#death | ആലപ്പുഴയുടെ ആദരം ഏറ്റുവാങ്ങാൻ നിൽക്കാതെ അരുൺ രവീന്ദ്രൻ മടങ്ങി

#death | ആലപ്പുഴയുടെ ആദരം ഏറ്റുവാങ്ങാൻ നിൽക്കാതെ അരുൺ രവീന്ദ്രൻ മടങ്ങി
Jun 29, 2024 04:45 PM | By Susmitha Surendran

ദമ്മാം: (gcc.truevisionnews.com)  അന്താരാഷ്​ട്രവേദിയിൽ ലഭിച്ച ബഹുമതിക്ക്​ നാട്ടുകാരുടെ കൂട്ടായ്​മ ആദരക്കാനിരിക്കെ അരുൺ രവീന്ദ്ര​െൻറ മരണം ദമ്മാമിലെ പ്രാസികളെ ഞെട്ടിച്ചു.

ദമ്മാമിൽ ദീർഘകാലമായി പ്രവാസിയായ ആലപ്പുഴ കൊമ്മാടി സ്വദേശി അരുൺ രവീന്ദ്രൻ വെള്ളിയാഴ്​ച ബഹറൈനിൽ വച്ച് സ്വിമ്മിങ് പൂളിൽ മരിച്ച വാർത്ത സുഹൃത്തുക്കൾക്ക്​ ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.

സൗദി ഇലക്‌ട്രിസിറ്റി കമ്പനിയിലെ പ്രമുഖ കരാറുകാരായ നാഷനല്‍ കോൺട്രാക്ടിങ്​ കമ്പനിയുടെ (റിസായത്ത് ഗ്രൂപ്പ്‌) കോര്‍പ്പറേറ്റ് സേഫ്റ്റി മാനേജരായ അരുണ്‍ രവീന്ദ്രൻ ദമ്മാമിൽനിന്ന്​ വെള്ളിയാഴ്ച സുഹൃത്തുക്കളുമൊത്ത് ബഹ്​റൈനിലേക്ക്​ വാരാന്ത്യ അവധി ചെലവഴിക്കാൻ പോയതാണ്​.

അവിടെ ഒരു ഹോട്ടലിലെ സ്വിമ്മിങ്​ പൂളിൽ സമയം ചെലവഴിക്കുന്നതിനിടയിലായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണമന്നാണ് നിഗമനം.

വെള്ളത്തിൽ മുങ്ങിപ്പോയെങ്കിലും കൂടെയുള്ളവർ വൈകിയാണ് ശ്രദ്ധിച്ചത്. സേഫ്​റ്റി മേഖലയിൽ രണ്ട് പതിറ്റാണ്ടിലധികമായി പ്രവത്തിക്കുന്ന അരുൺ രവീന്ദ്രൻ നിരവധി നേട്ടങ്ങളാണ് സ്വന്തം പേരിൽ എഴുതിച്ചേർത്തത്.

രണ്ടാഴ്ച മുമ്പ് ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ ലോകാടിസ്ഥാനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ‘ഹെൽത്ത്, സേഫ്റ്റി, ആൻഡ്​ വെൽബീയിങ്​ അംബാസഡർ ഓഫ് ദ ഇയർ’ അവാർഡിന് അരുൺ രവീന്ദ്രൻ അർഹനായിരുന്നു.

ലണ്ടനിൽ ഇൻറർ കോണ്ടിനെൻറൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ആയിരങ്ങളെ സാക്ഷിനിർത്തി അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി.

ഈ വർഷം ഫെബ്രുവരിയിൽ റിയാദിൽ സൗദി ഊർജമന്ത്രാലയത്തി​െൻറ സഹകരണത്തോടെ സൗദി ഇലക്‌ട്രിസിറ്റി കമ്പനി (സ്​കീകോ) സംഘടിപ്പിച്ച സേഫ്റ്റി ഫോറത്തിൽ മന്ത്രാലയത്തി​െൻറ പ്രത്യേക അതിഥിയായി പങ്കെടുത്ത് പ്രഭാഷണം നടത്തിയ വാർത്ത നേരത്തെ ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു.

ആ വേദിയിൽ അരുണ്‍ രവീന്ദ്രൻ ‘ലീഡിങ്​ സ്ട്രാറ്റജീസ് ആന്‍ഡ്‌ സക്സസ് സ്റ്റോറീസ്’ എന്ന വിഷയമാണ്​ അവതരിപ്പിച്ചത്​. മികച്ച വിഷയാവതാരകനുള്ള പുരസ്​കാരം അന്ന്​ അദ്ദേഹം കരസ്ഥമാക്കിയിരുന്നു. ഇത് മുൻനിർത്തി ദമ്മാമിലെ സൗദി അലപ്പുഴ വെൽഫയർ അസോസിയേഷൻ അദ്ദേഹത്തെ ആദരിക്കാൻ തീരുമാനിച്ചിരുന്നു.

