Jul 2, 2024 02:33 PM

കുവൈത്ത് സിറ്റി: (gccnews.in) പൊതുമാപ്പ്‌ കാലാവധി അവസാനിച്ചതിനെ തുടർന്ന് പരിശോധന കർശനമാക്കി കുവൈറ്റ് സർക്കാർ.

കഴിഞ്ഞ മാർച്ച് 17 മുതലാണ് കുവൈത്തിലെ നിയമവിരുദ്ധ താമസക്കാർക്ക് പൊതുമാപ്പ് കാലാവധി അനുവദിച്ചത്.

നി​യ​മ വിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവർക്ക് ശി​ക്ഷ കൂ​ടാ​തെ രാ​ജ്യം വി​ടാ​നും പി​ഴ അ​ട​ച്ച് താ​മ​സ​രേ​ഖ പു​തു​ക്കാ​നുമുള്ള അവസരമാണ് ഈ കാലയളവിൽ ലഭിച്ചത്.

ജൂൺ 17 വരെയായിരുന്ന കാലാവധി പിന്നീട് 30 വരെ നീട്ടി നൽകി. ഈ അവസരം പ്രയോജനപ്പെടുത്താൻ തയാറാകാത്തവരെ ആജീവനാന്ത പ്രവേശന വിലക്ക് ഏർപ്പെടുത്തി നാടുകടത്തുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

രാജ്യ വ്യാപകമായി കർശനമായ പരിശോധനക്കാണ് ആഭ്യന്തര മന്ത്രാലയം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇനി സമയപരിധി നീട്ടുന്നത് പരിഗണനയിലില്ലെന്നും മന്ത്രാലയം അറിയിച്ചു.

പിടിയിലാകുന്നവരെ നേരത്തെ തയാറാക്കിയ പാർപ്പിട കേന്ദ്രങ്ങളിലേക്ക് മാറ്റും. നിയമ നടപടികൾ പൂർത്തിയായാൽ ഇവരെ ഇനി ഒരിക്കലും രാജ്യത്തിനകത്തേക്ക് കടക്കാൻ സാധിക്കാത്ത വിധം നാടുകടത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അതോടൊപ്പം നിയമലംഘകർക്ക് അഭയം നൽകുന്ന വിദേശികളെയും നാട് കടത്തും. നിയമലംഘകരെ ജോലിക്ക് വെക്കുന്ന കമ്പനികളുടെ സ്വദേശി സ്‌പോൺസർഷിപ്പ് റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു.

#amnesty #expired #Kuwait #tightened #security #checks

Next TV

Top Stories










News Roundup