---
title: "#death | ഹൃദയാഘാതം: കോഴിക്കോട് സ്വദേശി മക്കയിൽ മരിച്ചു "
english_title: "#Heartattack #native #Kozhikode #died #Makkah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/215452/heartattack-native-kozhikode-died-makkah"
published_at: "2024-06-27T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d4dab23e13_ap.jpg"
keywords: []
---

# #death | ഹൃദയാഘാതം: കോഴിക്കോട് സ്വദേശി മക്കയിൽ മരിച്ചു 

> **Lead Summary:** **ഹാഇൽ: [ **നാട്ടിൽനിന്ന്​ ഹജ്ജിനെത്തിയ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ മക്കയിലെത്തിയ മലയാളി മരിച്ചു.

## Article Content

**ഹാഇൽ: [ **നാട്ടിൽനിന്ന്​ ഹജ്ജിനെത്തിയ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ മക്കയിലെത്തിയ മലയാളി മരിച്ചു.

ഹാഇലിൽ ബഖാല നടത്തുന്ന കോഴിക്കോട് ഓമശ്ശേരി സ്വദേശി അഷ്‌റഫ്‌ (47) ആണ്​ ഹൃദയാഘാതം മൂലം മരിച്ചത്​.

നാട്ടിൽനിന്നും ഹജ്ജിനെത്തിയ കുടുംബാംഗങ്ങളെ കാണാൻ ഹാഇലിൽനിന്ന്​ സകുടുംബം കഴിഞ്ഞ ദിവസം മക്കയിൽ എത്തിയതായിരുന്നു.

അവിടെ വെച്ച്​ ശാരീരിക അസ്വസ്ഥതകളുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടികൾക്ക് കെ.എം.സി.സി നേതൃത്വം നൽകുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/215452/heartattack-native-kozhikode-died-makkah)