#qatar | ഭൂമി വാടക വെട്ടിക്കുറച്ച് ഖത്തർ മുനസിപ്പൽ മന്ത്രാലയം; വാണിജ്യ, വ്യാവസായിക, മേഖലയ്‌ക്ക്‌ വൻനേട്ടം

#qatar | ഭൂമി വാടക വെട്ടിക്കുറച്ച് ഖത്തർ മുനസിപ്പൽ മന്ത്രാലയം; വാണിജ്യ, വ്യാവസായിക, മേഖലയ്‌ക്ക്‌ വൻനേട്ടം
Jun 30, 2024 08:11 PM | By Jain Rosviya

ദോഹ:(gcc.truevisionnews.com)ഖത്തറിലെ വ്യാവസായിക മേഖലയിൽ മന്ത്രാലയത്തിന് കീഴിലുള്ള ഭൂമി വാടക വെട്ടിക്കുറച്ച് മുനസിപ്പൽ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി. പുതിയ ഉത്തരവ് അനുസരിച്ച് ചില ഭൂമിയുടെ വാർഷിക വാടക തൊണ്ണൂറു ശതമാനം വരെ കുറയും.

ഇത് സംബന്ധമായ ഉത്തരവ് 123/ 2024 മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയയാണ് പുറത്തിറക്കിയത്.

വാണിജ്യ പ്രവർത്തങ്ങൾക്കായുള്ള ഭൂമിയുടെ വാർഷിക വാടക ഒരു ചതുരശ്ര മീറ്ററിന് നൂറ് റിയാലിൽ നിന്നും പത്തുറിയാലാണ് കുറിച്ചിരിക്കുന്നത്.

വാണിജ്യ, വ്യാവസായിക, ലോജിസ്റ്റിക് പ്രവർത്തനങ്ങൾ അല്ലെങ്കിൽ തൊഴിലാളികളുടെ ഭവന ആവശ്യങ്ങൾക്കായുള്ള ഭൂമി എന്നിവക്കെല്ലാം ഇളവ് ബാധകമായിരിക്കും.കഴിഞ്ഞ ദിവസം വ്യവസായ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലൂടെ മന്ത്രലയത്തിന്‍റെ.വിവിധ സേവങ്ങൾക്കുള്ള ഫീസിലും വൻതോതിൽ ഇളവുകൾ വരുത്തിയിരുന്നു.

പുതിയ ഉത്തരവ് അനുസരിച്ചു ലോജിസ്റ്റിക് പദ്ധതികൾക്കുള്ള ഭൂമിയുടെ വാടക മൂല്യം 20 റിയാലിൽ നിന്ന് 5 റിയാലായി കുറയും. അതായത് 75 ശതമാനം കുറവ്. ഒരു ചതുരശ്ര മീറ്ററിന് വർഷം തോറും, വ്യാവസായിക ലൈസൻസുള്ള ഭൂമിക്ക്, മുൻപ് 10 റിയാലായിരുന്നു വാടക നൽകിയിരുന്നതെങ്കിൽ ഇനിയത് അഞ്ചു റിയാലായി കുറയും.

വ്യാവസായിക അല്ലെങ്കിൽ ലോജിസ്റ്റിക് പ്രവർത്തനങ്ങൾക്ക് മാത്രമല്ലാതെ വിവിധങ്ങളായ ആവശ്യങ്ങൾക്കു ഉപയോഗിക്കുന്ന ഭൂമിയാണെങ്കിൽ മുഴുവൻ ഭൂമിയുടെയും വാടക ഒരു സ്ക്വായർ മീറ്ററിന് പത്തു റിയാൽ ആയിരിക്കും.

എന്നാൽ വ്യാവസായിക അല്ലെങ്കിൽ ലോജിസ്റ്റിക് സ്ഥാപങ്ങളിലെ തൊഴിലാളികളുടെ താമസ സൗകരൃത്തിന് അതോടു ചേർന്നുള്ള ഭൂമി ഉപയോഗിക്കുമ്പോൾ വാടക ചതുരശ്ര മീറ്ററിന് 5 റിയാലായി കണക്കാക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.

സ്ഥാപനങ്ങൾക്ക് അവരുടെ ഉത്പന്നങ്ങളുടെ പ്രദർശനത്തിനായി ഭൂമി ഉപയോഗിക്കുമ്പോൾ, പ്രതിവർഷം ഒരു ചതുരശ്ര മീറ്ററിന് 5 റിയാലായാണ് പ്രതിവർഷ വാടകയായി കണക്കാക്കുന്നത്.

എന്നാൽ വാണിജ്യ ആവശ്യങ്ങൾക്കായി വിധ ഉത്പന്നങ്ങളുടെ പ്രദർശനത്തിനായി ഭൂമി ഉപയോഗിക്കുമ്പോൾ വാടക സ്ക്വയർ മീറ്ററിന് പത്തു റിയാൽ ആയിരിക്കും.

മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലുള്ള വ്യാവസായിക മേഖലയിലുള്ള ഭൂമിയുടെ കരാറുകൾ 25 വർഷത്തേക്ക് ആയിരിക്കുമെന്നും പുതിയ ഉത്തരവിലുണ്ട് . എന്നാൽ ഓരോ അഞ്ച് വർഷത്തിലും വാടക അവലോകനം ചെയ്യാനും പുതിയ ഉത്തരവ് അനുവദിക്കുണ്ട് .

മന്ത്രിതല തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു രണ്ടാം നാൾ നിലവിൽ വരും.ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ പിന്തുണയ്ക്കുക, സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിൽ സ്വകാര്യമേഖലയുടെ പങ്ക് വർധിപ്പിക്കുക, രാജ്യം കൈവരിക്കുന്ന വികസന പ്രക്രിയയെ പിന്തുണയ്ക്കുന്നതിന് സംഭാവന ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി.

#ministry #municipalities #qatar #cuts #land #rent #big #gain #commercial #industrial #sector

Next TV

Related Stories
#hurricane | ചുഴലിക്കാറ്റ്; യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കു സാധ്യത

Sep 1, 2024 09:44 AM

#hurricane | ചുഴലിക്കാറ്റ്; യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കു സാധ്യത

കടൽ ക്ഷോഭത്തിന് മുന്നറിയിപ്പുണ്ടെങ്കിലും രാജ്യത്ത് കാലാവസ്ഥ...

Read More >>
#newlabourlaw | തൊഴിലാളികൾക്ക് ആശ്വാസം; യുഎഇ തൊഴിൽ നിയമ ഭേദഗതി നാളെ പ്രാബല്യത്തിൽ

Aug 30, 2024 11:16 AM

#newlabourlaw | തൊഴിലാളികൾക്ക് ആശ്വാസം; യുഎഇ തൊഴിൽ നിയമ ഭേദഗതി നാളെ പ്രാബല്യത്തിൽ

തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പരിഷ്ക്കാരമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം...

Read More >>
#dubaidutyfree | ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യശാലികളായി മലയാളികൾ; എട്ടര കോടി രൂപ സമ്മാനം

Aug 28, 2024 11:18 PM

#dubaidutyfree | ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യശാലികളായി മലയാളികൾ; എട്ടര കോടി രൂപ സമ്മാനം

ഈ മാസം 2-ന് ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തിൽ നിന്നാണ് ആസിഫ് മതിലകത്ത് ടിക്കറ്റ്...

Read More >>
#touristsvisa | വീസ രഹിത യാത്രയ്ക്ക് ഇന്ത്യക്കാർക്ക് അവസരവുമായി ഈ രാജ്യം; ഗൾഫ് രാജ്യങ്ങൾക്കും നേട്ടം

Aug 23, 2024 04:23 PM

#touristsvisa | വീസ രഹിത യാത്രയ്ക്ക് ഇന്ത്യക്കാർക്ക് അവസരവുമായി ഈ രാജ്യം; ഗൾഫ് രാജ്യങ്ങൾക്കും നേട്ടം

ഇന്ത്യയിലേക്കും ടൂറിസ്റ്റുകളെ കൊണ്ട് പോകുന്നതിനുള്ള വഴികൾ കൂടുതൽ എളുപ്പമാവുകയും...

Read More >>
#kalakuwait | വ​യ​നാ​ട് ഉ​രു​ൾദു​ര​ന്തം; ക​ല കു​വൈ​ത്ത് ര​ണ്ടാം​ഘ​ട്ട ധ​ന​സ​ഹാ​യം ന​ൽ​കി

Aug 23, 2024 09:10 AM

#kalakuwait | വ​യ​നാ​ട് ഉ​രു​ൾദു​ര​ന്തം; ക​ല കു​വൈ​ത്ത് ര​ണ്ടാം​ഘ​ട്ട ധ​ന​സ​ഹാ​യം ന​ൽ​കി

ക​ല കു​വൈ​ത്തി​ന്റ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ‘വ​യ​നാ​ടി​നാ​യ് കൈ​കോ​ർ​ക്കാം’ കാ​മ്പ​യി​ൻ...

Read More >>
#suhailstar | 'സുഹൈൽ' ശനിയാഴ്ച എത്തും; ഖത്തറിൽ ഇനി ആശ്വാസത്തിന്റെ ദിനരാത്രങ്ങൾ

Aug 22, 2024 08:59 PM

#suhailstar | 'സുഹൈൽ' ശനിയാഴ്ച എത്തും; ഖത്തറിൽ ഇനി ആശ്വാസത്തിന്റെ ദിനരാത്രങ്ങൾ

ദക്ഷിണ ആകാശ ഗോളത്തിലെ നക്ഷത്രസമൂഹമായ കരീന മേജറിലെ രണ്ടാമത്തെ ഏറ്റവും തിളക്കമേറിയ വലിയ...

Read More >>
Top Stories










News Roundup