#airfares | മധ്യവേനലവധി: ‘നാടുപിടിക്കാൻ നൽകണം പിടിവിട്ടുയർന്ന നിരക്ക്’

#airfares | മധ്യവേനലവധി: ‘നാടുപിടിക്കാൻ നൽകണം പിടിവിട്ടുയർന്ന നിരക്ക്’
Jun 25, 2024 01:11 PM | By Susmitha Surendran

അബുദാബി : (gcc.truevisionnews.com) സ്കൂളുകളിൽ മധ്യവേനലവധി ആരംഭിക്കാൻ 4 ദിവസം മാത്രം ശേഷിക്കെ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു.

ഇനിയുള്ള ദിവസങ്ങളിൽ ആവശ്യക്കാരുടെ എണ്ണം കൂടുന്നത് അനുസരിച്ച് ടിക്കറ്റ് നിരക്കും ഉയരും. വിമാന സർവീസുകളും സീറ്റുകളുടെ എണ്ണവും വർധിച്ചെങ്കിലും അവധിക്കാല നിരക്കുവർധന മുൻ വർഷങ്ങൾക്കു സമാനമായി തുടരുകയാണ്.

കുട്ടികളുടെ സ്കൂൾ അവധിക്കൊപ്പം ഓഫിസിലെ അവധിക്ക് അപേക്ഷിച്ച പലർക്കും അവസാനനിമിഷമാണ് ലീവ് ലഭിച്ചത്. അതിനാൽ, മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരവും പലർക്കും നഷ്ടപ്പെട്ടു.

ഈ ശനിയാഴ്ച പോയി ഓഗസ്റ്റ് 23ന് തിരിച്ചുവരാൻ ഒരുങ്ങുന്ന 4 അംഗ കുടുംബത്തിനു ശരാശരി ടിക്കറ്റ് നിരക്ക് 3.5 ലക്ഷം രൂപയാണ്. ഒരു മാസം മുൻപ് ഇതേദിവസങ്ങളിലെ നിരക്ക് 2.5 ലക്ഷം രൂപയായിരുന്നു.

ഒരു മാസത്തിനിടെ ഒരു ലക്ഷം രൂപയുടെ വർധനയാണ് നിരക്കിലുണ്ടായത്. ഇത്രയും പണം മുടക്കിയാലും പലപ്പോഴും നേരിട്ടുള്ള ടിക്കറ്റ് കിട്ടാറില്ലെന്നും പ്രവാസികൾ പറയുന്നു.

പലർക്കും കണക്‌ഷൻ ഫ്ലൈറ്റുകളാണ് കിട്ടുന്നത്. ലഗേജ് ഇല്ലാത്ത ടിക്കറ്റുകൾക്കു മാത്രമാണ് അൽപമെങ്കിലും കുറവ്. കുടുംബത്തെ കൂട്ടി ഒന്നുരണ്ട് മാസത്തേക്കു നാട്ടിൽ പോകുന്ന പ്രവാസിക്ക് കുറഞ്ഞത് അവരുടെ സ്വന്തം വസ്ത്രങ്ങളെങ്കിലും കയ്യിൽ കരുതാതെ പോകാനാവില്ല.

ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമുള്ള സമ്മാനം കൂടിയാകുമ്പോൾ നിലവിലുള്ള ലഗേജ് പോലും തികയാത്ത സ്ഥിതിയാണ്. അതിനാൽ, ലഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നതിനെപ്പറ്റി ചിന്തിക്കാൻ പോലും കഴിയില്ലെന്നും പ്രവാസികൾ പറയുന്നു.

∙ വിനോദയാത്രയ്ക്കും ചെലവേറും

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലും വൻ വർധനയാണുണ്ടായിരിക്കുന്നത്. ചൂടു കാലമായതിനാൽ, യുഎഇയിൽ നിന്ന് വിദേശരാജ്യങ്ങളിലേക്കുള്ള പോകുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.

എന്നാൽ, ടിക്കറ്റ് നിരക്കുവർധന പലരുടെയും അത്തരം യാത്രാസ്വപ്നങ്ങളും തച്ചുടയ്ക്കാനാണ് സാധ്യത. 6 മാസം മുൻപ് ടിക്കറ്റ് എടുത്തുവച്ചവർക്കാണ് താരതമ്യേന കുറഞ്ഞ നിരക്കിൽ സീറ്റുകൾ ലഭിച്ചത്. എന്നാൽ, അത്രയും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയാത്തവരാണ് ഭൂരിഭാഗവും.

#Midsummer #vacation #Extortionate #price #pay'

Next TV

Related Stories
#death | പ്രവാസി മലയാളി ദമ്മാമിൽ അന്തരിച്ചു

Jan 15, 2025 10:57 PM

#death | പ്രവാസി മലയാളി ദമ്മാമിൽ അന്തരിച്ചു

ന്യൂമോണിയ ബാധയെ തുടർന്ന് ദമ്മാം അൽ ദോസരി ആശുപത്രിയിൽ...

Read More >>
#death | പ്രവാസി മലയാളി പനി ബാധിച്ച് ദുബായില്‍ മരിച്ചു

Jan 15, 2025 09:55 PM

#death | പ്രവാസി മലയാളി പനി ബാധിച്ച് ദുബായില്‍ മരിച്ചു

പനിയെ തുടര്‍ന്ന് ദുബായില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയോടെയാണ് മരിച്ചത്. ദുബായില്‍ ടൈല്‍ പണി...

Read More >>
#AbdulRahim | ആറാം തവണയും റഹീമിന്റെ കേസ്​ മാറ്റിവെച്ചു, അബ്​ദുൽ റഹീമിന്റെ മോചനം നീളും

Jan 15, 2025 12:54 PM

#AbdulRahim | ആറാം തവണയും റഹീമിന്റെ കേസ്​ മാറ്റിവെച്ചു, അബ്​ദുൽ റഹീമിന്റെ മോചനം നീളും

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ന്‍റെ മോചനകാര്യത്തിൽ ഇന്നും...

Read More >>
#arrest | ഹ​വ​ല്ലി​യി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദ്ദി​ച്ച കേ​സി​ൽ സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ല് പേർ അറസ്റ്റിൽ

Jan 15, 2025 12:43 PM

#arrest | ഹ​വ​ല്ലി​യി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദ്ദി​ച്ച കേ​സി​ൽ സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ല് പേർ അറസ്റ്റിൽ

ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ​യും സം​ഘ​ർ​ഷ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട സ്ത്രീ​യെ​യും സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന്...

Read More >>
#injured |  ഇബ്രിയിൽ കെട്ടിടം തകര്‍ന്ന് വീണ് ഒരാൾക്ക് പരിക്ക്

Jan 15, 2025 10:59 AM

#injured | ഇബ്രിയിൽ കെട്ടിടം തകര്‍ന്ന് വീണ് ഒരാൾക്ക് പരിക്ക്

സിവില്‍ ഡിഫന്‍സും ആംബുലൻസ് വിഭാഗവും സ്ഥലത്തെത്തിയാണ് ഇയാളെ...

Read More >>
#Execute | കു​വൈ​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക്ക് വ​ധ​ശി​ക്ഷ

Jan 15, 2025 10:51 AM

#Execute | കു​വൈ​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക്ക് വ​ധ​ശി​ക്ഷ

പ്ര​തി ഇ​ര​യെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം കു​ത്തി...

Read More >>
Top Stories










News Roundup






Entertainment News