അബുദബി: വെന്തുരുകുന്ന വേനൽ ചൂടിൽ തെരുവോരങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും ഡെലിവറി ഡ്രൈവർമാർക്കും വെള്ളം, ശീതളപാനീയങ്ങൾ, ഐസ്ക്രീം എന്നിവ വിതരണം ചെയ്ത് അൽ ഫ്രീജ് ഫ്രിഡ്ജ് മാനുഷിക കമ്മ്യൂണിറ്റി കാമ്പയിൻ.
ദുബായ്‌യിലെ വിവിധ പ്രദേശങ്ങളിലും ജോലി ചെയ്യുന്നവർക്ക് കാമ്പയിൻ്റെ ഭാഗമായി പാനീയങ്ങൾ വിതരണം ചെയ്യുന്നുണ്ട്.
വേനൽ ചൂടിൽ ആഘാതം ലഘൂകരിക്കുന്നതിനും ദുബായ്, സമൂഹത്തിൽ അനുകമ്പയുടേയും ദാനത്തിൻ്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വെള്ളം, ശീതളപാനീയങ്ങൾ, ഐസ്ക്രീം എന്നിവ വിതരണം ചെയ്യുക എന്നതാണ് അൽ ഫ്രീജ് ഫ്രിഡ്ജിൻ്റെ കാമ്പയിൻ ലക്ഷ്യമിടുന്നത്.
ഓഗസ്റ്റ് 23വരെ ഈ കാമ്പയിൻ തുടരും. തെരുവുകളിലും റോഡുകളിലും ജോലി ചെയ്യുന്ന ഒരു ദശലക്ഷത്തോളം ശുചീകരണ തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, ഡെലിവറി റൈഡർമാർ, കർഷക തൊഴിലാളികൾ എന്നിവർക്ക് ഇത് വളരെ ആശ്വാസം പകരും.
അൽ ഫ്രീജ് ഫ്രഡ്ജ് എന്ന മാനുഷിക കമ്മ്യൂണിറ്റി കാമ്പയിനിലൂടെ നിർജ്ജലീകരണം, ചൂടിന്റെ സമ്മർദ്ദം തുടങ്ങിയ ഉയർന്ന താപനിലയുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങൾ ലഘൂകരിക്കാൻ കഴിയും.
യുഎഇ വാട്ടർ എയ്ഡ് ഫൗണ്ടേഷൻ്റെയും യുഎഇ ഫുഡ് ബാങ്കിൻ്റെയും സഹകരണത്തോടെ ഫുർജാൻ ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫൗണ്ടേഷൻ്റെ പിന്തുണയോടെയാണ് ഇത് ആരംഭിച്ചത്
#dubai #summer #free #ice #cream #juices #cold #water #workers #delivery #riders