#VehicleParking | സൗദിയിൽ വാഹന പാര്‍ക്കിങ് നിയമം ലംഘിച്ചാൽ പിഴ

#VehicleParking | സൗദിയിൽ വാഹന പാര്‍ക്കിങ് നിയമം ലംഘിച്ചാൽ പിഴ
Jun 26, 2024 09:43 PM | By VIPIN P V

റിയാദ്: (gccnews.in) സൗദി അറേബ്യയിൽ പൊതുനിരത്തുകൾ, പാർക്കിങ് ഏരിയകൾ, മറ്റ് നിർദ്ദിഷ്ട സ്ഥലങ്ങൾ എന്നിവടങ്ങളിൽ നിയമവിരുദ്ധമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കും മറ്റ് വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന വിധത്തിൽ വാഹനങ്ങൾ നിർത്തുന്നവർക്കും എതിരെ നടപടി കടുപ്പിക്കാൻ തീരുമാനം.

ഇത്തരം നിയമലംഘനം നടത്തുന്നവർ കനത്ത പിഴ നൽകേണ്ടി വരും.

തെറ്റായ പാർക്കിങിനാണ് പിഴശിക്ഷ ഒടുക്കേണ്ടി വരുക. കൂടാതെ, നിയമലംഘനം നടത്തിയ വാഹനങ്ങൾ വിഞ്ചിൽ കയറ്റി കൊണ്ടുപോകുന്നതിനുള്ള ചെലവും വാഹന ഉടമകൾ പിഴ തുകയ്ക്കൊപ്പം നൽകേണ്ടി വരും.

വിവിധ പാർക്കിങ് ചട്ടലംഘനങ്ങളും ഏർപ്പെടുത്തിയിരിക്കുന്ന പിഴ സംഖ്യയും അറിയാം

  • നിശ്ചിത സമയത്തിലേറെ പെയ്ഡ് പാർക്കിങ്ങിൽ വാഹനം നിർത്തിയിട്ടാൽ - 100 റിയാൽ
  • പാർക്കിങ് സ്ഥലത്ത് തെറ്റായ ദിശയിൽ നിർത്തിയിടുന്നതിന് -100 റിയാൽ
  • സാധാരണ പാർക്കിങ് സ്ഥലത്ത് അനുവദിച്ച സമയത്തിൽ കൂടുതൽ സമയം പാർക്ക് ചെയ്യുന്നതിന് -100 റിയാൽ
  • പാർക്കിങ് നിരോധിത സ്ഥലത്ത് വണ്ടി പാർക്ക് ചെയ്യുന്നതിന് -300 റിയാൽ
  • ഭിന്നശേഷിക്കാർക്ക് പ്രത്യേകം മാറ്റിവെച്ചിരിക്കുന്ന സ്ഥലത്ത് പാർക്ക് ചെയ്യുന്നതിന് -300 റിയാൽ
  • പെയ്ഡ് പാർക്കിങ് ഏരിയ ഫീ നൽകാതെ വാഹനം പാർക്ക് ചെയ്താൽ -200 റിയാൽ
  • അടിയന്തിര ആവശ്യത്തിന് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള മേഖലയിൽ പാർക്ക് ചെയ്താൽ -900 റിയാൽ
  • കെട്ടിടങ്ങളുടെ അകത്തേക്കും , പുറത്തേക്കുമുള്ള പ്രവേശന കവാടങ്ങളിൽ പാർക്ക് ചെയ്യുന്ന പക്ഷം -500 റിയാൽ
  • പാർക്കിങ് സ്ഥലത്ത് അനുമതിയില്ലാതെ തടസ്സം സൃഷ്ടിക്കുന്നതിനും, അല്ലെങ്കിൽ മാർഗ്ഗതടസ്സമുണ്ടാക്കി അടച്ചിടുന്നതും, സ്വന്തം വാഹനത്തിന് പാർക്ക് ചെയ്യാൻ വേണ്ടി സ്ഥലം പിടിച്ചുവെക്കുന്നതടക്കമുള്ള നിയമലംഘനങ്ങൾക്ക് - 400 റിയാൽ
  • ഇതു കൂടാതെ നിയമം ലംഘിക്കുന്ന വാഹനങ്ങളെ വിഞ്ചിൽ കയറ്റിക്കൊണ്ടുപോകുന്നതിനുള്ള ചെലവ് വാഹന ഉടമയിൽ നിന്നും ഈടാക്കും. വലിയ വാഹനങ്ങൾക്ക് 1,250 റിയാൽ പിഴയാണെങ്കിൽ, കാർ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്കായി 250 റിയാലാണ് പിഴ നൽകേണ്ടി വരുന്നത്.

