റിയാദ് : (gccnews.in) ലോകത്തിലെ വിമാനത്താവളങ്ങളിൽ സർവീസുകൾ കൃത്യസമയം പുലർത്തുന്നതിൽ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര എയർപോർട്ട് ഒന്നാം സ്ഥാനത്ത്.
ഇക്കഴിഞ്ഞ മാസത്തെ കണക്കെടുപ്പിലാണ് റിയാദ് വിമാനതാവളം ഒന്നാമതെത്തിയത്. യാത്രക്കാർക്ക് വിമാനങ്ങൾ സംബന്ധിച്ച് അതാത് സമയത്ത് വിവരങ്ങൾ നൽകുന്നതിനും റിയാദ് വിമാനത്താവളം മുന്നിലാണ്.
വിമാനങ്ങളുമായി ബന്ധപ്പെട്ട വിപുലമായ ഡാറ്റകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ, ഏവിയേഷൻ അനലിറ്റിക്‌സ് രംഗത്തെ പ്രമുഖരായ സിറിയം ഡിയോയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
വിമാനത്താവളത്തിന് ഒന്നാം സ്ഥാനം ലഭിച്ചതിൽ കിങ് ഖാലിദ് ഇൻ്റർനാഷണൽ എയർപോർട്ടിന്റെ പരിപാലന ചുമതലയുള്ള റിയാദ് എയർപോർട്ട് കമ്പനിയുടെ സിഇഒ അയ്മൻ അബു അബാബ ആഹ്ലാദം പ്രകടിപ്പിച്ചു.
യാത്രക്കാർക്കും ഉപയോക്താക്കൾക്കും ഉയർന്ന സേവനം നൽകുന്നതിനുള്ള വിമാനത്താവളത്തിന്റെ സേവനപ്രതിബദ്ധതക്ക് തെളിവാണ് നേട്ടം കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നേട്ടം കൈവരിക്കുന്നതിൽ വിമാനത്താളവത്തിലെ ജീവനക്കാരുടെ ആത്മാർത്ഥമായ സേവനം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
#Riyadhairport #ranks #first i#world #terms #punctuality