അത്​ അടുത്ത്​ നടക്കാനിരിക്കെയാണ്​ അപ്രതീക്ഷിത വിടവാങ്ങൽ. 24 വർഷമായി സേഫ്​റ്റി മേഖലയിൽ പ്രവർത്തിക്കുന്ന അരുൺ ഹെൽത്ത്​, സേഫ്​റ്റി, എൻവയോൺമെൻറ്​ എൻജിനീയറിങ്ങിൽ യു.കെയിൽ നിന്നാണ്​​ മാസ്​റ്റർ ബിരുദം നേടിയത്​​. അന്താരാഷ്​ട്ര ഓർഗനൈസേഷനുകളിൽ നിന്ന്​ നിരവധി പ്രത്യേക കോഴ്​സുകളും പൂർത്തിയാക്കിയിട്ടുണ്ട്​.

കൂടാതെ യു.എസിലെ വേൾഡ്​ സേഫ്​റ്റി ഓർഗനൈസേഷൻ, ബ്രിട്ടീഷ്​ സേഫ്​റ്റി കൗൺസിൽ തുടങ്ങി നിരവധി ഏജൻസികളിൽ അംഗമാണ്​. ഐശ്വര്യയാണ്​ ഭാര്യ. രണ്ടു കുട്ടികളുണ്ട്​. അച്​ഛൻ: രവീന്ദ്രൻ, അമ്മ: റിട്ടയേർഡ്​ തഹസിൽദാർ പരിമള. രണ്ട്​ സഹോദരിമാർ.

#ArunRavindran #returned #without #stopping #receive #respect #Alappuzha

Next TV

Related Stories
#hijra  | ഹിജ്‌റ വര്‍ഷാരംഭം: ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു

Jul 1, 2024 08:44 PM

#hijra | ഹിജ്‌റ വര്‍ഷാരംഭം: ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു

സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ അന്നേ ദിവസം അവധിയായിരിക്കുമെന്ന് മന്ത്രാലയം...

Read More >>
#death | രാത്രി ഉറങ്ങാന്‍ കിടന്നു, പുലര്‍ച്ചെ എഴുന്നേറ്റില്ല; അവധിക്ക് നാട്ടിലെത്തിയ മലയാളി അന്തരിച്ചു

Jul 1, 2024 08:21 PM

#death | രാത്രി ഉറങ്ങാന്‍ കിടന്നു, പുലര്‍ച്ചെ എഴുന്നേറ്റില്ല; അവധിക്ക് നാട്ടിലെത്തിയ മലയാളി അന്തരിച്ചു

രാത്രി ഉറങ്ങാന്‍ കിടന്ന ശിഹാബിനെ പുലര്‍ച്ചെ എണീക്കാതെ വന്നതോടെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം...

Read More >>
#oman | ഒമാനില്‍ 3ജി മൊബൈല്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു

Jul 1, 2024 04:44 PM

#oman | ഒമാനില്‍ 3ജി മൊബൈല്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു

ടെലികമ്യുണിക്കേഷന്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഏറ്റവും...

Read More >>
#bahrain | 63-ാം വയസ്സിൽ ബിരുദം നേടി ബഹ്‌റൈൻ മുൻ പ്രവാസി; വക്കീൽ കുപ്പായം അണിയാൻ ആഗ്രഹം

Jul 1, 2024 04:30 PM

#bahrain | 63-ാം വയസ്സിൽ ബിരുദം നേടി ബഹ്‌റൈൻ മുൻ പ്രവാസി; വക്കീൽ കുപ്പായം അണിയാൻ ആഗ്രഹം

കുടുംബം പോറ്റാൻ അന്ന് മുതൽ തോട്ടടയിലെ ഇരുമ്പു കമ്പനിയിൽ ജോലിയിൽ...

Read More >>
#keerthivardhansingh | ഗൾഫിന്റെ പുതിയ പോയിന്റ് പേഴ്സണായി കീർത്തിവർധൻ സിങ്

Jul 1, 2024 04:23 PM

#keerthivardhansingh | ഗൾഫിന്റെ പുതിയ പോയിന്റ് പേഴ്സണായി കീർത്തിവർധൻ സിങ്

ഈ ജോലിയിൽ ഇദ്ദേഹത്തെ സഹായിക്കാൻ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായി മുക്തേഷ് കുമാർ പർദേശി തുടരുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം...

Read More >>
#award | ഖത്തർ ഡ്യൂട്ടി ഫ്രീക്ക് അംഗീകാരം

Jul 1, 2024 03:47 PM

#award | ഖത്തർ ഡ്യൂട്ടി ഫ്രീക്ക് അംഗീകാരം

ഖത്തർ ഡ്യൂട്ടി ഫ്രീ മികച്ച നേട്ടം കൈവരിച്ചതിനെ ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ്...

Read More >>
Top Stories