Jun 26, 2024 03:16 PM

അബുദാബി: (gccnews.in) പ്രവാസികളുടെ യാത്രാ ക്ലേശത്തിന് അൽപം ആശ്വാസമായി ആകാശ എയർലൈൻ യുഎഇയിലേക്ക് എത്തുന്നു.

ജൂലൈ 11ന് അബുദാബിയിൽനിന്ന് മുംബൈയിലേക്കാണ് കന്നി സർവീസ്. ദുബായ്, ഷാർജ തുടങ്ങി യുഎഇയിലെ മറ്റു എയർപോർട്ടുകളിൽനിന്നും ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് സർവീസ് ആരംഭിക്കാനും പദ്ധതിയുണ്ട്.

മുംബൈയിൽനിന്ന് വൈകിട്ട് 5.05ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം വൈകിട്ട് 6.50ന് അബുദാബിയിൽ എത്തും.

തിരിച്ച് രാത്രി 8.05ന് പുറപ്പെട്ട് അർധരാത്രി ഒരു മണിക്ക് മുംബൈയിൽ ഇറങ്ങും. മധ്യവേനൽ അവധിക്കാലത്ത് ടിക്കറ്റ് നിരക്ക് വർധനയും ടിക്കറ്റ് ലഭ്യമല്ലാത്ത പ്രശ്നവും മൂലം നാട്ടിലേക്കു പോകാൻ സാധിക്കാത്ത പ്രവാസി ഇന്ത്യക്കാർക്ക് പുതിയ സർവീസ് ആശ്വാസമാകും.

മുംബൈ വഴി കേരളത്തിലെ വിവിധ എയർപോർട്ടിലേക്ക് കണക്‌ഷൻ വിമാനങ്ങളും ലഭ്യമാണ്.

മാർച്ച് 28ന് ഖത്തറിലേക്കായിരുന്നു ആകാശയുടെ പ്രഥമ രാജ്യാന്തര സർവീസ്. മുംബൈയിൽനിന്ന് ജൂൺ 8ന് ജിദ്ദയിലേക്കും 16ന് റിയാദിലേക്കും സർവീസ് ആരംഭിച്ച ആകാശ എയറിന്റെ നാലാമത്തെ രാജ്യാന്തര സർവീസ് ആണ് അബുദാബിയിലേത്.

#Airfare #hikes #seat #shortages #AkashaAir #UAE #comfort #expatriates

Next TV

Top Stories