#Oilprice | ഒ​മാ​നിൽ എ​ണ്ണ വി​ല ഉ​യ​രു​ന്നു; ബാ​ര​ലി​ന് 87 ക​ട​ന്നു

#Oilprice | ഒ​മാ​നിൽ എ​ണ്ണ വി​ല ഉ​യ​രു​ന്നു; ബാ​ര​ലി​ന് 87 ക​ട​ന്നു
Jul 6, 2024 02:30 PM | By VIPIN P V

മ​സ്ക​ത്ത്: (gccnews.in) ഒ​മാ​ൻ അ​സം​സ്കൃ​ത എ​ണ്ണ വി​ല ഉ​യ​ർ​ന്ന് ബാ​ര​ലി​ന് 87.49 ഡോ​ള​റി​ലെ​ത്തി. വെ​ള്ളി​യാ​ഴ്ച 83സെ​ന്‍റാ​ണ്​ (.83 ഡോ​ള​ർ) കൂ​ടി​യ​ത്.

വ്യാ​ഴാ​ഴ്ച എ​ണ്ണ വി​ല 86.66 ഡോ​ള​റാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി ഒ​മാ​ൻ എ​ണ്ണ വി​ല മു​ക​ളി​ലോ​ട്ടാ​ണ്. ബാ​ര​ലി​ന് 90 ഡോ​ള​റി​ലെ​ത്തു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ ഡി​മാ​ന്‍റ് വ​ർ​ധി​ക്കു​ന്ന​തും ഒ​പെ​ക് അം​ഗ​രാ​ജ്യ​ങ്ങ​ൾ ഉ​ൽപാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ത്ത​തു​മാ​ണ് എ​ണ്ണ വി​ല ഉ​യ​രാ​ൻ പ്ര​ധാ​ന കാ​ര​ണം.

ഒ​മാ​ൻ എ​ണ്ണ വി​ല ബാ​ര​ലി​ന് 100 ഡോ​ള​റി​ലെ​ത്തു​ന്ന​തു​വ​രെ ഒ​പെ​ക് അം​ഗ​രാ​ജ്യ​ങ്ങ​ൾ വെ​ട്ടി​ക്കു​റ​ച്ച് ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും വി​ദ​ഗ്​​ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ആ​ഗോ​ള മാ​ർ​ക്ക​റ്റി​ൽ എ​ണ്ണ​യു​ടെ ഡി​മാ​ന്റ് ഈ ​ആ​ഴ്ച വ​ർ​ധി​ച്ചു.

ക​ഴി​ഞ്ഞ നാ​ല് ആ​ഴ്ച​യാ​യി എ​ണ്ണ​യു​ടെ ഡി​മാ​ന്‍റ് ഉ​യ​ർ​ന്നു​വ​രു​ക​യാ​ണ്. ഒ​പെ​ക് അം​ഗ​രാ​ജ്യ​ങ്ങ​ളും റ​ഷ്യ​യും എ​ണ്ണ ക​യ​റ്റു​മ​തി കു​റ​ച്ച​താ​ണ് ഇ​തി​നു​കാ​ര​ണം. ഇ​തോ​ടെ മാ​ർ​ക്ക​റ്റി​ൽ ആ​വ​ശ്യ​ത്തി​നൊ​ത്ത രീ​തി​യി​ൽ എ​ണ്ണ ല​ഭ്യ​മ​ല്ല.

ഇ​താ​ണ് എ​ണ്ണ വി​ല വ​ർ​ധി​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണം. കൂ​ടാ​തെ അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് പ​ലി​ശ നി​ര​ക്ക് കു​റ​ച്ച​തും മ​ധ്യ പൗ​ര​സ്ത്യ ദേ​ശ​ത്ത് ന​ട​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളും എ​ണ്ണ വി​ല വ​ർ​ധി​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​ണ്.

