മസ്കത്ത്: (gccnews.in) ഒമാൻ മുൻ ഭവന മന്ത്രി സയ്യിദ് അബ്ദുല്ല ഹമദ് സഈദ് അൽ ബുസൈദി അന്തരിച്ചു.
സ്റ്റേറ്റ് ഓഡിറ്റ് സ്ഥാപനത്തിന്‍റെ മുൻ ചെയർമാൻ കൂടിയായ അൽ ബുസൈദി 2011ൽ വിരമിക്കുന്നതുവരെ 38 വർഷത്തിലേറെയായി സർക്കാറിന്‍റെ വിവിധ ഉന്നത സ്ഥാനങ്ങൾ വഹിച്ചു.
1986ൽ ആണ് ഭവന മന്ത്രിയായി നിയമിതനാകുന്നത്. തുനീഷ്യ, ഈജിപ്ത്, സൈപ്രസ് എന്നിവിടങ്ങളിലെ ഒമാന്‍റെ സ്ഥാനപതിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നിരവധി അന്താരാഷ്ട്ര കോൺഫറൻസുകളിൽ സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച സയ്യിദ് അബ്ദുല്ല ഇതര രാജ്യങ്ങളുമായി സുൽത്താനേറ്റിന്‍റെ ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു.
#Oman #former #housing #minister #SyedAbdullahAlBusaidi #passedaway