#VehicleParking | സൗദിയിൽ വാഹന പാര്‍ക്കിങ് നിയമം ലംഘിച്ചാൽ പിഴ

#VehicleParking | സൗദിയിൽ വാഹന പാര്‍ക്കിങ് നിയമം ലംഘിച്ചാൽ പിഴ
Jun 26, 2024 09:43 PM | By VIPIN P V

റിയാദ്: (gccnews.in) സൗദി അറേബ്യയിൽ പൊതുനിരത്തുകൾ, പാർക്കിങ് ഏരിയകൾ, മറ്റ് നിർദ്ദിഷ്ട സ്ഥലങ്ങൾ എന്നിവടങ്ങളിൽ നിയമവിരുദ്ധമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കും മറ്റ് വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന വിധത്തിൽ വാഹനങ്ങൾ നിർത്തുന്നവർക്കും എതിരെ നടപടി കടുപ്പിക്കാൻ തീരുമാനം.

ഇത്തരം നിയമലംഘനം നടത്തുന്നവർ കനത്ത പിഴ നൽകേണ്ടി വരും.

തെറ്റായ പാർക്കിങിനാണ് പിഴശിക്ഷ ഒടുക്കേണ്ടി വരുക. കൂടാതെ, നിയമലംഘനം നടത്തിയ വാഹനങ്ങൾ വിഞ്ചിൽ കയറ്റി കൊണ്ടുപോകുന്നതിനുള്ള ചെലവും വാഹന ഉടമകൾ പിഴ തുകയ്ക്കൊപ്പം നൽകേണ്ടി വരും.

വിവിധ പാർക്കിങ് ചട്ടലംഘനങ്ങളും ഏർപ്പെടുത്തിയിരിക്കുന്ന പിഴ സംഖ്യയും അറിയാം


  • നിശ്ചിത സമയത്തിലേറെ പെയ്ഡ് പാർക്കിങ്ങിൽ വാഹനം നിർത്തിയിട്ടാൽ - 100 റിയാൽ
  • പാർക്കിങ് സ്ഥലത്ത് തെറ്റായ ദിശയിൽ നിർത്തിയിടുന്നതിന് -100 റിയാൽ
  • സാധാരണ പാർക്കിങ് സ്ഥലത്ത് അനുവദിച്ച സമയത്തിൽ കൂടുതൽ സമയം പാർക്ക് ചെയ്യുന്നതിന് -100 റിയാൽ
  • പാർക്കിങ് നിരോധിത സ്ഥലത്ത് വണ്ടി പാർക്ക് ചെയ്യുന്നതിന് -300 റിയാൽ
  • ഭിന്നശേഷിക്കാർക്ക് പ്രത്യേകം മാറ്റിവെച്ചിരിക്കുന്ന സ്ഥലത്ത് പാർക്ക് ചെയ്യുന്നതിന് -300 റിയാൽ
  • പെയ്ഡ് പാർക്കിങ് ഏരിയ ഫീ നൽകാതെ വാഹനം പാർക്ക് ചെയ്താൽ -200 റിയാൽ
  • അടിയന്തിര ആവശ്യത്തിന് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള മേഖലയിൽ പാർക്ക് ചെയ്താൽ -900 റിയാൽ
  • കെട്ടിടങ്ങളുടെ അകത്തേക്കും , പുറത്തേക്കുമുള്ള പ്രവേശന കവാടങ്ങളിൽ പാർക്ക് ചെയ്യുന്ന പക്ഷം -500 റിയാൽ
  • പാർക്കിങ് സ്ഥലത്ത് അനുമതിയില്ലാതെ തടസ്സം സൃഷ്ടിക്കുന്നതിനും, അല്ലെങ്കിൽ മാർഗ്ഗതടസ്സമുണ്ടാക്കി അടച്ചിടുന്നതും, സ്വന്തം വാഹനത്തിന് പാർക്ക് ചെയ്യാൻ വേണ്ടി സ്ഥലം പിടിച്ചുവെക്കുന്നതടക്കമുള്ള നിയമലംഘനങ്ങൾക്ക് - 400 റിയാൽ
  • ഇതു കൂടാതെ നിയമം ലംഘിക്കുന്ന വാഹനങ്ങളെ വിഞ്ചിൽ കയറ്റിക്കൊണ്ടുപോകുന്നതിനുള്ള ചെലവ് വാഹന ഉടമയിൽ നിന്നും ഈടാക്കും. വലിയ വാഹനങ്ങൾക്ക് 1,250 റിയാൽ പിഴയാണെങ്കിൽ, കാർ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്കായി 250 റിയാലാണ് പിഴ നൽകേണ്ടി വരുന്നത്.