മ​ധ്യ പൗ​ര​സ്ത്യ മേ​ഖ​ല​യി​ലെ ഇ​സ്രാ​യേ​ൽ-ഫ​ല​സ്തീ​ൻ യു​ദ്ധ​വും അ​നു​ബ​ന്ധ സം​ഭ​വ​ങ്ങ​ളും മേ​ഖ​ല​യി​ൽ വെ​ല്ലു​വി​ളി​ക​ൾ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​തും എ​ണ്ണ വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യി. അ​മേ​രി​ക്ക​യി​ലെ ഉ​യ​ർ​ന്ന ഡ്രൈ​വി​ങ് സീ​സ​ൺ ആ​രം​ഭി​ച്ച​തും എ​ണ്ണ​യു​ടെ ആ​വ​ശ്യം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് 71 ദ​ശ​ല​ക്ഷം അ​മേ​രി​ക്ക​ക്കാ​രെ​ങ്കി​ലും അ​വ​ധി യാ​ത്ര​ക​ൾ ന​ട​ത്തു​മെ​ന്ന് നേ​ര​ത്തേ ട്രാ​വ​ൽ ഏ​ജ​ന്റ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ജൂ​ലൈ​യി​ലെ നാ​ലാം വാ​രാ​ന്ത്യ​ത്തി​ലാ​ണ് ഇ​വ​രി​ൽ അ​ധി​ക​വും വേ​ന​ൽ യാ​ത്ര​ക​ൾ ന​ട​ത്തു​ക.

ഇ​ത് കോ​വി​ഡ് കാ​ല​ത്തി​ന് മു​മ്പു​ള്ള​തി​നെ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്. ദൂ​രെ ദി​ക്കി​ൽ​നി​ന്ന് ഓ​ൺ​ലൈ​നി​ൽ ജോ​ലി ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തും വേ​ന​ൽ​കാ​ല അ​വ​ധി​യാ​ത്ര​ക​ൾ ന​ട​ത്താ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. 2019 നെ​ക്കാ​ൾ 5.7 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​ർ കൂ​ടു​ത​ലാ​ണ് ഈ ​വ​ർ​ഷം അ​വ​ധി​ക്കാ​ല യാ​ത്ര​ക​ൾ ന​ട​ത്തു​ന്ന​ത്.

ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​തും എ​ണ്ണ​യു​ടെ ഉ​പ​ഭോ​ഗം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​ക്കി. ഇ​വ​രി​ൽ 60 ദ​ശ​ല​ക്ഷം പേ​രെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യും. ഇ​ത് എ​ണ്ണ വി​ല വ​ർ​ധി​ക്കാ​നു​ള്ള നേ​രി​ട്ടു​ള്ള കാ​ര​ണ​മാ​ണ്.

എ​ണ്ണ ഉ​ൽ​പാ​ദ​നം കു​റ​ച്ച​തി​നൊ​പ്പം മ​ധ്യ പൗ​ര​സ്ത്യ ദേ​ശ​ത്തു​ള്ള കൊ​ടും ചൂ​ട് കാ​ലാ​വ​സ്ഥ​യും ഇ​റാ​ഖ് അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണ ഉ​ത്പാ​ദ​ന​ത്തെ​ ബാ​ധി​ച്ചി​ട്ടു​ണ്ട്.

പ്ര​ധാ​ന എ​ണ്ണ ഉ​ൽ​പാ​ദ​ന രാ​ജ്യ​മാ​യ നൈ​ജീ​രി​യ​യി​ൽ എ​ണ്ണ പൈ​പ് ലൈ​നു​ക​ളി​ൽ​നി​ന്ന് എ​ണ്ണ മോ​ഷ​ണം ന​ട​ക്കു​ന്ന​ത് ഈ ​മേ​ഖ​ല​യി​ൽ നി​ക്ഷേ​പം കു​റ​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഇ​ത്ത​രം നി​ര​വ​ധി കാ​ണ​ങ്ങ​ളാ​ൽ ഒ​മാ​ൻ എ​ണ്ണ​വി​ല​യും ബാ​ര​ലി​ന് 90 ഡോ​ള​റി​ലെ​ത്താ​നു​ള്ള സാ​ധ്യ​ത​യാ​ണ് കാ​ണി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, എ​ണ്ണ വി​ല ബാ​ര​ലി​ന് 100 ഡോ​ള​ർ ക​ട​ക്കു​ന്ന​തോ​ടെ ഒ​പെ​ക് അം​ഗ​രാ​ജ്യ​ങ്ങ​ൾ എ​ണ്ണ ക​യ​റ്റു​മ​തി വ​ർ​ധി​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത. അ​തി​നാ​ൽ എ​ണ്ണ വി​ല ബ​ര​ലി​ന് 100 ഡോ​ള​ർ ക​ട​ക്കി​ല്ലെ​ന്നും വി​ദ​ഗ്​​ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

#Oilprice #rises #Oman #per #barrel

Next TV

Related Stories
#rain | വരുന്ന ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത; ഒമാനില്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി അധികൃതര്‍

Oct 5, 2024 01:50 PM

#rain | വരുന്ന ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത; ഒമാനില്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി അധികൃതര്‍

വിവിധ തീവ്രതകളിലുള്ള മഴ ഉണ്ടാകുമെന്നാണ് പ്രവചനം. ചിലപ്പോള്‍ മഴക്കൊപ്പം ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍...

