Featured

#fire | ഫുജൈറയിൽ വീടിന് തീപിടിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

News |
Jun 25, 2024 10:13 PM

ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ വീടിന് തീപിടിച്ച് രണ്ട് എമിറാത്തി കുട്ടികൾ മരിച്ചു. എട്ടും ഏഴും വയസ്സുള്ള എമിറാത്തി കുട്ടികളാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ അഞ്ചുവയസുകാരിയെ രക്ഷപ്പെടുത്തി. എമിറേറ്റിലെ അൽ താവിയിൻ മേഖലയിലാണ് തീപിടുത്തമുണ്ടായത്.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തം ഉണ്ടായതായി അധികൃതർക്ക് വിവരം ലഭിച്ചത്. വിവരം അറിഞ്ഞ ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം വീട്ടിലെത്തി തീയണച്ചു.

പരിക്കേറ്റവരെ കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തം ഉണ്ടാകാനുള്ള കാരണത്തെ കുറിച്ച് അധികൃതർ അന്വേഷണം തുടരുകയാണ്.

#house #fire #fujairah #tragic #end #two #emirati #children

Next TV

Top Stories










News Roundup