Jul 4, 2024 09:23 PM

കുവൈത്ത് സിറ്റി:  (gccnews.in) ജൂൺ 12-ന് കുവൈത്ത് മംഗഫിലെ എൻ.ബി.ടി.സി താമസസ്ഥലത്ത് ഉണ്ടായ അഗ്നിബാധയുമായി ബന്ധപ്പെട്ട്, ആശുപത്രിയിൽ പ്രവേശിപ്പിച്ച ജീവനക്കാർക്കെല്ലാം കമ്പനി വാഗ്ദാനം ചെയ്‌തിരുന്ന അടിയന്തര ധനസഹായമായ ആയിരം കുവൈറ്റ് ദിനാർ (ഏകദേശം 3,260 യു.എസ്. ഡോളർ) വീതം വിതരണം ചെയ്തതായി എൻബിടിസി മാനേജ്‍മെൻറ്റ് അറിയിച്ചു.

ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ, ഈജിപ്ത്, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 61 ജീവനക്കാർക്കാണ് അടിയന്തര ധനസഹായം വിതരണം ചെയ്തത്.

ഇതിൽ 54 ജീവനക്കാർ ഇന്ത്യക്കാരാണ്. കൂടാതെ, പരിക്കേറ്റ ജീവനക്കാരുടെ കുട്ടികൾക്കായി ഒരു പ്രത്യേക പഠന സ്കോളർഷിപ്പ് പദ്ധതിയും എൻ.ബി.ടി.സി. പ്രഖ്യാപിച്ചിട്ടുണ്ട്.

പരിക്കേറ്റ ജീവനക്കാരുടെ 10 കുടുംബാംഗങ്ങളെ നേരത്തെ എൻ.ബി.ടി.സി അധികൃതർ കുവൈറ്റിൽ എത്തിച്ചിരുന്നു. ഇവർ നിലവിൽ ജീവനക്കാരോടൊപ്പം കുവൈറ്റിലുണ്ട്.

നിലവിൽ രണ്ട് ജീവനക്കാർ മാത്രമാണ് ചികിത്സയിലുള്ളത്. ബാക്കിയെല്ലാവരെയും ആശുപത്രീയിൽ നിന്നും ഡിസ്ചാർജ് ചെയ്തതായും, ഇവർക്ക് പ്രത്യേകം തയ്യാറാക്കിയ ഫുൾ ഫർണിഷ്ഡ് ഫ്ലാറ്റിൽ താമസ സൗകര്യമൊരുക്കിയതായും എൻബിടിസി അറിയിച്ചു.

നിലവിൽ ചികിത്സയിലുള്ള രണ്ട് പേരെയും ഉടൻ തന്നെ ഡിസ്ചാർജ് ചെയ്യാൻ കഴിയുമെന്നും കമ്പനി വാർത്താകുറിപ്പിലൂടെ അറിയിച്ചു.

#Kuwait #Tragedy #NBTC #management #distributed #promised #financial #assistance #injured

Next TV

Top Stories