#liveablecity | ജീവിക്കാൻ ഏറ്റവും അനുയോജ്യമായ അറബ് നഗരങ്ങളിൽ ദോഹയ്ക്ക് നാലാം സ്ഥാനം

#liveablecity | ജീവിക്കാൻ ഏറ്റവും അനുയോജ്യമായ അറബ് നഗരങ്ങളിൽ ദോഹയ്ക്ക് നാലാം സ്ഥാനം
Jul 5, 2024 10:06 PM | By VIPIN P V

ദോഹ : (gccnews.in) ജീവിക്കാൻ അനുയോജ്യമായ ലോകത്തിലെ മികച്ച നഗരങ്ങളിൽ ഇടംപിടിച്ച് ദോഹ.

മിഡിലീസ്റ്റ് നോർത്ത് ആഫ്രിക്ക മേഖലയിൽ നാലാം സ്ഥാനത്താണ് ഖത്തർ തലസ്ഥാനം ഇടം പിടിച്ചത്.

എക്കണോമിസ്റ്റ് ഇന്റലിജന്റ്‌സ് യൂണിറ്റാണ് പട്ടിക തയ്യാറാക്കിയത്. സുരക്ഷ, ആരോഗ്യം, പരിസ്ഥിതി, സംസ്‌കാരം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം തുടങ്ങി വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.

ഇതു പ്രകാരം 73.4 ആണ് ദോഹയുടെ ഇൻഡക്‌സ് സ്‌കോർ. ആകെ 173 നഗരങ്ങളാണ് പട്ടികയിലുള്ളത്.

മെനാ മേഖലയിൽ അബൂദബി, ദുബൈ, കുവൈത്ത് സിറ്റി എന്നീ നഗരങ്ങളാണ് ഖത്തറിന് മുന്നിലുള്ളത്. ഇതിൽ അബുദബിയുടെയും ദുബൈയുടെയും ഇൻഡക്‌സ് സ്‌കോർ 80ന് മുകളിലാണ്.

80 മുകളിൽ സ്‌കോർ ചെയ്യുന്ന നഗരങ്ങളെ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നഗരങ്ങളായാണ് വിലയിരുത്തുന്നത്. തുടർച്ചയായ മൂന്നാം വർഷവും ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയാണ് പട്ടികയിൽ മുന്നിൽ.

കോപ്പൻ ഹേഗൻ രണ്ടാംസ്ഥാനത്തും, സൂറിച്ച് മൂന്നാം സ്ഥാനത്തുമാണ്. ഗസ്സ ആക്രമണം ഇസ്രായേൽ നഗരമായ ടെൽ അവീവിന് വലിയ തിരിച്ചടിയുണ്ടാക്കി.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 20 സ്ഥാനങ്ങളാണ് ടെൽഅവീവ് താഴേക്ക് പതിച്ചത്. ആദ്യ നൂറിൽ നിന്നും പുറത്തായ ഇസ്രായേൽ നഗരം ഇത്തവണ 112ാം സ്ഥാനത്താണ്

#Doha #ranked #among #most #liveable #Arab #cities

Next TV

Related Stories
#compensation | പ്ര​വാ​സി തൊ​ഴി​ലാ​ളി​യെ നി​യ​മ​വി​രു​ദ്ധ​മാ​യി പി​രി​ച്ചു​വി​ട്ട് ക​മ്പ​നി; ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി

Oct 6, 2024 02:24 PM

#compensation | പ്ര​വാ​സി തൊ​ഴി​ലാ​ളി​യെ നി​യ​മ​വി​രു​ദ്ധ​മാ​യി പി​രി​ച്ചു​വി​ട്ട് ക​മ്പ​നി; ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി

ഇ​തേ​തു​ട​ർ​ന്നാ​ണ് കേ​സ് കോ​ട​തി​യി​ലെ​ത്തി​യ​ത്. പി​രി​ച്ചു​വി​ട​ലി​ന് സാ​ധു​വാ​യ കാ​ര​ണം ന​ൽ​കു​ന്ന​തി​ൽ ക​മ്പ​നി...

Read More >>
#Fire | സീബില്‍ ഫാമില്‍ തീപിടിത്തം; ഒരാള്‍ക്ക് പരുക്ക്

Oct 6, 2024 02:20 PM

#Fire | സീബില്‍ ഫാമില്‍ തീപിടിത്തം; ഒരാള്‍ക്ക് പരുക്ക്

പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ...

Read More >>
#earthquake | ഒമാന്‍ തീരത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു

Oct 6, 2024 12:43 PM

#earthquake | ഒമാന്‍ തീരത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു

റിക്ടര്‍ സ്കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്...

Read More >>
#Domesticviolence | ഗാർഹിക പീഡനം: ഇരകൾക്കും കുടുംബങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുന്നു, നിയമം കർശനമാക്കി യുഎഇ

Oct 6, 2024 11:29 AM

#Domesticviolence | ഗാർഹിക പീഡനം: ഇരകൾക്കും കുടുംബങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുന്നു, നിയമം കർശനമാക്കി യുഎഇ

ഇരയുടെ പൂർണ സമ്മതത്തോടെയും പ്രോസിക്യൂട്ടർമാരുടെ അംഗീകാരത്തോടെയും മാത്രമേ കക്ഷികൾ തമ്മിലുള്ള അനുരഞ്ജനം...

Read More >>
#license | വിൻ റിസോർട്ടിന് വാണിജ്യ ഗെയിമിങ് ലൈസൻസ്

Oct 6, 2024 11:05 AM

#license | വിൻ റിസോർട്ടിന് വാണിജ്യ ഗെയിമിങ് ലൈസൻസ്

കോടികൾ മുടക്കി റാസൽഖൈമയിലെ മർജാൻ ദ്വീപിൽ നിർമിക്കുന്ന ഗെയിമിങ് സെന്റർ 2027ൽ പ്രവർത്തനം...

Read More >>
#rain | ഇ​ന്നു​മു​ത​ൽ ഇ​ടി​മി​ന്ന​ലോ​ട്​ കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത

Oct 6, 2024 07:51 AM

#rain | ഇ​ന്നു​മു​ത​ൽ ഇ​ടി​മി​ന്ന​ലോ​ട്​ കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത

അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ലും ഒ​മാ​ൻ ക​ട​ലി​ലും പ്ര​ക്ഷു​ബ്​​ദ​മാ​കാ​നും...

Read More >>
Top Stories










News Roundup