#UAEGoldenVisa | 'ചീങ്കണ്ണി ജോസ്' ഇനി ശരിക്കും ദുബായ് ജോസ്; നടൻ റിയാസ് ഖാന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു

#UAEGoldenVisa | 'ചീങ്കണ്ണി ജോസ്' ഇനി ശരിക്കും ദുബായ് ജോസ്; നടൻ റിയാസ് ഖാന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു
Jun 28, 2024 07:46 PM | By VIPIN P V

ദുബായ്: (gccnews.in) നടൻ റിയാസ് ഖാന് യുഎഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ലഭിച്ചു.

ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് റിയാസ് ഖാൻ ഗോൾഡൻ വിസ ഏറ്റുവാങ്ങി.

വർഷങ്ങൾക്ക് മുൻപ് റിയാസ് ഖാൻ അഭിനയിച്ച സിബി മലയിൽ ചിത്രം ജലോത്സവത്തിലെ ദുബായ് ജോസ് എന്ന കഥാപാത്രം അടുത്തിടെ നവമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു.

ചീങ്കണ്ണി ജോസ് ദുബായ് ജോസായി വന്ന് 'അടിച്ചു കേറി വാ' എന്ന് പറയുന്നത് മമ്മൂട്ടിയുടെ ടർബോ ജോസ് ഹിറ്റായതോടെ നവമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.

മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചത് ദുബായിലെ ഗോൾഡൻ വിസ മാന് എന്ന് വിശേഷിപ്പിക്കുന്ന ഇഖ്ബാൽ മാർക്കോണിയിൽ നിന്നായിരുന്നു.

നേരത്തെ മുകേഷ് എംഎൽഎ, മന്ത്രി കെ ബി ഗണേഷ് കുമാർ, ഷിബു ബേബി ജോൺ എന്നിവരുൾപ്പെടെ നിരവധി കലാ, സാംസ്‌കാരിക, സാഹിത്യ ചലച്ചിത്ര മേഖലകളിലെ ഇന്ത്യൻ പ്രതിഭകളും യുഎഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത് ദുബായിലെ ഇസിഎച്ച് ഡിജിറ്റൽ മുഖേനെയായിരുന്നു.

#Joes #now #really #DubaiJoes #Actor #RiyazKhan #UAEGoldenVisa

Next TV

Related Stories
#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Jun 30, 2024 09:47 PM

#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

കാട്ടായിക്കോണം സ്വദേശി ദീപു രവീന്ദ്രൻ (43) ആണ്​...

Read More >>
#healthsurvey |സൗദി അറേബ്യയില്‍ ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു

Jun 30, 2024 08:21 PM

#healthsurvey |സൗദി അറേബ്യയില്‍ ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു

ഡാറ്റ ശേഖരിക്കുന്നതിനുള്ള ഏക മാർഗം വ്യക്തിഗത അഭിമുഖങ്ങളാണെന്ന് അതോറിറ്റി സൂചിപ്പിച്ചു....

Read More >>
#qatar  |  പുരസ്കാരത്തിളക്കം, നന്ദിയറിയിച്ച് പരിമിതകാല ഓഫര്‍; പത്ത് ശതമാനം ടിക്കറ്റ് നിരക്കിളവുമായി എയര്‍ലൈന്‍

Jun 30, 2024 07:48 PM

#qatar | പുരസ്കാരത്തിളക്കം, നന്ദിയറിയിച്ച് പരിമിതകാല ഓഫര്‍; പത്ത് ശതമാനം ടിക്കറ്റ് നിരക്കിളവുമായി എയര്‍ലൈന്‍

ജൂ​ൺ 30 വ​രെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍ക്കാണ് 10 ശ​ത​മാ​നം വരെ ഇ​ള​വ്...

Read More >>
#kaniv  | കനിവ് രണ്ടാം ഘട്ടത്തിന് തുടക്കമായി

Jun 30, 2024 07:42 PM

#kaniv | കനിവ് രണ്ടാം ഘട്ടത്തിന് തുടക്കമായി

മെഡ്സെവൻ ഗ്രൂപ്പ്‌ നൽകുന്ന വസ്തുക്കൾ മേഡ്സെവൻ ചെയർമാൻ ഡോ. മുഹമ്മദ് കാസിം പക്കൽ നിന്നും ജില്ലാ പ്രസിഡന്‍റ് ജമാൽ മനയത്തും കെഎംസിസി അംഗങ്ങളും...

Read More >>
#fire | ഷാർജയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം; ആളുകളെ മാറ്റിപ്പാർപ്പിച്ചു

Jun 30, 2024 06:02 PM

#fire | ഷാർജയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം; ആളുകളെ മാറ്റിപ്പാർപ്പിച്ചു

വിവരം ലഭിച്ച ഉടനെ സിവില്‍ ഡിഫന്‍സ് ഓഫീസര്‍മാരും ആംബുലന്‍സും പൊലീസിന്റെ സംഘവും സംഭവ...

Read More >>
Top Stories