#KMCCBahrain | മനാമ സൂഖ് അഗ്നിബാധ : കെഎംസിസി ആശ്വാസ ധനം വിതരണം ചെയ്തു

#KMCCBahrain | മനാമ സൂഖ് അഗ്നിബാധ : കെഎംസിസി ആശ്വാസ ധനം വിതരണം ചെയ്തു
Jun 28, 2024 03:29 PM | By VIPIN P V

മനാമ: (gccnews.in) മനാമ സൂഖിൽ അഗ്നി ബാധയെ തുടർന്ന് ദുരിതമനുഭവിക്കുന്ന കച്ചവടക്കാർക്ക് ആശ്വാസമായി കെഎംസിസി ബഹ്‌റൈൻ ധനസഹായം നൽകി.

സ്വന്തം സ്ഥാപനങ്ങൾ പൂർണ്ണമായും കത്തി നശിച്ചതിനെ തുടർന്ന് പ്രയാസം അനുഭവിക്കുന്ന 13 പേർക്കാണ് കെഎംസിസി സാമ്പത്തിക സഹായം നൽകിയത്.

തീ നാളങ്ങൾ നക്കി തുടച്ച മനാമ സൂഖിൽ ഒന്നും അവശേഷിക്കാതെ കഷ്ടപ്പെടുകയാണ് കച്ചവടക്കാർ. ചെറിയ വരുമാനക്കാരാണ്‌ ഭൂരിഭാഗവും.

കടകൾ കത്തിയതിനെ തുടർന്ന് ജോലിക്ക് പോകാനോ ബിസിനസ് നടത്താനോ കഴിയാതെ പത്ത് ദിവസത്തിലധികമായി റൂമുകളിൽ കഴിയുകയാണ് ഭൂരിഭാഗം പേരും.

ഇനി കടകൾ എപ്പോൾ തുറക്കുമെന്നതും അറിയാതെ അനീശ്ചിതത്തിലാണ്. ഈ സാഹചര്യത്തിൽ നാട്ടിലെ ആശ്രതർക്ക് കുടുംബ ചിലവിന് പണം അയക്കാനോ ഇവിടുത്തെ ദൈനം ദിന കാര്യങ്ങൾ നടത്താനോ പ്രയാസപ്പെടുകയാണ്.

ഈ പ്രത്യേക സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം എ. കെ. എം. അഷ്‌റഫ്‌ MLA യുടെയും കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാന്റെയും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലിന്റെയും നേതൃത്വത്തിൽ സൂഖ് സന്ദർശിച്ചു സ്ഥിതി ഗതികൾ വിലയിരുത്തിയിരുന്നു.

സംസ്ഥാന ഭാരവാഹികൾക്ക് പുറമെ വിവിധ ജില്ല ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രതിനിധി സംഘം ദുരിത ബാധിതരെ നേരിട്ടു കണ്ട് സംസാരിച്ചിരുന്നു.

ദുരിതം സംഭവിച്ച ഉടനെ ആവശ്യക്കാർക്ക് ഭക്ഷണം ഉൾപ്പെടെയുള്ളവ കെഎംസിസി നേരിട്ടു ഏർപ്പാട് ചെയ്തിരുന്നു.

കൂടാതെ റൂമുകളിൽ ഭക്ഷണം ഉണ്ടാക്കുന്നവർക്ക് ക്യാപിറ്റൽ ഗവൺറെറ്റ് കെഎംസിസി മുഖേന ഡ്രൈ ഫുഡ്‌ കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു.

സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് സാമ്പത്തിക സഹായം നൽകാൻ കെഎംസിസി ഭാരവാഹികൾ അടിയന്തിര യോഗം ചേർന്ന് തീരുമാനിച്ചത്.

കെഎംസിസി ആസ്ഥാനത് നടന്ന ചടങ്ങിൽ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാൻ ദുരിത ബാധിതർക്ക് വിതരണം ചെയ്യാനുള്ള സഹായ ധനം സൂഖ് കോഡിനേറ്റർ സലീം തളങ്കരയെ ഏല്പിച്ചു.

