കാരിക രംഗത്തും സജീവ...

Read More >>
#Climatechange | കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; 29 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ

Sep 27, 2024 10:38 PM

#Climatechange | കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; 29 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ

ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് കാ​മ്പ​യി​ന് തു​ട​ക്ക​മി​ടു​ന്ന​ത്....

Read More >>
#duststorm | കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

Sep 27, 2024 10:31 PM

#duststorm | കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

വ​രും ദി​വ​സ​ങ്ങ​ളി​ലും പൊ​ടി​പ​ട​ല​ത്തി​ന്...

Read More >>
#arrest | മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികൾ അറസ്റ്റിൽ

Sep 27, 2024 08:01 PM

#arrest | മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികൾ അറസ്റ്റിൽ

തീരദേശങ്ങളിൽ കടലിലാണ് അധികൃതർ പരിശോധന...

Read More >>
Top Stories










News Roundup