ജിദ്ദ: (gccnews.in) സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച 3,633,978 ക്യാപ്റ്റഗൺ ഗുളികകൾ ജിദ്ദ ഇസ്ലാമിക് പോർട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ഇരുമ്പ് ഉപകരണങ്ങളുടെ കയറ്റുമതിയിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്.
രോഗിയുടെ വയറിൽനിന്ന് പുറത്തെടുത്തത് ‘80 പേനകളും രണ്ടു ഇയർ ഫോണുകളും’ സുരക്ഷാ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഉപകരണങ്ങൾക്കുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച ലഹരിമരുന്ന് കണ്ടെത്തിയത്.
ലഹരിമരുന്ന് കണ്ടെത്തിയതിനെ തുടർന്ന്, ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോളുമായി സഹകരിച്ച്, ലഹരിമരുന്ന് സൗദി അറേബ്യയിൽ സ്വീകരിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തതായി സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി അറിയിച്ചു. സൗദി അറേബ്യ ലഹരിമരുന്ന്,
മറ്റ് നിഷിദ്ധ വസ്തുക്കൾ എന്നിവയുടെ കടത്ത് തടയുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി, രാജ്യത്തേക്കുള്ള ഇറക്കുമതിയും കയറ്റുമതിയും കർശനമായി നിയന്ത്രിക്കുന്നു.
ലഹരിമരുന്ന് കടത്ത് തടയുന്നതിനും സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള തന്ത്രത്തിന്‍റെ ഭാഗമാണിത് എന്ന് സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.
#Customs #stopped #attempt #smuggledrugs #SaudiArabia