#inspections | സമയപരിധി നാളെ വരെ മാത്രം, ജൂലൈ മുതല്‍ കര്‍ശന പരിശോധന; നിയമം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് യുഎഇ അധികൃതര്‍

#inspections | സമയപരിധി നാളെ വരെ മാത്രം, ജൂലൈ മുതല്‍ കര്‍ശന പരിശോധന; നിയമം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് യുഎഇ അധികൃതര്‍
Jun 29, 2024 12:33 PM | By Athira V

അബുദാബി: യുഎഇയിൽ സ്വദേശികളായ ജീവനക്കാരുടെ എണ്ണത്തിൽ നിർദേശിച്ച വർധനവ് വരുത്താത്ത കമ്പനികൾക്കെതിരെ ജൂലൈ 1 മുതൽ പരിശോധന തുടങ്ങും.

സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ഈ വർഷത്തെ ആദ്യപകുതിയിൽ സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ 1 ശതമാനം വർധനവ് വരുത്താനുള്ള നിർദേശത്തിന്റ കാലാവധി ഈ മാസം 30ന് അവസാനിക്കുന്നതോടെയാണിത്. പിഴയുൾപ്പടെയുള്ള നടപടികളാണ് ഉണ്ടാവുക.

അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ സ്വദേശികളായ ജീവനക്കാരുടെ എണ്ണം ഈ ആറ് മാസത്തിനുള്ളിൽ ഒരു ശതമാനമാണ് വർധിപ്പിക്കേണ്ടിയിരുന്നത്.

ജൂൺ 30 വരെയാണ് കാലാവധി. ജൂലൈ 1 മുതൽ പരിശോധനകളുണ്ടാകും. 8000 ദിർഹമെങ്കിലും പിഴ ചുമത്തും. ഓരോ മാസവും പിഴയുണ്ടാകും. യുഎഇയുടെ സ്വദേശിവത്ക്കരണ ലക്ഷ്യം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

2 ശതമാനം വർധനവാണ് ഈ വർഷം പൂർത്തിയാകുന്നതോടെ കൈവരിക്കേണ്ടത്. സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലും 2026 അവസാനത്തോടെ 10 ശതമാനം സ്വദേശിവൽക്കരണമാണ് യുഎഇ ലക്ഷ്യം വയ്ക്കുന്നത്.

ഇതിന്റെ ഭാഗമായാണ് ഓരോ ആറുമാസവും ഒരു ശതമാനം വെച്ച്, വർഷത്തിൽ രണ്ടു ശതമാനം വീതം അധികം സ്വദേശികളെ നിയമിക്കുന്നത്.

ജൂൺ പൂർത്തിയാകുന്നതോടെ മൊത്തം സ്വദേസി ജീവനക്കാരുടെ എണ്ണം 5 ശതമാനത്തിലെത്തണം. സ്വദേശികളുടെ ഡിജിറ്റൽ തൊഴിൽ ബാങ്കായ നാഫിസിൽ നിന്നുമാണ് സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശികളെ നിയമിക്കേണ്ടത്.. ഇരുപതിനായിരത്തോളം സ്വകാര്യ സ്ഥാപനങ്ങളിലായി 97,000 ഓളം സ്വദേശികളെയാണ് ഇത്തരത്തിൽ ഇതുവരെ നിയമിച്ചത്.

#inspections #begins #july #1 #for #finding #companies #not #met #emiratisation #targets

Next TV

Related Stories
#oman | ഒമാനില്‍ 3ജി മൊബൈല്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു

Jul 1, 2024 04:44 PM

#oman | ഒമാനില്‍ 3ജി മൊബൈല്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു

ടെലികമ്യുണിക്കേഷന്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഏറ്റവും...

Read More >>
#bahrain | 63-ാം വയസ്സിൽ ബിരുദം നേടി ബഹ്‌റൈൻ മുൻ പ്രവാസി; വക്കീൽ കുപ്പായം അണിയാൻ ആഗ്രഹം

Jul 1, 2024 04:30 PM

#bahrain | 63-ാം വയസ്സിൽ ബിരുദം നേടി ബഹ്‌റൈൻ മുൻ പ്രവാസി; വക്കീൽ കുപ്പായം അണിയാൻ ആഗ്രഹം

കുടുംബം പോറ്റാൻ അന്ന് മുതൽ തോട്ടടയിലെ ഇരുമ്പു കമ്പനിയിൽ ജോലിയിൽ...

Read More >>
#keerthivardhansingh | ഗൾഫിന്റെ പുതിയ പോയിന്റ് പേഴ്സണായി കീർത്തിവർധൻ സിങ്

Jul 1, 2024 04:23 PM

#keerthivardhansingh | ഗൾഫിന്റെ പുതിയ പോയിന്റ് പേഴ്സണായി കീർത്തിവർധൻ സിങ്

ഈ ജോലിയിൽ ഇദ്ദേഹത്തെ സഹായിക്കാൻ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായി മുക്തേഷ് കുമാർ പർദേശി തുടരുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം...

Read More >>
#award | ഖത്തർ ഡ്യൂട്ടി ഫ്രീക്ക് അംഗീകാരം

Jul 1, 2024 03:47 PM

#award | ഖത്തർ ഡ്യൂട്ടി ഫ്രീക്ക് അംഗീകാരം

ഖത്തർ ഡ്യൂട്ടി ഫ്രീ മികച്ച നേട്ടം കൈവരിച്ചതിനെ ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ്...

Read More >>
#sharjah | സെന്‍റ് മൈക്കിൾസ് കത്തോലിക്കാ പള്ളിയിൽ ദുക്റാന തിരുനാൾ

Jul 1, 2024 03:17 PM

#sharjah | സെന്‍റ് മൈക്കിൾസ് കത്തോലിക്കാ പള്ളിയിൽ ദുക്റാന തിരുനാൾ

കൊടിയേറ്റ് കർമങ്ങൾക്ക് ഫാ. റെജി മനക്കലേട്ട്, ഫാ. ജോസ് വട്ടുകുളത്തിൽ, ഫാ. ഡെന്നിസ് സൽദാന എന്നിവർ നേതൃത്വം...

Read More >>
#rain | 50 ഡിഗ്രി ചൂടില്‍ ചുട്ടുപൊള്ളുന്നതിനിടെ സൗദിയില്‍ മഴ

Jul 1, 2024 03:06 PM

#rain | 50 ഡിഗ്രി ചൂടില്‍ ചുട്ടുപൊള്ളുന്നതിനിടെ സൗദിയില്‍ മഴ

കഴിഞ്ഞ ഒരാഴ്ചയായി അബഹയിലും പരിസരപ്രദേശത്തുമായിരുന്ന മഴ ഇന്നലെയോടെ ഖമീസ് മുശൈത്തിലും എത്തി....

Read More >>
Top Stories