#NimishipriyaCase | നിമിഷപ്രിയയുടെ മോചനം: ചർച്ചകൾക്കാവശ്യമായ 40000 ഡോളർ സമാഹരിച്ചു; നടപടിക്രമങ്ങളിൽ പുരോഗതി

#NimishipriyaCase | നിമിഷപ്രിയയുടെ മോചനം: ചർച്ചകൾക്കാവശ്യമായ 40000 ഡോളർ സമാഹരിച്ചു; നടപടിക്രമങ്ങളിൽ പുരോഗതി
Jun 25, 2024 10:02 PM | By VIPIN P V

ജിദ്ദ: (gccnews.in) യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ ജയിൽ മോചനത്തിനുള്ള പ്രാഥമിക ചർച്ചകൾക്കാവശ്യമായ നടപടിക്രമങ്ങളിൽ പുരോഗതി.

മധ്യസ്ഥ ചർച്ചക്ക് ആവശ്യമായ 40000 ഡോളർ നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിലിന് ഇതിനോടകം ലഭിച്ചു കഴിഞ്ഞു.

ഇതിൽ ഇരുപതിനായിരം ഡോളർ കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിരുന്നു. ബാക്കി തുകയായ ഇരുപതിനായിരം ഡോളർ കൂടി സമാഹരിച്ചതായി സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്‌ഷൻ കൗൺസിൽ അറിയിച്ചു.

പണം സ്വീകരിക്കാൻ യെമനിലെ ഇന്ത്യൻ എംബസിയെ ചുമതലപ്പെടുത്തി ഇന്ത്യൻ വിദേശകാര്യ വകുപ്പ് കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലിന് തുക കൈമാറാനായത്. ചർച്ചകളുടെ ഭാഗമായി ഗോത്രം ഒത്തുതീർപ്പിന് സമ്മതിച്ചാൽ ദിയാധനം സംബന്ധിച്ച ചർച്ച പുരോഗമിക്കും.

കൊല്ലപ്പെട്ട യെമൻ യുവാവ് തലാൽ അബ്ദുമഹ്ദിയുടെ കുടുംബവുമായും അവരുൾപ്പെടുന്ന ഗോത്രവിഭാഗത്തലവന്മാരുമായുമാണു ചർച്ച നടക്കേണ്ടത്.

ചർച്ച സംബന്ധിച്ച വിശദാംശങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് സൂചന. കുടുംബം ആശ്വാസധനം (ബ്ലഡ് മണി) സ്വീകരിച്ചു മാപ്പു നൽകിയാലേ ശിക്ഷയിൽനിന്നു മോചനം സാധ്യമാകൂ.

ഇന്ത്യൻ എംബസി വൃത്തങ്ങൾ നിയോഗിച്ച യെമൻകാരനായ അഭിഭാഷകനാണു ഗോത്രത്തലവന്മാരുമായും കുടുംബവുമായും ചർച്ചകൾ നടത്തുക.

കുടുംബം സന്നദ്ധമായാൽ നൽകേണ്ട ആശ്വാസധനം സ്വരൂപിക്കാനുള്ള നടപടികൾ ആരംഭിക്കുന്നതായി ആക്‌ഷൻ കൗൺസിൽ അറിയിച്ചു.

ആശ്വാസധനം നൽകി തുക ശേഷിക്കുന്നുണ്ടെങ്കിൽ അതു നിമിഷപ്രിയയുടെയും മകളുടെയും കുടുംബത്തിന്റെയും പുനരധിവാസത്തിനു വിനിയോഗിക്കാനാണു പരിപാടിയെന്നു കൗൺസിൽ ഭാരവാഹികൾ അറിയിച്ചു നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി നിലവിൽ യെമനിലാണ്.

നിമിഷ പ്രിയയെ കാണാനും കൊല്ലപ്പെട്ട യുവാവിന്റെ കുടംബവുമായി ബന്ധപ്പെട്ട് മാപ്പപേക്ഷിക്കാനുമാണ് പ്രേമകുമാരി യെമനിലെത്തിയത്. ഇവർ ജയിലിലെത്തി നിമിഷ പ്രിയയെ കഴിഞ്ഞ മാസം സന്ദർശിച്ചിരുന്നു.

#Nimishipriya #release #raised #talks #Progress #procedures

Next TV

Related Stories
#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Jun 30, 2024 09:47 PM

#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

കാട്ടായിക്കോണം സ്വദേശി ദീപു രവീന്ദ്രൻ (43) ആണ്​...

Read More >>
#healthsurvey |സൗദി അറേബ്യയില്‍ ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു

Jun 30, 2024 08:21 PM

#healthsurvey |സൗദി അറേബ്യയില്‍ ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു

ഡാറ്റ ശേഖരിക്കുന്നതിനുള്ള ഏക മാർഗം വ്യക്തിഗത അഭിമുഖങ്ങളാണെന്ന് അതോറിറ്റി സൂചിപ്പിച്ചു....

Read More >>
#qatar  |  പുരസ്കാരത്തിളക്കം, നന്ദിയറിയിച്ച് പരിമിതകാല ഓഫര്‍; പത്ത് ശതമാനം ടിക്കറ്റ് നിരക്കിളവുമായി എയര്‍ലൈന്‍

Jun 30, 2024 07:48 PM

#qatar | പുരസ്കാരത്തിളക്കം, നന്ദിയറിയിച്ച് പരിമിതകാല ഓഫര്‍; പത്ത് ശതമാനം ടിക്കറ്റ് നിരക്കിളവുമായി എയര്‍ലൈന്‍

ജൂ​ൺ 30 വ​രെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍ക്കാണ് 10 ശ​ത​മാ​നം വരെ ഇ​ള​വ്...

Read More >>
#kaniv  | കനിവ് രണ്ടാം ഘട്ടത്തിന് തുടക്കമായി

Jun 30, 2024 07:42 PM

#kaniv | കനിവ് രണ്ടാം ഘട്ടത്തിന് തുടക്കമായി

മെഡ്സെവൻ ഗ്രൂപ്പ്‌ നൽകുന്ന വസ്തുക്കൾ മേഡ്സെവൻ ചെയർമാൻ ഡോ. മുഹമ്മദ് കാസിം പക്കൽ നിന്നും ജില്ലാ പ്രസിഡന്‍റ് ജമാൽ മനയത്തും കെഎംസിസി അംഗങ്ങളും...

Read More >>
#fire | ഷാർജയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം; ആളുകളെ മാറ്റിപ്പാർപ്പിച്ചു

Jun 30, 2024 06:02 PM

#fire | ഷാർജയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം; ആളുകളെ മാറ്റിപ്പാർപ്പിച്ചു

വിവരം ലഭിച്ച ഉടനെ സിവില്‍ ഡിഫന്‍സ് ഓഫീസര്‍മാരും ആംബുലന്‍സും പൊലീസിന്റെ സംഘവും സംഭവ...

Read More >>
Top Stories