#Penalty #violating #vehicleparking #rules #SaudiArabia

Next TV

Related Stories
#oman | ഒമാനില്‍ 3ജി മൊബൈല്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു

Jul 1, 2024 04:44 PM

#oman | ഒമാനില്‍ 3ജി മൊബൈല്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു

ടെലികമ്യുണിക്കേഷന്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഏറ്റവും...

Read More >>
#bahrain | 63-ാം വയസ്സിൽ ബിരുദം നേടി ബഹ്‌റൈൻ മുൻ പ്രവാസി; വക്കീൽ കുപ്പായം അണിയാൻ ആഗ്രഹം

Jul 1, 2024 04:30 PM

#bahrain | 63-ാം വയസ്സിൽ ബിരുദം നേടി ബഹ്‌റൈൻ മുൻ പ്രവാസി; വക്കീൽ കുപ്പായം അണിയാൻ ആഗ്രഹം

കുടുംബം പോറ്റാൻ അന്ന് മുതൽ തോട്ടടയിലെ ഇരുമ്പു കമ്പനിയിൽ ജോലിയിൽ...

Read More >>
#keerthivardhansingh | ഗൾഫിന്റെ പുതിയ പോയിന്റ് പേഴ്സണായി കീർത്തിവർധൻ സിങ്

Jul 1, 2024 04:23 PM

#keerthivardhansingh | ഗൾഫിന്റെ പുതിയ പോയിന്റ് പേഴ്സണായി കീർത്തിവർധൻ സിങ്

ഈ ജോലിയിൽ ഇദ്ദേഹത്തെ സഹായിക്കാൻ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായി മുക്തേഷ് കുമാർ പർദേശി തുടരുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം...

Read More >>
#award | ഖത്തർ ഡ്യൂട്ടി ഫ്രീക്ക് അംഗീകാരം

Jul 1, 2024 03:47 PM

#award | ഖത്തർ ഡ്യൂട്ടി ഫ്രീക്ക് അംഗീകാരം

ഖത്തർ ഡ്യൂട്ടി ഫ്രീ മികച്ച നേട്ടം കൈവരിച്ചതിനെ ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ്...

Read More >>
#sharjah | സെന്‍റ് മൈക്കിൾസ് കത്തോലിക്കാ പള്ളിയിൽ ദുക്റാന തിരുനാൾ

Jul 1, 2024 03:17 PM

#sharjah | സെന്‍റ് മൈക്കിൾസ് കത്തോലിക്കാ പള്ളിയിൽ ദുക്റാന തിരുനാൾ

കൊടിയേറ്റ് കർമങ്ങൾക്ക് ഫാ. റെജി മനക്കലേട്ട്, ഫാ. ജോസ് വട്ടുകുളത്തിൽ, ഫാ. ഡെന്നിസ് സൽദാന എന്നിവർ നേതൃത്വം...

Read More >>
#rain | 50 ഡിഗ്രി ചൂടില്‍ ചുട്ടുപൊള്ളുന്നതിനിടെ സൗദിയില്‍ മഴ

Jul 1, 2024 03:06 PM

#rain | 50 ഡിഗ്രി ചൂടില്‍ ചുട്ടുപൊള്ളുന്നതിനിടെ സൗദിയില്‍ മഴ

കഴിഞ്ഞ ഒരാഴ്ചയായി അബഹയിലും പരിസരപ്രദേശത്തുമായിരുന്ന മഴ ഇന്നലെയോടെ ഖമീസ് മുശൈത്തിലും എത്തി....

Read More >>
Top Stories










News Roundup