---
title: "#hightemperature | 50 ഡിഗ്രിയും കടന്ന് യു.എ.ഇ.യിൽ ചൂട്; ഓഗസ്റ്റ് അവസാനംവരെ താപനില വര്‍ധിക്കാം"
english_title: "#UAE #heats #up #over #50 #degree #The #temperature #may #increase #till #end #August"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/215282/uae-heats-up-over-50-degree-the-temperature-may-increase-till-end-august"
published_at: "2024-06-27T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ce699c0afd_abudhabi.jpg"
keywords: []
---

# #hightemperature | 50 ഡിഗ്രിയും കടന്ന് യു.എ.ഇ.യിൽ ചൂട്; ഓഗസ്റ്റ് അവസാനംവരെ താപനില വര്‍ധിക്കാം

> **Lead Summary:** **അബുദാബി :[**[ ]യു.എ.ഇ.യിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് അൽ ഷവാമേഖിൽ 50.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.അൽഐൻ ഉം അസിമുലിൽ 50.3 ഡിഗ്രി സെൽഷ്യസായിരുന്നു ചൂട്.

## Article Content

**അബുദാബി :[**[ ]യു.എ.ഇ.യിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് അൽ ഷവാമേഖിൽ 50.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.അൽഐൻ ഉം അസിമുലിൽ 50.3 ഡിഗ്രി സെൽഷ്യസായിരുന്നു ചൂട്.

ഓഗസ്റ്റ് അവസാനംവരെ താപനില വർധിക്കാമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ പ്രവചനം.ഉയർന്ന താപനിലയ്ക്കൊപ്പം ഈർപ്പത്തിന്റെ അളവ് 90 ശതമാനമായി ഉയർന്നേക്കാം.

കടുത്ത പൊടിക്കാറ്റിനും സാധ്യതയുണ്ട്.രാജ്യത്തുടനീളം അസഹനീയമായ ചൂടിനാൽ വീർപ്പുമുട്ടുകയാണ് ജനം. സ്കൂൾ അവധി തുടങ്ങുന്നതോടെ പലപ്രവാസികളും നാട്ടിലേക്ക് പറക്കും.

കഴിഞ്ഞ 21-ന് വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകലിന് യു.എ.ഇ. സാക്ഷ്യംവഹിച്ചു. ചൂട് 49.9 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.

രാജ്യത്ത് താപനില വർധിച്ചതിനാൽ ഇതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിച്ചു.

ശരീരത്തിൽ ജലാംശം നിലനിർത്താനാവശ്യമായ മുൻകരുതലുകളെടുക്കണം. സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ പകൽസമയം പുറത്തിറങ്ങുന്നത് പരമാവധി ശ്രദ്ധയോടെയാവണം.

രാജ്യത്ത് ഉച്ചവിശ്രമനിയമം നിലവിലുണ്ട്. തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നവർക്ക്‌ ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് മൂന്നുമണിവരെ വിശ്രമം നിർബന്ധമാണ്.

ചൂടുകാലത്ത് ഡെലിവറി ജീവനക്കാർക്ക് വിശ്രമിക്കാൻ 6000-ത്തിലേറെ വിശ്രമകേന്ദ്രങ്ങളും രാജ്യത്തുണ്ട്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ യു.എ.ഇ.യിൽ 50.8 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു.

ഇത്തവണത്തെ ഹജ്ജ് വേളയിൽ സൗദിയിൽ അതിതീവ്രമായ ചൂടാണ് അനുഭവപ്പെട്ടത്. സൂര്യാഘാതമേറ്റ് 1000-ത്തിലേറെപ്പേർ മരിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/215282/uae-heats-up-over-50-degree-the-temperature-may-increase-till-end-august)