#fire | കുവൈത്തില്‍ വീണ്ടും തീപിടുത്തം; 9 ഇന്ത്യക്കാര്‍ക്ക് പരുക്ക്; മൂന്നുപേരുടെ നില ഗുരുതരം

#fire | കുവൈത്തില്‍ വീണ്ടും തീപിടുത്തം; 9 ഇന്ത്യക്കാര്‍ക്ക് പരുക്ക്; മൂന്നുപേരുടെ നില ഗുരുതരം
Jun 15, 2024 11:44 AM | By Athira V

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിന്റെ ഞെട്ടല്‍ വിടും മുന്‍പ് കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു.

അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍ എല്ലാവരും ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്.

മെഹബൂലയിലെ ബ്ലോക്ക് ഒന്നിലാണ് ഇന്ന് രാവിലെ തീപിടുത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയതായി ഫയര്‍ ഫോഴ്‌സ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്. രണ്ടുനില കെട്ടിടത്തിലേക്കാണ് തീ പടര്‍ന്നുകയറിയത്. തീ പടരുന്നതുകണ്ട് താഴേക്ക് ചാടിയ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

#fire #accident #kuwait #mahboula

Next TV

Related Stories
കുവൈത്തിലെ സാൽമിയയില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം

May 9, 2025 11:24 PM

കുവൈത്തിലെ സാൽമിയയില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം

കുവൈത്തിലെ സാല്‍മിയയില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം....

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

May 9, 2025 08:10 PM

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
കുവൈത്തിൽ രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം മദ്യവിഷബാധയെന്ന് സംശയം

May 9, 2025 05:28 PM

കുവൈത്തിൽ രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം മദ്യവിഷബാധയെന്ന് സംശയം

കുവൈത്തിൽ രണ്ട് പ്രവാസികൾ മരിച്ചത് മദ്യവിഷബാധ മൂലമാകാമെന്ന്...

Read More >>
Top Stories

Entertainment News