#KMCCBahrain | മനാമ സൂഖ് അഗ്നിബാധ : കെഎംസിസി ആശ്വാസ ധനം വിതരണം ചെയ്തു

#KMCCBahrain | മനാമ സൂഖ് അഗ്നിബാധ : കെഎംസിസി ആശ്വാസ ധനം വിതരണം ചെയ്തു
Jun 28, 2024 03:29 PM | By VIPIN P V

മനാമ: (gccnews.in) മനാമ സൂഖിൽ അഗ്നി ബാധയെ തുടർന്ന് ദുരിതമനുഭവിക്കുന്ന കച്ചവടക്കാർക്ക് ആശ്വാസമായി കെഎംസിസി ബഹ്‌റൈൻ ധനസഹായം നൽകി.

സ്വന്തം സ്ഥാപനങ്ങൾ പൂർണ്ണമായും കത്തി നശിച്ചതിനെ തുടർന്ന് പ്രയാസം അനുഭവിക്കുന്ന 13 പേർക്കാണ് കെഎംസിസി സാമ്പത്തിക സഹായം നൽകിയത്.

തീ നാളങ്ങൾ നക്കി തുടച്ച മനാമ സൂഖിൽ ഒന്നും അവശേഷിക്കാതെ കഷ്ടപ്പെടുകയാണ് കച്ചവടക്കാർ. ചെറിയ വരുമാനക്കാരാണ്‌ ഭൂരിഭാഗവും.

കടകൾ കത്തിയതിനെ തുടർന്ന് ജോലിക്ക് പോകാനോ ബിസിനസ് നടത്താനോ കഴിയാതെ പത്ത് ദിവസത്തിലധികമായി റൂമുകളിൽ കഴിയുകയാണ് ഭൂരിഭാഗം പേരും.

ഇനി കടകൾ എപ്പോൾ തുറക്കുമെന്നതും അറിയാതെ അനീശ്ചിതത്തിലാണ്. ഈ സാഹചര്യത്തിൽ നാട്ടിലെ ആശ്രതർക്ക് കുടുംബ ചിലവിന് പണം അയക്കാനോ ഇവിടുത്തെ ദൈനം ദിന കാര്യങ്ങൾ നടത്താനോ പ്രയാസപ്പെടുകയാണ്.

ഈ പ്രത്യേക സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം എ. കെ. എം. അഷ്‌റഫ്‌ MLA യുടെയും കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാന്റെയും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലിന്റെയും നേതൃത്വത്തിൽ സൂഖ് സന്ദർശിച്ചു സ്ഥിതി ഗതികൾ വിലയിരുത്തിയിരുന്നു.

സംസ്ഥാന ഭാരവാഹികൾക്ക് പുറമെ വിവിധ ജില്ല ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രതിനിധി സംഘം ദുരിത ബാധിതരെ നേരിട്ടു കണ്ട് സംസാരിച്ചിരുന്നു.

ദുരിതം സംഭവിച്ച ഉടനെ ആവശ്യക്കാർക്ക് ഭക്ഷണം ഉൾപ്പെടെയുള്ളവ കെഎംസിസി നേരിട്ടു ഏർപ്പാട് ചെയ്തിരുന്നു.

കൂടാതെ റൂമുകളിൽ ഭക്ഷണം ഉണ്ടാക്കുന്നവർക്ക് ക്യാപിറ്റൽ ഗവൺറെറ്റ് കെഎംസിസി മുഖേന ഡ്രൈ ഫുഡ്‌ കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു.

സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് സാമ്പത്തിക സഹായം നൽകാൻ കെഎംസിസി ഭാരവാഹികൾ അടിയന്തിര യോഗം ചേർന്ന് തീരുമാനിച്ചത്.

കെഎംസിസി ആസ്ഥാനത് നടന്ന ചടങ്ങിൽ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാൻ ദുരിത ബാധിതർക്ക് വിതരണം ചെയ്യാനുള്ള സഹായ ധനം സൂഖ് കോഡിനേറ്റർ സലീം തളങ്കരയെ ഏല്പിച്ചു.

സംസ്ഥാന ഭാരവാഹികളായ അസൈനാർ കളത്തിങ്കൽ, കെ. പി. മുസ്തഫ, ശംസുദ്ധീൻ വെള്ളികുളങ്ങര, എ. പി. ഫൈസൽ, ഒ.കെ. കാസിം, കെ. കെ. സി. മുനീർ, ശരീഫ് വില്ലിയപ്പള്ളി,എന്നിവർക്ക് പുറമെ എസ്. വി ജലീൽ അഷ്‌റഫ്‌ അഴിയുർ സന്നിഹിതരായിരുന്നു.

#Manama #Souq #Fire #KMCC #distributed #relief #funds

Next TV

Related Stories
#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Jun 30, 2024 09:47 PM

#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

കാട്ടായിക്കോണം സ്വദേശി ദീപു രവീന്ദ്രൻ (43) ആണ്​...

Read More >>
#healthsurvey |സൗദി അറേബ്യയില്‍ ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു

Jun 30, 2024 08:21 PM

#healthsurvey |സൗദി അറേബ്യയില്‍ ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു

ഡാറ്റ ശേഖരിക്കുന്നതിനുള്ള ഏക മാർഗം വ്യക്തിഗത അഭിമുഖങ്ങളാണെന്ന് അതോറിറ്റി സൂചിപ്പിച്ചു....

Read More >>
#qatar  |  പുരസ്കാരത്തിളക്കം, നന്ദിയറിയിച്ച് പരിമിതകാല ഓഫര്‍; പത്ത് ശതമാനം ടിക്കറ്റ് നിരക്കിളവുമായി എയര്‍ലൈന്‍

Jun 30, 2024 07:48 PM

#qatar | പുരസ്കാരത്തിളക്കം, നന്ദിയറിയിച്ച് പരിമിതകാല ഓഫര്‍; പത്ത് ശതമാനം ടിക്കറ്റ് നിരക്കിളവുമായി എയര്‍ലൈന്‍

ജൂ​ൺ 30 വ​രെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍ക്കാണ് 10 ശ​ത​മാ​നം വരെ ഇ​ള​വ്...

Read More >>
#kaniv  | കനിവ് രണ്ടാം ഘട്ടത്തിന് തുടക്കമായി

Jun 30, 2024 07:42 PM

#kaniv | കനിവ് രണ്ടാം ഘട്ടത്തിന് തുടക്കമായി

മെഡ്സെവൻ ഗ്രൂപ്പ്‌ നൽകുന്ന വസ്തുക്കൾ മേഡ്സെവൻ ചെയർമാൻ ഡോ. മുഹമ്മദ് കാസിം പക്കൽ നിന്നും ജില്ലാ പ്രസിഡന്‍റ് ജമാൽ മനയത്തും കെഎംസിസി അംഗങ്ങളും...

Read More >>
#fire | ഷാർജയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം; ആളുകളെ മാറ്റിപ്പാർപ്പിച്ചു

Jun 30, 2024 06:02 PM

#fire | ഷാർജയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം; ആളുകളെ മാറ്റിപ്പാർപ്പിച്ചു

വിവരം ലഭിച്ച ഉടനെ സിവില്‍ ഡിഫന്‍സ് ഓഫീസര്‍മാരും ആംബുലന്‍സും പൊലീസിന്റെ സംഘവും സംഭവ...

Read More >>
Top Stories