#Penalty #violating #vehicleparking #rules #SaudiArabia

Next TV

Related Stories
#death | സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം ജിസാനിൽ ഖബറടക്കി

Jun 29, 2024 03:18 PM

#death | സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം ജിസാനിൽ ഖബറടക്കി

ദർബിലെ ജോഹറ മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേർ പങ്കെടുത്തു....

Read More >>
#death | കോഴിക്കോട് സ്വദേശി ജിദ്ദയിൽ അന്തരിച്ചു

Jun 29, 2024 01:33 PM

#death | കോഴിക്കോട് സ്വദേശി ജിദ്ദയിൽ അന്തരിച്ചു

സുപ്പർമാർക്കറ്റിൽ കാഷ്യർ ആയി ജോലി ചെയ്തു വരികയായിരുന്നു. വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു രാവിലെ റൂമിലെത്തി...

Read More >>
#accident | മ​നാ​മ​ക്ക​ടു​ത്ത് ശൈ​ഖ് ഇ​സ ബി​ൻ സ​ൽ​മാ​ൻ ഹൈ​വേ​യി​ൽ വാ​ഹ​നാ​പ​ക​ടം;  ഗ​താ​ഗ​ത​ക്കു​രു​ക്ക്

Jun 29, 2024 12:46 PM

#accident | മ​നാ​മ​ക്ക​ടു​ത്ത് ശൈ​ഖ് ഇ​സ ബി​ൻ സ​ൽ​മാ​ൻ ഹൈ​വേ​യി​ൽ വാ​ഹ​നാ​പ​ക​ടം; ഗ​താ​ഗ​ത​ക്കു​രു​ക്ക്

ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ...

Read More >>
#AirIndiaExpress | ഇ​ന്ന​ത്തെ ബ​ഹ്റൈ​ൻ - കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം വൈ​കും

Jun 29, 2024 12:34 PM

#AirIndiaExpress | ഇ​ന്ന​ത്തെ ബ​ഹ്റൈ​ൻ - കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം വൈ​കും

ഉ​ച്ച​ക​ഴി​ഞ്ഞ് 1.40ന് ​പു​റ​പ്പെ​ടേ​ണ്ട വി​മാ​നം വൈ​കു​ന്നേ​രം 5.40ന് ​മാ​ത്ര​മേ...

Read More >>
#inspections | സമയപരിധി നാളെ വരെ മാത്രം, ജൂലൈ മുതല്‍ കര്‍ശന പരിശോധന; നിയമം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് യുഎഇ അധികൃതര്‍

Jun 29, 2024 12:33 PM

#inspections | സമയപരിധി നാളെ വരെ മാത്രം, ജൂലൈ മുതല്‍ കര്‍ശന പരിശോധന; നിയമം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് യുഎഇ അധികൃതര്‍

2 ശതമാനം വർധനവാണ് ഈ വർഷം പൂർത്തിയാകുന്നതോടെ കൈവരിക്കേണ്ടത്. സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലും 2026 അവസാനത്തോടെ 10 ശതമാനം സ്വദേശിവൽക്കരണമാണ് യുഎഇ...

Read More >>
#temperature | വ​രു​ന്ന​ത് പൊ​ള്ളും ദി​ന​ങ്ങ​ൾ; കു​വൈ​ത്തിൽ ഇ​നി​യും ചൂ​ട് കൂ​ടുമെന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്രം

Jun 29, 2024 12:31 PM

#temperature | വ​രു​ന്ന​ത് പൊ​ള്ളും ദി​ന​ങ്ങ​ൾ; കു​വൈ​ത്തിൽ ഇ​നി​യും ചൂ​ട് കൂ​ടുമെന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്രം

ക​ന​ത്ത ചൂ​ട് ക​ണ​ക്കി​ലെ​ടു​ത്ത് ആ​ഗ​സ്റ്റ് അ​വ​സാ​നം വ​രെ പു​റം ജോ​ലി​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മു​ണ്ട്. അ​തേ​സ​മ​യം, ചൂ​ട് കൂ​ടി​യ​തോ​ടെ...

Read More >>
Top Stories