Read More >>
#death | ഹൃ​ദ​യാ​ഘാതംമൂലം പ്രവാസി  ജു​ബൈ​ലി​ൽ മരിച്ചു

Oct 5, 2024 12:46 PM

#death | ഹൃ​ദ​യാ​ഘാതംമൂലം പ്രവാസി ജു​ബൈ​ലി​ൽ മരിച്ചു

നാ​ലു വ​ർ​ഷ​മാ​യി ജു​ബൈ​ലി​ലെ ഒ​രു ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി...

Read More >>
#banned | സൗദിയിലെ സ്‌കൂളുകളിൽ എനർജി ഡ്രിങ്കുകൾക്കും ശീതള പാനീയങ്ങൾക്കും നിരോധനം

Oct 5, 2024 12:39 PM

#banned | സൗദിയിലെ സ്‌കൂളുകളിൽ എനർജി ഡ്രിങ്കുകൾക്കും ശീതള പാനീയങ്ങൾക്കും നിരോധനം

പകരം പ്രൈമറി തലത്തിലെ വിദ്യാർഥികൾക്ക് 1500 കലോറിയും സെക്കൻഡറി തലത്തിലെ വിദ്യാർഥികൾക്ക് 2000 കലോറിയും പോഷകം ഉറപ്പാക്കുന്ന പ്രകൃതിദത്ത...

Read More >>
#Passportservices | സാ​​ങ്കേ​തി​ക അ​റ്റ​കു​റ്റ​പ്പ​ണി;  പാ​സ്​​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടും

Oct 5, 2024 12:26 PM

#Passportservices | സാ​​ങ്കേ​തി​ക അ​റ്റ​കു​റ്റ​പ്പ​ണി; പാ​സ്​​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടും

പാ​സ്‌​പോ​ർ​ട്ട് സേ​വാ​പോ​ർ​ട്ടി​ൽ സാ​​ങ്കേ​തി​ക അ​റ്റ​കു​റ്റ​പ്പ​ണി​ ന​ട​ത്തു​ന്ന​തി​നാ​ലാ​ണ് ത​ട​സ്സം....

Read More >>
#arrest | നി​രോ​ധി​ത ട്രോ​ളി​ങ് വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് ചെ​മ്മീ​ൻ പി​ടി​ച്ചു, ഒരാൾ അറസ്റ്റിൽ

Oct 5, 2024 11:37 AM

#arrest | നി​രോ​ധി​ത ട്രോ​ളി​ങ് വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് ചെ​മ്മീ​ൻ പി​ടി​ച്ചു, ഒരാൾ അറസ്റ്റിൽ

ഇ​യാ​ൾ ലോ​വ​ർ ക്രി​മി​ന​ൽ കോ​ട​തി​യി​ൽ വി​ചാ​ര​ണ നേ​രി​ടും. മൂ​ന്നു കൂ​ള​റു​ക​ൾ നി​റ​യെ ചെ​മ്മീ​ൻ ഇ​യാ​ളി​ൽ​നി​ന്ന്...

Read More >>
#vehiclesseized | ജ​ന​ത്തി​ന്​ ശ​ല്യ​മു​ണ്ടാ​ക്കു​ന്ന ശ​ബ്​​ദം; മൂ​ന്നു മാ​സ​ത്തി​നി​ടെ 176 വാ​ഹ​ന​ങ്ങ​ൾ പി​ടി​യി​ൽ

Oct 5, 2024 07:58 AM

#vehiclesseized | ജ​ന​ത്തി​ന്​ ശ​ല്യ​മു​ണ്ടാ​ക്കു​ന്ന ശ​ബ്​​ദം; മൂ​ന്നു മാ​സ​ത്തി​നി​ടെ 176 വാ​ഹ​ന​ങ്ങ​ൾ പി​ടി​യി​ൽ

നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 251 ഡ്രൈ​വ​ർ​മാ​രെ​യാ​ണ്​ കാ​മ്പ​യി​​നി​ലൂ​ടെ...

Read More >>
Top Stories










Entertainment News