#Hajj | 2026 മുതൽ ഹജ്ജ് വസന്തകാലത്താവുമെന്ന്​ കാലാവസ്ഥ പഠനകേന്ദ്രം

#Hajj | 2026 മുതൽ ഹജ്ജ് വസന്തകാലത്താവുമെന്ന്​ കാലാവസ്ഥ പഠനകേന്ദ്രം
Jun 19, 2024 08:00 PM | By VIPIN P V

ജിദ്ദ: (gccnews.in) 2026 മുതൽ 16 വർഷത്തേക്ക്​ ഹജ്ജ്​ സുഖകരമായ കാലാവസ്ഥയിലായിരിക്കുമെന്ന്​ സൗദി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

വേനൽക്കാല ഹജ്ജ്​ അടുത്ത വർഷം കൂടിയേയുണ്ടാവൂ. ശേഷം നീണ്ടകാലം വേനലിന്​ മുമ്പുള്ള നല്ല കാലാവസ്ഥയിലായിരിക്കും.

17 വർഷത്തിന് ശേഷമായിരിക്കും വീണ്ടും ഹജ്ജ് വേനൽക്കാലത്തെത്തുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു.

രാജ്യത്തെ കാലാവസ്ഥാ മാറ്റം വിലയിരുത്തലി​ന്റെ അടിസ്ഥാനത്തിലാണ്​ ഈ പ്രവചനം. 2026 മുതൽ തുടർച്ചയായി എട്ടുവർഷം വസന്തകാലത്തി​ന്റെ തുടക്കത്തിലും തുടർന്നുള്ള എട്ടു വർഷം ശൈത്യകാലത്തിലുമായിരിക്കും.

ഈ വർഷത്തെ ഹജ്ജ് സീസണിൽ രേഖപ്പെടുത്തിയ ശരാശരി താപനില 45 മുതൽ 47 വരെ ഡിഗ്രി സെൽഷ്യസായിരുന്നു.

കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ഗവേഷകനായ സൗദി ശൂറ കൗൺസിൽ അംഗം ഡോ. മൻസൂർ അൽ മസ്‌റൂയിയും 2026 മുതലുള്ള കാലാവസ്ഥ മാറ്റം ശരിവെച്ചു.

ഹിജ്‌റ 1454ൽ ആരംഭിക്കുന്ന വസന്തകാലം എട്ട്​ വർഷം നീണ്ട്​ 1461ൽ അവസാനിക്കും. പിന്നീട് ശൈത്യകാല ഹജ്ജ് സീസൺ 1462നും 1469നും ഇടയിലായിരിക്കും.

1470 ൽ ആയിരിക്കും വീണ്ടും വേനൽക്കാല ഹജ്ജ് സീസൺ കടന്നുവരികയെന്നും ദേശീയ കാലാവസ്ഥാ കേന്ദ്ര വക്താവ് വ്യക്തമാക്കി.

#Center #Climate #Studies #says #Hajj #spring

Next TV

Related Stories
#Climatechange | കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; 29 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ

Sep 27, 2024 10:38 PM

#Climatechange | കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; 29 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ

ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് കാ​മ്പ​യി​ന് തു​ട​ക്ക​മി​ടു​ന്ന​ത്....

Read More >>
#duststorm | കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

Sep 27, 2024 10:31 PM

#duststorm | കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

വ​രും ദി​വ​സ​ങ്ങ​ളി​ലും പൊ​ടി​പ​ട​ല​ത്തി​ന്...

Read More >>
#arrest | മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികൾ അറസ്റ്റിൽ

Sep 27, 2024 08:01 PM

#arrest | മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികൾ അറസ്റ്റിൽ

തീരദേശങ്ങളിൽ കടലിലാണ് അധികൃതർ പരിശോധന...

Read More >>
#death | ഖത്തറിൽ താമസ സ്ഥലത്ത് തീപിടുത്തം, ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

Sep 27, 2024 07:17 PM

#death | ഖത്തറിൽ താമസ സ്ഥലത്ത് തീപിടുത്തം, ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

പുക ശ്വസിച്ച് അബോധാവസ്ഥയിലായ ഷെഫീഖ് ഹമദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ്...

Read More >>
 #freetravelpass  | കി​ടി​ല​ൻ ​ഓ​ഫ​റു​മായി മെ​ട്രോ; സ​ന്ദ​ർ​ശ​ക​ർ​ക്ക് ഒ​രു ദി​വ​സ​ സൗ​ജ​ന്യ യാ​ത്ര പാസ്

Sep 27, 2024 02:35 PM

#freetravelpass | കി​ടി​ല​ൻ ​ഓ​ഫ​റു​മായി മെ​ട്രോ; സ​ന്ദ​ർ​ശ​ക​ർ​ക്ക് ഒ​രു ദി​വ​സ​ സൗ​ജ​ന്യ യാ​ത്ര പാസ്

ലോ​ക ടൂ​റി​സം ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള ഓ​ഫ​റാ​യാ​ണ്​ ഇ​ത്​...

Read More >>
#travel | വിമാനയാത്രക്കാരിൽ കുതിപ്പുമായി യുഎഇ; ആദ്യ ആറ് മാസത്തിനിടെ 7.17 കോടി യാത്രക്കാർ

Sep 27, 2024 11:25 AM

#travel | വിമാനയാത്രക്കാരിൽ കുതിപ്പുമായി യുഎഇ; ആദ്യ ആറ് മാസത്തിനിടെ 7.17 കോടി യാത്രക്കാർ

ദുബായിൽ 2023നെക്കാൾ 8% യാത്രക്കാരാണ് കൂടിയത്.ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ പദവി ഉറപ്പിക്കുന്നതാണ് യാത്രക്കാരുടെ...

Read More >>
Top Stories