#FireForce | തീപിടിത്തം തടയാനുള്ള സുരക്ഷാ ചട്ടങ്ങൾ പാലിച്ചില്ല; 76 സ്ഥാപനങ്ങൾ പൂട്ടിച്ച് കുവൈത്ത് ഫയര്‍ഫോഴ്സ്

#FireForce | തീപിടിത്തം തടയാനുള്ള സുരക്ഷാ ചട്ടങ്ങൾ പാലിച്ചില്ല; 76 സ്ഥാപനങ്ങൾ പൂട്ടിച്ച് കുവൈത്ത് ഫയര്‍ഫോഴ്സ്
Jun 28, 2024 02:27 PM | By VIPIN P V

കുവൈത്ത് സിറ്റി: (gccnews.in) അ​ഗ്നി സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി കുവൈത്തില്‍ വ്യാപക പരിശോധനകൾ നടത്തി ഫയർ ഫോഴ്സ്.

കുവൈത്ത് ഫയർ ഫോഴ്സിലെ (കെഎഫ്എഫ്) ഫയർ പ്രിവൻഷൻ സെക്ടർ ഉദ്യോഗസ്ഥർ പൊതുജന സുരക്ഷ ഉറപ്പുനൽകുന്നതിനായി തുടർച്ചയായി പരിശോധന ക്യാമ്പയിനുകളാണ് നടത്തുന്നത്.

ഫയർ ഡിപ്പാർട്ട്‌മെന്‍റില്‍ നിന്ന് ലൈസൻസ് ലഭിക്കാത്തതിന്‍റെ പേരിലും ഫയര്‍ വകുപ്പില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും തീപിടിത്തം തടയാനുള്ള സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനുമാണ് വിവിധ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തത്.

കടകൾ, ഗാരേജുകൾ, റെസ്റ്റോറന്‍റുകള്‍, നിക്ഷേപ കെട്ടിടങ്ങളുടെ ബേസ്‌മെൻറുകള്‍, പൊതു വിപണികൾ, വ്യാവസായിക സൗകര്യങ്ങൾ എന്നിവയിലെ 76 യൂണിറ്റുകൾ വ്യാഴാഴ്ച അടപ്പിച്ചു.

നിയമലംഘനങ്ങൾക്ക് അഞ്ച് മുതൽ 50,000 കുവൈത്തി ദിനാർ വരെയാണ് പിഴ ഈടാക്കുന്നതെന്ന് ജഹ്‌റ ഗവർണറേറ്റിലെ ഫയർ പ്രിവൻഷൻ സെക്ടറിലെ ഇൻസ്പെക്‌ഷൻ സൂപ്പർവൈസർ ബ്രിഗേഡിയർ ഹസ്സൻ അൽ ഷമ്മാരി അറിയിച്ചു.

#Firesafety #regulations #followed #Kuwait #FireForce #shutdown #establishments

Next TV

Related Stories
#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Jun 30, 2024 09:47 PM

#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

കാട്ടായിക്കോണം സ്വദേശി ദീപു രവീന്ദ്രൻ (43) ആണ്​...

Read More >>
#healthsurvey |സൗദി അറേബ്യയില്‍ ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു

Jun 30, 2024 08:21 PM

#healthsurvey |സൗദി അറേബ്യയില്‍ ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു

ഡാറ്റ ശേഖരിക്കുന്നതിനുള്ള ഏക മാർഗം വ്യക്തിഗത അഭിമുഖങ്ങളാണെന്ന് അതോറിറ്റി സൂചിപ്പിച്ചു....

Read More >>
#qatar  |  പുരസ്കാരത്തിളക്കം, നന്ദിയറിയിച്ച് പരിമിതകാല ഓഫര്‍; പത്ത് ശതമാനം ടിക്കറ്റ് നിരക്കിളവുമായി എയര്‍ലൈന്‍

Jun 30, 2024 07:48 PM

#qatar | പുരസ്കാരത്തിളക്കം, നന്ദിയറിയിച്ച് പരിമിതകാല ഓഫര്‍; പത്ത് ശതമാനം ടിക്കറ്റ് നിരക്കിളവുമായി എയര്‍ലൈന്‍

ജൂ​ൺ 30 വ​രെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍ക്കാണ് 10 ശ​ത​മാ​നം വരെ ഇ​ള​വ്...

Read More >>
#kaniv  | കനിവ് രണ്ടാം ഘട്ടത്തിന് തുടക്കമായി

Jun 30, 2024 07:42 PM

#kaniv | കനിവ് രണ്ടാം ഘട്ടത്തിന് തുടക്കമായി

മെഡ്സെവൻ ഗ്രൂപ്പ്‌ നൽകുന്ന വസ്തുക്കൾ മേഡ്സെവൻ ചെയർമാൻ ഡോ. മുഹമ്മദ് കാസിം പക്കൽ നിന്നും ജില്ലാ പ്രസിഡന്‍റ് ജമാൽ മനയത്തും കെഎംസിസി അംഗങ്ങളും...

Read More >>
#fire | ഷാർജയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം; ആളുകളെ മാറ്റിപ്പാർപ്പിച്ചു

Jun 30, 2024 06:02 PM

#fire | ഷാർജയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം; ആളുകളെ മാറ്റിപ്പാർപ്പിച്ചു

വിവരം ലഭിച്ച ഉടനെ സിവില്‍ ഡിഫന്‍സ് ഓഫീസര്‍മാരും ആംബുലന്‍സും പൊലീസിന്റെ സംഘവും സംഭവ...

Read More >>
Top Stories