സംസ്ഥാന ഭാരവാഹികളായ അസൈനാർ കളത്തിങ്കൽ, കെ. പി. മുസ്തഫ, ശംസുദ്ധീൻ വെള്ളികുളങ്ങര, എ. പി. ഫൈസൽ, ഒ.കെ. കാസിം, കെ. കെ. സി. മുനീർ, ശരീഫ് വില്ലിയപ്പള്ളി,എന്നിവർക്ക് പുറമെ എസ്. വി ജലീൽ അഷ്‌റഫ്‌ അഴിയുർ സന്നിഹിതരായിരുന്നു.

#Manama #Souq #Fire #KMCC #distributed #relief #funds

Next TV

Related Stories
#maternityleave | ഒമാനില്‍ പ്രസവാവധി പ്രവാസികള്‍ക്കും; അവധി 98 ദിവസം

Jul 2, 2024 08:19 PM

#maternityleave | ഒമാനില്‍ പ്രസവാവധി പ്രവാസികള്‍ക്കും; അവധി 98 ദിവസം

ഇത് സംബന്ധിച്ച് സോഷ്യല്‍ പ്രൊട്ടക‌്ഷന്‍ ഫണ്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഉത്തരവ് (നമ്പര്‍ R/10/2024)...

Read More >>
#dubaisummer |  വേനൽ ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസം; തണുത്തവെള്ളവും ഐസ്ക്രീമും ജ്യൂസുകളും വിതരണം ചെയ്തു

Jul 2, 2024 07:48 PM

#dubaisummer | വേനൽ ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസം; തണുത്തവെള്ളവും ഐസ്ക്രീമും ജ്യൂസുകളും വിതരണം ചെയ്തു

ദുബായ്‌യിലെ വിവിധ പ്രദേശങ്ങളിലും ജോലി ചെയ്യുന്നവർക്ക് കാമ്പയിൻ്റെ ഭാഗമായി പാനീയങ്ങൾ വിതരണം...

Read More >>
#heat | ഒമാനില്‍ വരും ദിവസങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടും; കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്

Jul 2, 2024 07:46 PM

#heat | ഒമാനില്‍ വരും ദിവസങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടും; കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്

ഫഹൂദ്, ദമ വ താഇന്‍, സമാഇല്‍, ജലഅാന്‍ ബനീ ബൂ അലി, അല്‍ ഖാബില്‍ എന്നീ പ്രദേശങ്ങളില്‍ 46 ഡിഗ്രിക്ക് മുകളില്‍ താപനില...

Read More >>
#AbdulRahim | സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി

Jul 2, 2024 05:38 PM

#AbdulRahim | സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി

സ്പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയ കേസിൽ 18 വർഷമായി അബ്ദുൽ റഹീം ജയിലിൽ...

Read More >>
#graceperiod | പൊതുമാപ്പ് കാലാവധി അവസാനിച്ചു; സുരക്ഷാ പരിശോധന കർശനമാക്കി കുവൈത്ത്

Jul 2, 2024 02:33 PM

#graceperiod | പൊതുമാപ്പ് കാലാവധി അവസാനിച്ചു; സുരക്ഷാ പരിശോധന കർശനമാക്കി കുവൈത്ത്

പിടിയിലാകുന്നവരെ നേരത്തെ തയാറാക്കിയ പാർപ്പിട കേന്ദ്രങ്ങളിലേക്ക് മാറ്റും. നിയമ നടപടികൾ പൂർത്തിയായാൽ ഇവരെ ഇനി ഒരിക്കലും രാജ്യത്തിനകത്തേക്ക്...

Read More >>
#arrest | അഴിമതി: സൗദിയിൽ 155 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

Jul 2, 2024 02:28 PM

#arrest | അഴിമതി: സൗദിയിൽ 155 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

ഹജ് സീസണിൽ വിശുദ്ധ നഗരങ്ങളിൽ ശക്തമായ പരിശോധന നടത്തിയതായി നസഹ അറിയിച്ചു. 2021 നും 2023 നും ഇടയിൽ അഴിമതിക്കേസുകളിൽ 5,235 പേരെ മേൽനോട്ട സമിതി അറസ്റ്റ്...

Read More >>
Top Stories










News Roundup